1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആപ്പിള്‍ തന്നെ സ്വവര്‍ഗാനു രാഗി ആക്കിയെന്ന ആരോപണവുമായി റഷ്യന്‍ യുവാവ് കോടതിയിൽ
ആപ്പിള്‍ തന്നെ സ്വവര്‍ഗാനു രാഗി ആക്കിയെന്ന ആരോപണവുമായി റഷ്യന്‍ യുവാവ് കോടതിയിൽ
സ്വന്തം ലേഖകൻ: ഐഫോണാണ് താൻ സ്വവർഗാനുരാഗിയാവാൻ കാരണമെന്നാരോപിച്ച് നിയമനടപടിയുമായി റഷ്യൻ യുവാവ്. ഐഫോണിലേക്ക് വന്ന ഒരു സന്ദേശം കാരണമാണ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയായത് എന്ന് ഡി.റസുമിലോവ് എന്നയാൾ ആരോപിക്കുന്നു. ആപ്പിളില്‍ നിന്നും 15000 ഡോളര്‍ (10 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്പ് …
ഹൈദരാബാദ് നൈസാമിന്റെ സ്വത്തിൽ പാകിസ്താന് അവകാശമില്ലെന്ന് യു.കെ കോടതി; 306 കോടി ഇന്ത്യക്ക്; വിധി 70 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ
ഹൈദരാബാദ് നൈസാമിന്റെ സ്വത്തിൽ പാകിസ്താന് അവകാശമില്ലെന്ന് യു.കെ കോടതി; 306 കോടി ഇന്ത്യക്ക്; വിധി 70 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ
സ്വന്തം ലേഖകൻ: 70 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള കേസില്‍ പാകിസ്താന് തിരിച്ചടി. 1947 ൽ വിഭജന സമയത്ത് ഹൈദരാബാദിലെ ഏഴാമത്തെ നൈസാമിന്റെ യു.കെ നാറ്റ്‍വെസ്റ്റ് ബാങ്കിലെ ഫണ്ടിനെക്കുറിച്ചുള്ള പാകിസ്താന്റെ അവകാശവാദം തള്ളിയ യു.കെ ഹൈക്കോടതി ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 70 വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി. നൈസാം …
ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവ യുദ്ധം ഉണ്ടായാൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുക 10 കോടിയിലധികം പേരെന്ന് പഠനം
ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവ യുദ്ധം ഉണ്ടായാൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുക 10 കോടിയിലധികം പേരെന്ന് പഠനം
സ്വന്തം ലേഖകൻ: ഇന്ത്യയും പാകിസ്താനും തമ്മില്‍ 2025ല്‍ ആണവ യുദ്ധം നടന്നാല്‍ കൂട്ടക്കുരുതി ആയിരിക്കും നടക്കുക എന്ന് വ്യക്തമാക്കി യു.എസ് ഗവേഷകര്‍ നടത്തിയ പഠനം. 10 കോടിയിലധികം മനുഷ്യര്‍ ഉടനടി മരിച്ചുവീഴുമെന്നാണ് പഠനത്തിലെ കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള പത്ത് ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ നടത്തുന്ന വാക്‌പോര് ആണവയുദ്ധത്തില്‍ …
“കാരണം നീ കുട്ടിയാണ്,” ഗ്രെറ്റ തുന്‍ബെര്‍ഗിന് എതിരെ തുറന്നടിച്ച് പുടിന്‍; ആഫ്രിക്കക്കാർക്കും ഏഷ്യക്കാർക്കും സ്വീഡൻകാരെപ്പോലെ ജീവിക്കണമെന്ന് പ്രസ്താവന
“കാരണം നീ കുട്ടിയാണ്,” ഗ്രെറ്റ തുന്‍ബെര്‍ഗിന് എതിരെ തുറന്നടിച്ച് പുടിന്‍; ആഫ്രിക്കക്കാർക്കും ഏഷ്യക്കാർക്കും സ്വീഡൻകാരെപ്പോലെ ജീവിക്കണമെന്ന് പ്രസ്താവന
സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ്‌ ഗ്രെറ്റയ്‌ക്കെതിരെ പുടിന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ അനുകൂലിക്കാന്‍ കഴിയില്ല എന്നും പുടിന്‍ വ്യക്തമാക്കി. സ്വീഡന്റെ അതേ പരിതസ്ഥിതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ആഫ്രിക്കയിലേയും …
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സൗദിയുടെ പിന്തുണ; അജിത് ഡോവല്‍ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സൗദിയുടെ പിന്തുണ; അജിത് ഡോവല്‍ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ഡോവലിന്റെ സന്ദര്‍ശനം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ …
