സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ നഗരം. നാലു വ്യത്യസ്ത യോഗങ്ങളിലായി ചുരുങ്ങിയത് അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിൽ എത്തുന്ന ഷി, 24 മണിക്കൂറോളം അവിടെ ചെലവഴിച്ചു പിറ്റേന്നാണു തിരിച്ചു പോവുക. ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം ലഘൂകരിച്ച് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശി വനിതകള്‍ക്ക് ഒറ്റക്ക് താമസിക്കാന്‍ അനുമതി നല്‍കും.കുടുംബ സമേതം താമസിക്കാനെത്തുന്നവര്‍, കുടുംബബന്ധം തെളിയിക്കണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭര്‍ത്താവിനോടൊപ്പമോ, അല്ലെങ്കില്‍ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരോടൊപ്പമോ മാത്രമേ ഇതുവരെ സ്ത്രീകള്‍ക്ക് സൗദിയില്‍ താമസ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ തീരുമാനപ്രകാരം ടൂറിസ്റ്റ് …
സ്വന്തം ലേഖകൻ: ദുബൈയിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയെ തുടർന്നാണിത്. തുടർ നടപടികളുടെ ഭാഗമായി വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. ദുബൈയിലെ കേരളീയര്‍ക്ക് വേണ്ടി ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി …
സ്വന്തം ലേഖകൻ: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് …
സ്വന്തം ലേഖകൻ: ഹാഫിസ് സയീദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഭീകര സംഘടനകളുടെ പട്ടികയില്‍ യു.എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയ്‌ക്കെതിരെ പാകിസ്താന്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്.എ.ടി.എഫ് …
സ്വന്തം ലേഖകൻ: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പൊലീസിനോട് പറഞ്ഞു. തന്റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊല്ലാന്‍ അവസരമൊരുക്കിയത് താനാണ്. ജോളിയെ പേടിച്ചാണ് വിവരങ്ങള്‍ പുറത്തുപറയാതിരുന്നതെന്നും ഷാജു പറഞ്ഞു. ഷാജുവിനെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാജുവിന്‍റെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കും. വ്യാജ വില്‍പത്രം …
സ്വന്തം ലേഖകൻ: സംഗീത പരിപാടിക്കിടെ വിവാഹാഭ്യർത്ഥന നടത്തി കന്നട യുവഗായകൻ ചന്ദൻ ഷെട്ടി. ബിഗ്ബോസ് പരിപാടിയിലെ മുൻ താരമായ ചന്ദൻ, സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹഭ്യർത്ഥന നടത്തിയത്. സിനിമാ സ്റ്റൈലിൽ നിവേദിതയ്ക്ക് മുന്നിൽ മുട്ടുകുത്തിയായിരുന്നു അഭ്യർത്ഥന. വേദിയിൽ അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ നിവേദിത ഒരുനിമിഷം അമ്പരന്നു പോയെങ്കിലും പിന്നീട് വിവാഹാഭ്യർത്ഥന സ്വീകരിക്കുകയായിരുന്നു. തന്റെ മനസിലും ഈ …
സ്വന്തം ലേഖകൻ: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന്‍ സാമുവല്‍ റോബിന്‍സണ്‍ സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറുന്നെന്നറിയിച്ച് ഫേസ് ബുക്ക് പോസ്റ്റ്. സിനിമാഭിനയം നിര്‍ത്തുന്നു എന്നറിയിച്ച് സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തില്‍ ആത്മഹത്യചെയ്യാന്‍ വരെ തീരുമാനിച്ചു എന്ന് …
സ്വന്തം ലേഖകൻ: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം തികഞ്ഞു. ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറിയ പുലിമുരുകന്‍ 100- 150 കോടി ക്ലബ്ബുകളില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും നേടി. 2016 ഒക്ടോബര്‍ 7 നായിരുന്നു പുലിമുരുകന്‍ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ …
സ്വന്തം ലേഖകൻ: പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കവേ വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ ചെരിഞ്ഞു. വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റു ആനകളുടേയും ജീവന്‍ നഷ്ടപ്പെട്ടത്. മധ്യ തായ്‌ലാന്റിലെ ഖാവോ യായി ദേശീയോദ്യാനത്തലാണ് സംഭവം നടന്നത്. അപകടത്തില്‍പ്പെട്ട രണ്ടു ആനകള്‍ അടുത്തുള്ള മലഞ്ചെരിവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഇവരെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ‘നരകത്തിലേക്കുള്ള കുഴി’ …