സ്വന്തം ലേഖകൻ: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കു നേരെയുണ്ടായ മുളകുസ്പ്രേ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാവിമുണ്ടും വെള്ള ഷർട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു തനിക്കുനേരെ ആക്രമണം നടത്തിയ ഒരാളുടെ …
സ്വന്തം ലേഖകൻ: അയോധ്യ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടെന്ന് സുന്നി വഖഫ് ബോർഡിന്റെ തീരുമാനം. അതേസമയം പള്ളിക്കായി അയോധ്യയിൽ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്റിഗോയുടെ എയർബസ് എ320, 321 എന്നിവക്ക് ഡിജിസിഎയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിലക്ക്. ടൈറ്റാനിയം ഉപയോഗിച്ച് നിർമിച്ച ടർബൈനുകൾ കാരണമാണ് ഈ തീരുമാനം. യാത്രാമധ്യേ ആകാശത്ത് വച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് കാരണം. നിക്കൽ- ക്രോമിയം അലോയ് ഉപയോഗിച്ച് ടർബൈൻ ബ്ലേഡുകൾ പുന: സ്ഥാപിച്ചാൽ മാത്രമേ …
സ്വന്തം ലേഖകൻ: യുഎസ് ഒളിപ്പിച്ച രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുത്ത വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. ഇതു സംബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഡോക്ടർമാർ ഒപ്പിട്ട കത്ത് ബ്രിട്ടിഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. കത്തിന്റെ പകർപ്പ് വിക്കിലീക്ക്സും പുറത്തുവിട്ടിട്ടുണ്ട്. അസാൻജിനെ ജയിലിൽ നിന്ന് കൂടുതൽ …
സ്വന്തം ലേഖകൻ: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ സംഭവിക്കുന്ന വിചിത്ര സംഭവത്തില്‍ ആശങ്കകുലരാണ് അവിടുത്തെ മാധ്യമങ്ങള്‍. ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും സംഭവികുന്നതാണ് ഇവിടെ സംഭവിച്ചത്. പശുക്കളെയും ആടുകളുമടക്കം വളര്‍ത്ത് മൃഗങ്ങളെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിക്കുന്ന അജ്ഞാതരാണ് സംഭവത്തില്‍ വില്ലന്മാര്‍. മൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഇവയെ ഉപേക്ഷിക്കുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എട്ടോളം എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള സൗദിയിലെ മനുഷ്യാവകാശ സംഘടനയായ എ.എല്‍.ക്യു.എസ്.ടി എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവരെ വീട്ടില്‍ നിന്നും സൗദി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. വാര്‍ത്തയോട് സൗദി ഭരണ കൂടം ഇതുവരെയും പ്രതികരിച്ചിട്ടില്ല. സൗദിയില്‍ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ നാന്‍ഗർഹർ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗർഹർ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണായക നീക്കവുമായി ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ശിവസേന അവകാശപ്പെടുന്നു. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാര്‍ സമ്മേളിക്കുന്നുണ്ടെന്നും രാത്രി ഏഴിന് അത് വന്ന് കാണണമെന്നും മഹാരാഷ്ട്ര ഗവര്‍ണറോട് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ട്വിറ്ററിലൂടെയാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് 162 എംഎല്‍എമാരുടെ …
സ്വന്തം ലേഖകൻ: പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍ കേരളത്തിന് ജപ്പാനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും ഒസാക്കയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം 5.15 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരടങ്ങിയ സംഘം ഒസാക്കയില്‍ എത്തിയത്. ഞായറാഴ്ച വൈകീട്ട് …