സ്വന്തം ലേഖകന്‍: സമ്പദ് രംഗം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. തലക്കെട്ട് സൃഷ്ടിക്കല്‍ ശീലം മാറ്റിവച്ച് പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാന്‍ തയ്യാറാകണം. ദൈനിക് ഭാസ്‌കറിനും …
സ്വന്തം ലേഖകന്‍: രാജ്യത്ത് അടിവസ്ത്ര വില്‍പ്പനയില്‍ വന്‍ തകര്‍ച്ചയാണ് ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ളതെന്നാണ് വിവിധ അടിവസ്ത്ര നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ജീവിതത്തിലിന്നുവരെ താനിതുപോലൊരു തകര്‍ച്ച അഭിമുഖീകരിച്ചിട്ടില്ലെന്നാണ് ഡോളര്‍ ഇന്റസ്ട്രീസിന്റെ മാനേജര്‍ ഡയറക്ടറായ വിനോദ് കുമാര്‍ ഗുപ്ത പറയുന്നത്. ‘അടിവസ്ത്ര വില്പനയില്‍ ഇത്രയും വലിയ തകര്‍ച്ച എന്റെ കരിയറില്‍ ഇന്നുവരെ നേരിട്ടിട്ടില്ല,’ അദ്ദേഹം പറയുന്നു. വരുന്ന ആഘോഷ സീസണുകളും …
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോയില്‍ ബുധനാഴ്ച നടന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് പ്രീമിയറിനായി ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരും ടൊറോന്റിയില്‍ എത്തിയിരുന്നു. നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന …
സ്വന്തം ലേഖകന്‍: സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വികൃതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍. ഭഗത് മാനുവല്‍, സുധീ!ര്‍ കരമന, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ …
സ്വന്തം ലേഖകന്‍: ഫ്‌ലെക്‌സ് ബോര്‍ഡ് പൊട്ടി വീണു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. അതിനിടെ, ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ബാനറുകള്‍ സ്ഥാപിക്കുന്നതിനെ താനൊരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് എഐഎഡിഎംകെ വക്താവ് കോവൈ …
സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം. ഇവരെ പറ്റി ന്യൂസ് മിനുട്ട് എടുത്ത വീഡിയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്. ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ …
സ്വന്തം ലേഖകന്‍: സെപ്തംബര്‍ 17 ന് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര കൂടി ഇസ്രാഈലിന്റെ ഭാഗമാക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വിവാദത്തില്‍. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഗുരുതരമായ നിയമലംഘനമാണെന്നാണ് യു. എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ടെലിവിഷന്‍ പ്രസംഗത്തിനിടയില്‍ നെതന്യാഹു വിവാദ പരാമര്‍ശം നടത്തിയത്. വെസ്റ്റ്ബാങ്കിലെ …
സ്വന്തം ലേഖകന്‍: കുടിയേറ്റം തടയാന്‍ ക്രൂരനിയമവുമായി ഇറ്റലി ഭരണകൂടം. കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഒരു ദശലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയന്‍ സെനറ്റ് പാസ്സാക്കിക്കഴിഞ്ഞു. ഇനി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ അനുമതി കൂടി ലഭിച്ചാല്‍ ഇതു നിയമമാകും. നിയമത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി …
സ്വന്തം ലേഖകന്‍: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് തുടക്കം കുറിച്ചു. ഒക്ടോബര്‍ 21നാണ് പൊതുതെരഞ്ഞെടുപ്പ്. ഇത്തവണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് ട്രൂഡോയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്നത്. ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ടാണ് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ആത്മവിശ്വാസത്തോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ട്രൂഡ് …
സ്വന്തം ലേഖകന്‍: ഭൂമിയിലെ ഹിമപാതം പോലെ ചൊവ്വയില്‍ നിന്നൊരു കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് നാസ. വസന്തകാലങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ചൊവ്വയില്‍ സാധാരണമാണ്. മുമ്പും ചൊവ്വയിലെ ഹിമപാത ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയുടെ വടക്കേ ധ്രുവത്തില്‍ സൂര്യപ്രകാശമെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മഞ്ഞ് പാളികള്‍ ഏറെയുള്ളയിടമാണ് വടക്കേധ്രുവം. സൂര്യപ്രകാശമെത്തുമ്പോഴുള്ള ചൂടില്‍ മഞ്ഞുരുകി പര്‍വതങ്ങളില്‍ നിന്നും താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലെ …