1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2019

സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോ‍ട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് 2 മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്.

പ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രാജപക്സെയ്ക്കാണ്. മന്ത്രിസഭയുടെ തലവൻ പ്രസിഡന്റാണെങ്കിലും ഒരു വകുപ്പിന്റെയും ചുമതല വഹിക്കാനാവില്ല. സഹമന്ത്രിമാരെ അടുത്തയാഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പാർലമെന്റ് മാർച്ചിൽ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റിന് അധികാരമുണ്ട്.

ല​​ങ്ക​​യു​​ടെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണു ര​​ണ്ടു സ​​ഹോ​​ദ​​രന്മാർ ഏ​​റ്റ​​വും പ്ര​​ധാ​​ന പ​​ദ​​വി​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. റ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ഹി​​ന്ദ രാ​​ജ​​പ​​ക്ഷെ​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി നി​​യ​​മി​​ച്ച​​ത്. ഇ​​പ്പോ​​ഴ​​ത്തെ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ കാ​​ലാ​​വ​​ധി അ​​ടു​​ത്ത ഓ​​ഗ​​സ്റ്റി​​ൽ അ​​വ​​സാ​​നി​​ക്കും. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യി ശ്രീ​​ല​​ങ്ക പൊ​​തു​​ജ​​ന പെ​​രു​​മ​​ന(​​എ​​സ്എ​​ൽ​​പി​​പി)​​യ്ക്കും സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ​​ക്കു​​മാ​​യ 225 പാ​​ർ​​ല​​മെ​​ന്‍റി​​ൽ 96 അം​​ഗ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.