ഇസ്രയേലില്‍ നെതന്യാഹുവിന്റെ അധികാര മോഹങ്ങൾ പൂവണിയുന്നില്ല! ഐക്യസർക്കാർ രൂപീകരണ നീക്കത്തിന് തിരിച്ചടി
ഇസ്രയേലില്‍ നെതന്യാഹുവിന്റെ അധികാര മോഹങ്ങൾ പൂവണിയുന്നില്ല! ഐക്യസർക്കാർ രൂപീകരണ നീക്കത്തിന് തിരിച്ചടി
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. നെതന്യാഹുവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ് പറഞ്ഞു. ഇതോടെ രാജ്യത്ത് രണ്ടാം വട്ടവും മന്ത്രി സഭ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നീക്കങ്ങളും പ്രതിസന്ധിയിലായി. അഴിതിക്കേസുമായി ബന്ധപ്പെട്ട് …
സുനാമി കൊണ്ട് വലഞ്ഞു; രാക്ഷസ തിരമാലയെ തടയാൻ കടലിന് മതിൽ കെട്ടി ജപ്പാന്റെ പരീക്ഷണം
സുനാമി കൊണ്ട് വലഞ്ഞു; രാക്ഷസ തിരമാലയെ തടയാൻ കടലിന് മതിൽ കെട്ടി ജപ്പാന്റെ പരീക്ഷണം
സ്വന്തം ലേഖകൻ: കടലുകളാല്‍ ചുറ്റപ്പെട്ട ജപ്പാന്‍ തിരമാലകളെ പ്രതിരോധിക്കാനാണ് മതിലുപണി നടത്തുന്നത്. 2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിയാന്‍ തീരുമാനിച്ചു. 2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. …
പോർവിളികളുടെ കാലത്ത് അഹിംസയുടെ പ്രവാചകന് ആദരം! ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയ്ക്ക് മുന്നിൽ തലകുനിച്ച് ബുർജ്ജ് ഖലീഫ്
പോർവിളികളുടെ കാലത്ത് അഹിംസയുടെ പ്രവാചകന് ആദരം! ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയ്ക്ക് മുന്നിൽ തലകുനിച്ച് ബുർജ്ജ് ഖലീഫ്
സ്വന്തം ലേഖകൻ: മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി. വര്‍ണവിസ്മയം തീര്‍ത്ത ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. യുഎഇ സമയം രാത്രി …
നായകന്റെ രക്ഷകൻ! ഗോശ്രീ പാലത്തിലെ ഗതാഗത കുരുക്കില്‍ പെട്ട നടന്‍ ടൊവിനോയെ ബൈക്കിൽ രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസർ (വീഡിയോ)
നായകന്റെ രക്ഷകൻ! ഗോശ്രീ പാലത്തിലെ ഗതാഗത കുരുക്കില്‍ പെട്ട നടന്‍ ടൊവിനോയെ ബൈക്കിൽ രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസർ (വീഡിയോ)
സ്വന്തം ലേഖകൻ: ഗതാഗത കുരുക്കില്‍ പെട്ട നടന്‍ ടൊവിനോയെ ബൈക്കിൽ രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസർ. ഹൈക്കോടതിയിൽ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകവേയാണ് ടൊവിനോയുടെ കാർ ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്കിൽപെട്ടത്. ഇവിടെനിന്നും ടൊവിനോയെ ബൈക്കിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചത് സിവില്‍ പൊലീസ് ഓഫീസറായ മണ്ണഞ്ചേരി കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽകുമാറാണ്. വൈകീട്ട് ആറിനായിരുന്നു പരിപാടി. ഹൈക്കോടതി …
ഇന്ത്യോനേഷ്യ യിലെ കൊമോഡോ ഡ്രാഗണുകളെ കാണാനുള്ള വിലക്ക് നീക്കി; പക്ഷേ സഞ്ചാരികളുടെ കീശ കാലിയാക്കുന്ന നീക്കവുമായി അധികൃതർ
ഇന്ത്യോനേഷ്യ യിലെ കൊമോഡോ ഡ്രാഗണുകളെ കാണാനുള്ള വിലക്ക് നീക്കി; പക്ഷേ സഞ്ചാരികളുടെ കീശ കാലിയാക്കുന്ന നീക്കവുമായി അധികൃതർ
സ്വന്തം ലേഖകൻ: ഇന്ത്യോനേഷ്യയിലെ കൊമോഡൊ ഡ്രാഗണുകളുടെ ദ്വീപിലേക്കുള്ള സഞ്ചാര യാത്ര നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്‍വാങ്ങി. എന്നാല്‍ ഇനി ഇവിടെയുള്ള ഡ്രാഗണുകളെ കാണണമെങ്കില്‍ ചെലവേറും. 1000 ഡോളര്‍ മെമ്പര്‍ഷിപ്പ് തുകയായി നല്‍കിയാലേ ഇനി ഇവരെ കാണാനാവൂ. 1,76000 സഞ്ചാരികളാണ്് 2018ല്‍ ഇവിടെയെത്തിയത്. കൊമോഡോ ഡ്രാഗണ്‍ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പല്ലിവര്‍ഗത്തിന്റെ ആവാസവ്യവസ്ഥയെ സഞ്ചാരി …