1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏറ്റവും കുത്തഴിഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേര് പുറത്തുവിട്ട് യുഎഇ
ഏറ്റവും കുത്തഴിഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേര് പുറത്തുവിട്ട് യുഎഇ
സ്വന്തം ലേഖകന്‍: മോശം സേവനം നല്‍കുന്ന അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ പരസ്യമായി പ്രഖ്യാപിച്ച് യു.എ.ഇ. മികച്ച 5 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒപ്പമാണ് മോശം സ്ഥാപനങ്ങളുടെ പേരും വെളിപ്പെടുത്തിയത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. മോശം സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകും. മികച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് …
‘കശ്മീരിലെ കുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാന്‍ സഹായിക്കണം’; ഐക്യരാഷ്ട്ര സഭയോട് അഭ്യര്‍ഥനയുമായി മലാല
‘കശ്മീരിലെ കുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാന്‍ സഹായിക്കണം’; ഐക്യരാഷ്ട്ര സഭയോട് അഭ്യര്‍ഥനയുമായി മലാല
സ്വന്തം ലേഖകന്‍: താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ തുടരവേ കശ്മീരിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് മലാല യൂസഫ് സായി. ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്, കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണം, കശ്മീരികളുടെ വാക്കുകള്‍ കേള്‍ക്കണം, സുരക്ഷിതമായി അവിടത്തെ കുട്ടികളെ സ്‌കൂളുകളിലേക്ക് പോവാന്‍ സഹായിക്കണം മലാല വ്യത്യസ്ത ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു. കശ്മീരില്‍, കുട്ടികളടക്കം, …
‘ഇനി നിങ്ങള്‍ക്ക് ആ നാറുന്ന ഫോണ്‍ ആസ്വദിക്കാം,’ മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്!
‘ഇനി നിങ്ങള്‍ക്ക് ആ നാറുന്ന ഫോണ്‍ ആസ്വദിക്കാം,’ മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്!
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് പത്രവും അതിന്റെ അവസാന തലക്കെട്ടും ചര്‍ച്ചയാകുന്നു. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവരവോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. മെട്രോകളില്‍ സൗജന്യമായി നല്‍കുന്ന പത്രം നോക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നില്ലെന്നും …
ദൂരദര്‍ശന് 60 വയസ്; ഗൃഹാതുരത നിറഞ്ഞ ഓര്‍മകളുമായി സമൂഹ മാധ്യമങ്ങള്‍
ദൂരദര്‍ശന് 60 വയസ്; ഗൃഹാതുരത നിറഞ്ഞ ഓര്‍മകളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ദൂരദര്‍ശന്‍ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 60 വര്‍ഷം. 1959 സെപ്റ്റംബര്‍ 15നാണ് ദൂരദര്‍ശന്‍ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലിക സ്റ്റുഡിയോയിലുമായി ആരംഭിച്ച ദൂരദര്‍ശന്‍ ഒരുകാലഘട്ടത്തിന്റെ ദൃശ്യസംസ്‌കാരത്തിനായിരുന്നു തുടക്കം കുറിച്ചത്. നിരവധി പരിമിതികള്‍ മൂലം ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷമാണ് 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങിയത്. ടെലിവിഷന്‍ സംപ്രേഷണം …
‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല,’ ‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണം തള്ളി ഷാന്‍ റഹ്മാന്‍
‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല,’ ‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണം തള്ളി ഷാന്‍ റഹ്മാന്‍
സ്വന്തം ലേഖകന്‍: ഈ ഓണക്കാലത്ത് ഏറ്റവും വലിയ ഹിറ്റായ ഗാനമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത കുടുക്കുപൊട്ടിയ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ഹിറ്റായതിന് പിന്നാലെ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു. 1964ല്‍ റിലീസ് ചെയ്ത ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെ, കെ …
സെപ്റ്റംബര്‍ 11 വാര്‍ഷികത്തിന് പിന്നാലെ അമേരിക്കയില്‍ അത്ഭുതമായി ഒരു പെണ്‍കുഞ്ഞിന്റെ ജനനം
