സ്വന്തം ലേഖകൻ: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം മോഡിഫൈഡ് ആകാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ബോളിവുഡ് താരം ജോൺ എബ്രഹാം നൽകിയ മറുപടി വൈറലാവുന്നു. മോഡിഫൈഡ് ആവാത്തതാണ് കേരളത്തിന്റെ സൗന്ദര്യം. വെറും പത്ത് മീറ്റർ അകലത്തിൽ അമ്പലവും മുസ്ലീംപള്ളിയും ക്രിസ്ത്യൻ പള്ളിയും കാണാൻ കഴിയും. അവയെല്ലാം സമാധാനത്തോടെ ,പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കുന്നു. …
സ്വന്തം ലേഖകൻ: അജിത്തിന്റെയും നടിയും ഭാര്യയുമായ ശാലിനിയുടെയും മകള്‍ അനൗഷ്‌കയെയും മകന്‍ ആദ്വിക്കിനെയും മാതാപിതാക്കള്‍ക്കൊപ്പം കണ്ടാല്‍ ആരാധകര്‍ വെറുതെ വിടാറില്ല. അനൗഷ്‌ക ഇടയ്ക്കിടെ അജിത്തിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആദ്വിക്കിനെ അത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങനെ കാണാറില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തല ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ആദ്വിക്കും ശാലിനിയും ഒന്നിച്ചുള്ള ഒരു ചിത്രം. ഇരുവരും കാറില്‍ സഞ്ചരിക്കവെ …

സ്വന്തം ലേഖകൻ: ബിൽ ആൻഡ് മെലിൻഡ ഗേറ്റ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾ കീപ്പർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങുന്നു. സ്വച്ഛ് ഭാരത് യജ്ഞത്തിനാണ് പുരസ്കാരം. രാജ്യത്തെ ശുചിത്വപദ്ധതിയിലൂടെ ഐക്യരാഷ്ട്ര സഭയ്ക്ക് അതിന്റെ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ എനിക്ക് ഈ പുരസ്കാരം ലഭിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. …
സ്വന്തം ലേഖകൻ: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഒരു ഡോക്യൂമെന്റി നിര്‍മ്മാതാവിനോടായിരുന്നു മുഹമ്മദ് ബിന്‍ സന്‍മാന്റെ വെളിപ്പെടുത്തല്‍. ഖഷോഗിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് മുന്നോടിയായി സല്‍മാന്‍ രാജകുമാരന്റെ അവകാശവാദം രേഖപ്പെടുത്തിയ ഡോക്യുമെന്റിറി ഒക്ടോബര്‍ ഒന്നിന് സംപ്രേഷണം ചെയ്യും. …
സ്വന്തം ലേഖകൻ: മെഹുല്‍ ചോക്‌സി തട്ടിപ്പുകാരനാണെന്ന് ആന്റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി പറഞ്ഞു. ഇന്ത്യക്ക് ചോക്‌സിക്കെതിരെ അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഹുല്‍ ചോക്‌സി ഒരു തട്ടിപ്പുകാരനാണ്. ഞങ്ങളുടെ രാജ്യത്തിന് അദ്ദേഹത്തെ സംരക്ഷിച്ചതുകൊണ്ട് ഒരു ഗുണവുമില്ല. ചോക്‌സിയുടെ അപ്പീലുകള്‍ തള്ളിയതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്‌സി സഹകരിക്കുന്ന മുറയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണവുമായി മുന്നോട്ടു …
സ്വന്തം ലേഖകൻ: വാഷിംഗ്‍ടൺ ഡിസിയിലേക്ക്, തന്‍റെ പരിസ്ഥിതി അവബോധ പ്രചാരണ യാത്രയുമായി എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബെർഗിന് ഒരു വലിയ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ. യുഎന്നിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതിന് മുമ്പാണ് ഗ്രെറ്റ വാഷിംഗ്‍ടൺ ഡിസിയിലെത്തിയത്. ”പതിനാറ് വയസ്സേയുള്ളൂ ഗ്രെറ്റയ്ക്ക്. എന്നിട്ടും, നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യുഎസ് കമ്പനികളെ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. “നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരഭങ്ങള്‍ തുടങ്ങാനും …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ അറബ് ലോകത്തിന്റെ കൈയൊപ്പ് ചാര്‍ത്തി യു.എ.ഇയുടെ വിജയ കുതിപ്പ്. ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി. അടുത്ത മാസം മൂന്ന് വരെ ഹസ്സ സ്പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും. കസാഖിസ്താനിലെ ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. യു.എ.ഇ …
സ്വന്തം ലേഖകൻ: മരടിലെ ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. മരടിലെ നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഫ്ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തിയിട്ടുണ്ട് വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നതിനെതിരെ ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെയാണ് വിച്ഛേദിച്ചത്. വലിയ …
സ്വന്തം ലേഖകൻ: മഴക്കെടുതിയില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ 12 മരണം. മുംബൈ- ബെംഗളൂരു ദേശീയപാതയ്ക്കു സമീപം ഖേദ് ശിവപുര്‍ ഗ്രാമത്തില്‍ ദര്‍ഗയില്‍ കിടന്നുറങ്ങിയ അഞ്ചുപേര്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒഴുകിപ്പോയെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പുരന്ദര്‍ മേഖലയില്‍നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 28,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി …