സ്വന്തം ലേഖകൻ: ത്സവ വിൽപനയുടെ ആദ്യ ആറ് ദിവസങ്ങളിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ റെക്കോർഡ് കച്ചവടമാണ് നടന്നത്. 3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി രൂപ) ആണ് ഇരു കമ്പനികളും ചേര്‍ന്ന് സ്വന്തമാക്കിയത്. സെപ്റ്റംബർ 29 നും ഒക്ടോബർ 4 നും ഇടയിൽ നടന്ന ആറ് ദിവസത്തെ വിൽപനയിൽ ഫ്ലിപ്കാർട്ടും ആമസോണും വിപണി …
സ്വന്തം ലേഖകൻ: കുർദുകളുടെ നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിൽ നിന്ന് യു.എസ് സൈന്യം പിന്മാറ്റം തുടങ്ങി. വടക്കൻ സിറിയയിൽ തുർക്കി സൈനികനീക്കം നടത്താനൊരുങ്ങവെയാണ് ഐ.എസിനെതിരായ പോരാട്ടത്തിൽ 2014 മുതൽ തങ്ങളുടെ സഖ്യകക്ഷികളായിരുന്ന കുർദ് പോരാളികളെ പൂർണമായും കൈവിട്ട് അമേരിക്കൻ സൈന്യം മടങ്ങുന്നത്. തുർക്കിയുടെ സൈനികനീക്കത്തെ പിന്തുണക്കുകയോ എതിർക്കുകയോ ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴിലുടമകള്‍ നേരിട്ടു ചെല്ലേണ്ടതില്ല. സ്മാര്‍ട്ട് കമ്മിറ്റി സേവനത്തിലൂടെ രണ്ടു പ്രവൃത്തി ദിനം കൊണ്ട് തൊഴില്‍ പെര്‍മിറ്റ് നേടാനാകും. പുതിയ സംവിധാനം നിലവില്‍ വന്ന കാര്യം യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചത്. തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴില്‍ ഉടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മന്ത്രാലയത്തില്‍ നേരിട്ടു ചെല്ലേണ്ടതില്ല. …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുരസ്കാരം പങ്കിട്ടത്. അമേരിക്കയില്‍ നിന്നുള്ള ഗവേഷകരായ വില്യം ജി കീലിന്‍, ഗ്രെഗ് എല്‍ സെമന്‍സ, ബ്രിട്ടനില്‍ നിന്നുള്ള പീറ്റര്‍ ജെ റാറ്റ്ക്ലിഫ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടത്. ജീവവായുവിന്റെ ലഭ്യത കോശങ്ങൾ മനസ്സിലാക്കുന്നത് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ സൗദിയിലെ വിമാനതാവളങ്ങള്‍ ഒരുങ്ങികഴിഞ്ഞു. വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി വിവിധ അതോറിറ്റികള്‍ക്ക് കീഴില്‍ വിമാനതാവളങ്ങളില്‍ പ്രത്യേക ബൂത്തുകളൊരുക്കിയിട്ടുണ്ട്. സൗദിയില്‍ ടൂറിസ്റ്റ് വിസ സമ്പ്രദായം ഉദാരമാക്കിയ പശ്ചാതലത്തിലാണ് നടപടി. ജിദ്ദ, റിയാദ്, ദമ്മാം, മദീന തുടങ്ങി നാല് വിമാനതാവളങ്ങളാണ് പ്രത്യേക ഒരുക്കങ്ങളോടെ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി ജനറല്‍ …
സ്വന്തം ലേഖകൻ: യു.എ.ഇ പാർലെമൻറായ ഫെഡറൽ നാഷനൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി. ജനാധിപത്യ രീതിയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുടെ പ്രാഥമിക പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തിമ ഫലപ്രഖ്യാപനം ഈ മാസം പതിമൂന്നിന് നടക്കും. യു.എ.ഇ സാംസ്‌കാരിക വികസന മന്ത്രിയും ദേശീയ തെരഞ്ഞെടുപ്പ് സമിതി അംഗവും തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി …
സ്വന്തം ലേഖകൻ: കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനങ്ങൾ തുടരുന്നതിനിടെ ചികിത്സ കിട്ടാതെ മനുഷ്യർ മരിച്ചുവീഴുന്നതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്. ആശുപത്രികളുടെ പ്രവർത്തനം പൂർവരീതിയിൽ ആകാത്തതും, മൊബൈൽ-ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുകയാണ്. അടിസ്ഥാന ആശയ വിനിമയ സംവിധാനം ഇല്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും ഇത് ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും …
സ്വന്തം ലേഖകൻ: യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ നിന്ന് മുട്ടത്തോട് ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷണം വിളമ്പിയ കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്‍.സി.പിയുടെ രാജ്യസഭ എം.പിയായ വന്ദന ചവാനാണ് ഇത്തരത്തില്‍ മുട്ടത്തോട് ലഭിച്ചത്. പുനെ- ദല്‍ഹി വിമാനത്തിലായിരുന്നു വന്ദന യാത്ര ചെയ്തത്. ഇതിനിടെ കഴിക്കാന്‍ ഓംലെറ്റ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: രജനികാന്ത് ആദ്യമായി നായകനായ ‘ഭൈരവി’യെന്ന ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കലൈജ്ഞാനത്തിന് ഒരു കോടിയുടെ വീട് സമ്മാനിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1978 ല്‍ പുറത്തിറങ്ങിയ ഭൈരവിയിലൂടെയാണ് രജനി നായകനായി അരങ്ങേറുന്നത്. വിരുകംമ്പാക്കത്ത് മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങിയ അപാർട്ട്മെന്റാണ് താരം പ്രിയ നിര്‍മാതാവിനായി നല്‍കിയത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണ് ഫ്‌ലാറ്റ് …
സ്വന്തം ലേഖകൻ: കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും. നവാഗതനായ ഷഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു …