1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനീസ് പ്രസിഡന്റിനൊപ്പം “മുണ്ടുടുത്ത“ പ്രധാനമന്ത്രി മോദി; മഹാബലിപുരത്ത് നിന്നുള്ള ചിത്രങ്ങൾ
ചൈനീസ് പ്രസിഡന്റിനൊപ്പം “മുണ്ടുടുത്ത“ പ്രധാനമന്ത്രി മോദി; മഹാബലിപുരത്ത് നിന്നുള്ള ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതനക്ഷേത്രങ്ങളാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അതിനായി തമിഴ് പാരമ്പര്യം പേറുന്ന വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രിയെത്തിയത്. കല്ലില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. ഒട്ടേറെ വിനോദസഞ്ചാരികളാണ് ഓരോ ദിവസവും …
എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാന നോബേല്‍
എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാന നോബേല്‍
സ്വന്തം ലേഖകൻ: 2019 ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം എത്യോപന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എറിത്രിയയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിലും സമാധാനം പുനഃസ്ഥാപിച്ചതുമാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.2018 ഏപ്രില്‍ രണ്ടിനാണ് അബി അഹമ്മദ് അധികാരമേല്‍ക്കുന്നത്.തൊണ്ണൂറുകളുടെ ആദ്യത്തില്‍ എത്യോപ്യയില്‍ നിന്നും എറിത്രിയ സ്വതന്ത്രം …
ലൈവ് വാർത്തയോടൊപ്പം കയറി വന്നത് അവതാരകയുടെ മകൻ! വൈറലായി എന്‍.ബി.സി വാർത്ത
ലൈവ് വാർത്തയോടൊപ്പം  കയറി വന്നത് അവതാരകയുടെ മകൻ! വൈറലായി എന്‍.ബി.സി വാർത്ത
സ്വന്തം ലേഖകൻ: ചാനല്‍ ലൈവില്‍ വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫ്രെയിമിലേക്ക് കയറിവന്ന സ്വന്തം മക്കള്‍ കാരണം പ്രശസ്തനായ ബി.ബി.സി ഡാഡിന്റെ പാത പിന്തുടരുകയാണ് എന്‍.ബി.സി ന്യൂസ് ചാനലിന്റെ പെന്റഗണ്‍ ആസ്ഥാനത്തെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ കട്ട്‌നി കൂബേ. ചാനലിനായി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് കൂബെയുടെ കുഞ്ഞുമകന്‍ അമ്മയുടെ ഫ്രെയിമിലേക്ക് കയറി വന്നത്. നിമിഷ നേരങ്ങള്‍ക്കൊണ്ട് ലോകം മുഴുവന്‍ …
പ്രശസ്ത സാക്‌സോഫോൺ സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു
പ്രശസ്ത സാക്‌സോഫോൺ സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത സാക്‌സോഫോൺ സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും നാളുകളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ ചികിത്സയിലായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് കദ്രി ഗോപാല്‍നാഥ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീത സംവിധായകനാണ്. മറ്റൊരു മകന്‍ കുവൈറ്റിലാണ്. മകന്‍ …
2018, 2019 സാഹിത്യ നോബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഓള്‍ഗ തൊക്കാര്‍ചുക്കിയും പീറ്റര്‍ ഹാന്‍കെയും ജേതാക്കൾ
2018, 2019 സാഹിത്യ നോബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഓള്‍ഗ തൊക്കാര്‍ചുക്കിയും പീറ്റര്‍ ഹാന്‍കെയും ജേതാക്കൾ
സ്വന്തം ലേഖകൻ: 2019ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഹാന്‍കെ. ഓസ്‌ട്രേലിയന്‍ നോവെലിസ്റ്റും നാടകകൃത്തുമാണ് ഹാന്‍കെ. 2018ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത് പോളിഷ് നോവലിസ്റ്റ് ഓള്‍ഗ തൊക്കാര്‍ചുക്കാണ്. 2018 ലെ അവാര്‍ഡ് വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. അതുകൊണ്ട് ഇത്തവണ രണ്ടും ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. സാഹിത്യ നോബേല്‍ നേടുന്ന പതിനഞ്ചാമത്തെ വനിതയാണ് ഓള്‍ഗ. പോളണ്ടിലെ …