സെപ്റ്റംബര്‍ 11 വാര്‍ഷികത്തിന് പിന്നാലെ അമേരിക്കയില്‍ അത്ഭുതമായി ഒരു പെണ്‍കുഞ്ഞിന്റെ ജനനം
സ്വന്തം ലേഖകന്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് അമേരിക്കയില്‍ സംസാരവിഷയം. രാജ്യം നടുങ്ങിയ ഓര്‍മ്മകളില്‍ ഇപ്പോഴും വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ജര്‍മന്‍ടൗണിലെ കുഞ്ഞുമാലാഖയുടെ ജനനമാണ് അവരെ അമ്പരിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും. 2019 9ാം മാസം(സെപ്റ്റംബര്‍)11ന് ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ ജനിച്ച ക്രിസ്റ്റിന ബ്രൗണിന്റെ ഭാരവും ജനനസമയവുമാണ് കൗതുകകരം. 09/11ന് രാത്രി …
പരീക്ഷിക്കാം, പക്ഷേ തകര്‍ക്കാനാവില്ല! ലോറി മുകളില്‍ വീണിട്ടും തകരാതെ ഇക്കോസ്‌പോര്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പരീക്ഷിക്കാം, പക്ഷേ തകര്‍ക്കാനാവില്ല! ലോറി മുകളില്‍ വീണിട്ടും തകരാതെ ഇക്കോസ്‌പോര്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡലായ ഇക്കോസ്‌പോര്‍ട്ടിലേക്ക് ഒരു ലോറി മറിയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ സുരക്ഷയുടെ തെളിവായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവിലാണ് ഈ അപകടം നടക്കുന്നത്. എതിര്‍ദിശയില്‍ പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇക്കോസ്‌പോര്‍ട്ടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇക്കോ സ്‌പോര്‍ട്ടിന്റെ മുന്നില്‍ ഇടിച്ചതിനാല്‍ വാഹനത്തിന് നിസാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ …
പാര്‍ലിമെന്റിനെ മറികടന്ന് നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ബോറിസ് ജോണ്‍സണ്‍; നിയമം ലംഘിക്കരുതെന്ന് പ്രധാന മന്ത്രിയ്ക്ക് സ്പീക്കറുടെ താക്കീത്
പാര്‍ലിമെന്റിനെ മറികടന്ന് നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ബോറിസ് ജോണ്‍സണ്‍; നിയമം ലംഘിക്കരുതെന്ന് പ്രധാന മന്ത്രിയ്ക്ക് സ്പീക്കറുടെ താക്കീത്
സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടന്ന് കരാറില്ലാതെ ഒക്ടോബര്‍ 31നു ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നീക്കത്തിനെതിരേ സ്പീക്കര്‍ ജോണ്‍ ബെര്‍കോ മുന്നറിയിപ്പു നല്‍കി. ഇത്തരമൊരു നടപടിയുണ്ടായാല്‍ പാര്‍ലമെന്റിന്റെ അധികാരം പ്രയോഗിച്ചു നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടും ഒക്ടോബര്‍ 31 എന്ന തീയതിയില്‍ ജോണ്‍സന്‍ ഉറച്ചുനില്‍ക്കുകയാണ്. അന്ന് എന്തുവന്നാലും …
സൗദി അരാംകോയുടെ എണ്ണപ്പാടത്തും പ്ലാന്റിലും ഡ്രോണ്‍ ആക്രമണം; പ്രദേശത്ത് വന്‍ തീപിടുത്തം
സൗദി അരാംകോയുടെ എണ്ണപ്പാടത്തും പ്ലാന്റിലും ഡ്രോണ്‍ ആക്രമണം; പ്രദേശത്ത് വന്‍ തീപിടുത്തം
സ്വന്തം ലേഖകന്‍: സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. അബ്‌ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. രണ്ടിടങ്ങളിലായാണ് ഡ്രോണുകള്‍ പതിച്ചയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അബ്‌ഖൈഖില്‍ ഒരു ഡ്രോണ്‍ പതിച്ചത്. ദമ്മാമിനടുത്ത ദഹ്‌റാനില്‍ നിന്നും …
വീസാ നയം ഉദാരമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍; വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് സ്റ്റഡി വീസാ പുനസ്ഥാപിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം
വീസാ നയം ഉദാരമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍; വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് സ്റ്റഡി വീസാ പുനസ്ഥാപിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വീസ നയത്തില്‍ കൂടുതല്‍ ഉദാരത നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറീസ് ജോണ്‍സന് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടുന്ന ടയര്‍ 4 വീസ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍ക്കു പുതിയ യുകെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ ലഭിക്കും. ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ 2012 ല്‍ ഡേവിഡ് കാമറോണ്‍ മന്ത്രിസഭയില്‍ ഹോം …