
സ്വന്തം ലേഖകൻ: ഫ്രഞ്ച് തലസ്ഥാനത്തെ പോലീസ് ഹെഡ്ക്വാർട്ടേഴിൽ ഇന്നലെയുണ്ടായ കത്തിയാക്രമണത്തിൽ നാലു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു.പാരീസ് ഹെഡ്ക്വാട്ടേഴ്സിലെ ടെക്നോളജി വിഭാഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിച്ചിരുന്നയാളാണ് അക്രമി. ഇയാളെ പോലീസ് വെടിവച്ചുകൊന്നു. പാരീസിന്റെ ഹൃദയഭാഗത്ത് നോട്ടർഡാം കത്തീഡ്രലിന് എതിർവശത്താണു പോലീസ് ഹെഡ്ക്വാർട്ടേഴ്സ്. ഉച്ചഭക്ഷണസമയത്തു നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട നാലു പോലീസ് ഓഫീസർമാരിൽ ഒരാൾ വനിതയാണ്. …
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികളെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ച തുര്‍ക്കി, മലേഷ്യ ഭരണാധികാരികള്‍ക്ക് മറുപടി നല്കി ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധി രവീഷ് കുമാര്‍. നിജസ്ഥിതി അറിയാതെയാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായം പറഞ്ഞതെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലില്ലായ്മയിലും അഴിമതിയിലും പ്രതിഷേധിച്ച് ഇറാഖില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം നാലാം ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 44 ആയി. രാജ്യത്ത് പല സ്ഥലങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഒത്തു കൂടുന്നത് ഒഴിവാക്കാനായി ഇന്റര്‍നെറ്റും വിഛേദിച്ചിട്ടുണ്ട്. പ്രക്ഷോഭകരുടെ നേരെ സായുധസൈന്യം നിറയൊഴിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരു വര്‍ഷമായി …
സ്വന്തം ലേഖകൻ: സൗദിവനിതകള്‍ക്ക് സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാൻ അവസരമൊരുങ്ങി. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നിലവില്‍ പൊതു സുരക്ഷയുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ മുന്‍നിരയില്‍ സൗദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിതകൾ സായുധസേനയുടെ കൂടുതല്‍ ഉയര്‍ന്ന റാങ്കുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. …
സ്വന്തം ലേഖകൻ: വണ്ടിച്ചെക്ക് നൽകുന്നവർക്കും മൊബൈൽ ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുന്നവർക്കും പിഴ ചുമത്താൻ യുഎഇയിലെ പ്രോസിക്യൂട്ടർമാർക്ക് അധികാരം. മുപ്പതോളം കുറ്റങ്ങളിൽ ക്രിമിനൽ നടപടികൾ നടത്തുകയോ പകരം പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസിക്യൂട്ടർമാരെ അധികാരപ്പെടുത്തി യുഎഇ അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിലാണിത്. റംസാൻകാലത്തു പകൽ പരസ്യമായി ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്താൽ 2000 ദിർഹം (38,000 രൂപ) …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നു. വിവിധ വിമാനകമ്പനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ് കോഴിക്കോട് വിമാനത്താവളം. ഈ മാസം …
സ്വന്തം ലേഖകൻ: ലഖ്നൗ-ഡല്‍ഹി പാതയില്‍ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസസിന്റെ ആദ്യ യാത്ര ശനിയാഴ്ച തുടങ്ങും. ഐ.ആര്.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി …
സ്വന്തം ലേഖകൻ: 175 രാജ്യങ്ങളിലുള്ളവരെ പറ്റിച്ച് 34924.99 കോടി രൂപ തട്ടി ഇന്ത്യക്കാരി മുങ്ങിയിട്ട് രണ്ട് വര്‍ഷം. ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പാണ് രുജാ ഇഗ്നാറ്റോവ എന്ന സ്ത്രീ മുങ്ങിയത്. ‘ക്രിപ്റ്റോ റാണി’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പുതിയ തരം പണമെന്ന പേരിലാണ് വിവിധ രാജ്യങ്ങളില്‍ ക്രിപ്റ്റോ കറന്‍സിയായ വണ്കോയിന് രുജാ അവതരിപ്പിച്ചത്.ഇവരെക്കുറിച്ച് ബിബിസി …
സ്വന്തം ലേഖകൻ: ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫർപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിനിമാ പ്രവർത്തകരായ ശ്യാം ബെനഗൽ, അടൂർ ഗോപാലകൃഷ്ണൻ, ശുഭ മുദ്ഗൽ, സുമിത്ര സെൻ, മണിരത്നം, രേവതി, അപർണ സെൻ, കൊങ്കണ സെൻ അടക്കം 49 …
സ്വന്തം ലേഖകൻ: 2018 സെപ്റ്റംബര്‍ 6 ന് രാത്രി 26 കാരനായ ബോതം ഷെം ജീനെ കൊലപ്പെടുത്തിയ കേസില്‍ ജൂറി അംബര്‍ ഗൈഗറിനെ പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച നിമിഷം കോടതി മുറിയില്‍ ഓരോരുത്തരും വിങ്ങിപ്പൊട്ടുകയായിരുന്നു. “അഴികള്‍ക്കുള്ളിലെ ആ പത്തു വര്‍ഷം തിരിച്ചറിവിനും ജീവിതം മാറ്റുന്നതിനുമാണ്,” ബോതം ജീന്റെ അമ്മ ആലിസണ് ജീന്‍ പറഞ്ഞു. …