നൂറുകോടി ബജറ്റിൽ മരയ്ക്കാർ വരുന്നു; റിലീസ് അമ്പതിലേറെ രാജ്യങ്ങളിൽ
നൂറുകോടി ബജറ്റിൽ മരയ്ക്കാർ വരുന്നു; റിലീസ് അമ്പതിലേറെ രാജ്യങ്ങളിൽ
സ്വന്തം ലേഖകൻ: പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം അമ്പതിലധികം രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സൂചന. നൂറുകോടി ബജറ്റിലാണ് മരക്കാര്‍ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി. ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം …
ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും മരവിപ്പിച്ചു; ബ്രെക്സിറ്റിന്റെ പടിവാതിൽക്കൽ ആശങ്കയോടെ ബ്രിട്ടൻ
ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും മരവിപ്പിച്ചു; ബ്രെക്സിറ്റിന്റെ പടിവാതിൽക്കൽ ആശങ്കയോടെ ബ്രിട്ടൻ
സ്വന്തം ലേഖകൻ: യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. കുറച്ച് നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന് മുമ്പ് പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള …
സിറിയന്‍ അതിര്‍ത്തിയിൽ കുര്‍ദ്ദ് വിമതർക്ക് എതിരെ ശക്തമായ തുർക്കി ആക്രമണം; ആയിരങ്ങൾ നാടുവിട്ടോടുന്നു
സിറിയന്‍ അതിര്‍ത്തിയിൽ കുര്‍ദ്ദ് വിമതർക്ക് എതിരെ ശക്തമായ തുർക്കി ആക്രമണം; ആയിരങ്ങൾ നാടുവിട്ടോടുന്നു
സ്വന്തം ലേഖകൻ: സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി സൈനിക നടപടി തുടങ്ങിയതോടെ അതിര്‍ത്തിയില്‍ നിന്ന് ആയിരങ്ങള്‍ പലായനം തുടങ്ങി. തുര്‍ക്കി- സിറിയ അതിര്‍ത്തിയിലെ കുര്‍ദ്ദുകള്‍ അധികമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം. തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തി …
ഉയ്ഗൂർ മുസ്ലിങ്ങളുടെ ഖബറുകൾ തോണ്ടി തലയോട്ടികൾ പുറത്തിട്ട് ചൈന; പ്രതിഷേധം രൂക്ഷം
ഉയ്ഗൂർ മുസ്ലിങ്ങളുടെ ഖബറുകൾ തോണ്ടി തലയോട്ടികൾ പുറത്തിട്ട് ചൈന; പ്രതിഷേധം രൂക്ഷം
സ്വന്തം ലേഖകൻ: മതപരമായ ആചാരവൈവിധ്യങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ, ഉയിഗുറുകൾക്കെതിരെ വർഷങ്ങളായി നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. ഉയിഗുറുകളെ ലക്‌ഷ്യം വെച്ചുള്ള സിസിടിവി നിരീക്ഷണങ്ങളും, അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവണ്മെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും, കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ ‘റീഎജുക്കേഷൻ ‘ ക്യാമ്പുകളിൽ പാർപ്പിച്ചുകൊണ്ടുള്ള ചൈനീസ് വിദ്യാഭ്യാസവും, …
“താൻ തന്റെ പണി നോക്കിയാൽ മതി, 2020ല്‍ തന്നെ തോല്‍പ്പിക്കും,” ട്രം‌പിന് മറുപടിയുമായി ഹിലരി
“താൻ തന്റെ പണി നോക്കിയാൽ മതി, 2020ല്‍ തന്നെ തോല്‍പ്പിക്കും,” ട്രം‌പിന് മറുപടിയുമായി ഹിലരി
സ്വന്തം ലേഖകൻ: വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കുമെന്ന് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. “ഉറപ്പായും ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും,” പി.ബി.എസ് ന്യൂസ് അവറില്‍ പ്രതികരിക്കുകയാരുന്നു ഹിലരി. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്നും ഹിലരി വ്യക്തമാക്കി. തുടര്‍ച്ചയായി പോരിനു വിളിച്ചു കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു ഹിലരി. ട്രംപ് തന്നോട് എത്രമാത്രം …