1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇമ്രാന്‍ ഖാന്റെ കീഴില്‍ മുസ്‌ലീങ്ങള്‍ പോലും സുരക്ഷിതരല്ല; പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകളും കൊല ചെയ്യപ്പെടുന്നതായി ആരോപിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി മുന്‍ പാക് എം.എല്‍.എ
ഇമ്രാന്‍ ഖാന്റെ കീഴില്‍ മുസ്‌ലീങ്ങള്‍ പോലും സുരക്ഷിതരല്ല; പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകളും കൊല ചെയ്യപ്പെടുന്നതായി ആരോപിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി മുന്‍ പാക് എം.എല്‍.എ
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐയിലെ പ്രധാന നേതാവും മുന്‍ എം.എല്‍.എയുമായ ബാല്‍ദേവ് കുമാറാണ് രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭൂരിപക്ഷമായ …
റഷ്യയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പുടിന് തിരിച്ചടി; പ്രതീക്ഷിച്ച ജയം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
റഷ്യയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പുടിന് തിരിച്ചടി; പ്രതീക്ഷിച്ച ജയം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ ഭരണകക്ഷിയായ ഐക്യ റഷ്യ പാര്‍ട്ടിയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും. മോസ്‌കോ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ട്ടിക്ക് മൂന്നിലൊന്ന് സീറ്റ് നഷ്ടമായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ശക്തമായ അടിച്ചമര്‍ത്തലും കൃത്രിമം കാണിച്ചതായ ആരോപണങ്ങളും ഉയര്‍ന്ന തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് അലക്‌സി നവല്‍നി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ …
താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി ട്രംപ്; കൂടുതല്‍ സൈനികരെ കുരുതി കൊടുക്കേണ്ടി വരുമെന്ന് താലിബാന്‍
താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി ട്രംപ്; കൂടുതല്‍ സൈനികരെ കുരുതി കൊടുക്കേണ്ടി വരുമെന്ന് താലിബാന്‍
സ്വന്തം ലേഖകന്‍: താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി യു.എസ്! പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. രാജ്യത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാല്‍ ഏകപക്ഷിയമായ പിന്‍മാറ്റം അമേരിക്കക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന് താലിബാന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതടക്കമുള്ള സമാധാന കരാറിന് യു.എസും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് യു.എസ് പൂര്‍ണമായും പിന്‍മാറുന്നത്. …
ലോകം കാത്തിരുന്ന ആപ്പിള്‍ ഇവന്റ് ഇന്ന്; പുതിയ ഐഫോണ്‍, ആപ്പിള്‍ വാച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
ലോകം കാത്തിരുന്ന ആപ്പിള്‍ ഇവന്റ് ഇന്ന്; പുതിയ ഐഫോണ്‍, ആപ്പിള്‍ വാച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
സ്വന്തം ലേഖകന്‍: സെപ്റ്റംബറിലാണ് തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലേക്ക് പുതിയ അപ്‌ഡേറ്റുകളും ഉല്‍പ്പന്നങ്ങളും ആപ്പിള്‍ പ്രഖ്യാപിക്കാറ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പത്ത് 30 ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തുള്ള സ്റ്റീവ് ജോബ്‌സ് തീയറ്ററിലാണ് ഈ വര്‍ഷത്തെ ആപ്പിള്‍ അവതരണ പരിപാടി നടക്കുന്നത്. പുതിയ ഐഫോണ്‍ പതിപ്പുകളും ആപ്പിള്‍ വാച്ചും ഉള്‍പ്പടെ നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ ഇത്തവണ …
300 കോടി പ്രകാശവര്‍ഷം അകലെ നിന്ന് അജ്ഞാത സിഗ്‌നലുകള്‍; അയച്ചത് ആരെന്ന് അറിയാന്‍ ശാസ്ത്രലോകം
300 കോടി പ്രകാശവര്‍ഷം അകലെ നിന്ന് അജ്ഞാത സിഗ്‌നലുകള്‍; അയച്ചത് ആരെന്ന് അറിയാന്‍ ശാസ്ത്രലോകം
സ്വന്തം ലേഖകന്‍: 300 കോടി പ്രകാശവര്‍ഷം അകലെനിന്നുള്ള അജ്ഞാത സ്രോതസ്സില്‍നിന്നു വേഗമേറിയ റേഡിയോ വിസ്‌ഫോടനങ്ങള്‍ (ഫാസ്റ്റ് റേഡിയോ ബേസ്റ്റ്എഫ്.ആര്‍.ബി.) പിടിച്ചെടുത്ത് ചൈനീസ് ടെലിസ്‌കോപ്പ്. ഫാസ്റ്റ് (അപ്പേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ്) എന്നുപേരിട്ടിരിക്കുന്ന ഈ ടെലിസ്‌കോപ്പ് ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലുതും സൂക്ഷ്മസംവേദനക്ഷമതയുള്ളതുമാണ്. 500 മീറ്ററാണ് ഫാസ്റ്റിന്റെ ഡിഷിന്റെ വ്യാസം. ഫാസ്റ്റ് പിടിച്ചെടുത്ത തരംഗങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചുവരുകയാണെന്ന് …
‘സൈനികര്‍ക്ക് ഇടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു,’ വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യം അല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം
‘സൈനികര്‍ക്ക് ഇടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു,’ വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യം അല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് …
‘സാഹോ’യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി തകര്‍ത്തത് 37കാറുകള്‍! മേക്കിംഗ് വീഡിയോ കാണാം
‘സാഹോ’യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി തകര്‍ത്തത് 37കാറുകള്‍! മേക്കിംഗ് വീഡിയോ കാണാം
സ്വന്തം ലേഖകന്‍: സാഹോയ്ക്കായി തകര്‍ത്തത് 37കാറുകളും അഞ്ചു ട്രക്കുകളും. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലാണ് സാഹോയ്ക്കായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ …
ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റുമാര്‍ പണിമുടക്കുന്നു; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റുമാര്‍ പണിമുടക്കുന്നു; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം …
മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായി സൂചന; ഭീകരാക്രണങ്ങള്‍ക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായി സൂചന; ഭീകരാക്രണങ്ങള്‍ക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: കഴിഞ്ഞദിവസം ഇന്ത്യ ഭീകരപട്ടികയില്‍ പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യത്തു ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് വന്നതിനെത്തുടര്‍ന്നു കൂടിയാണിത്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ അധിക സൈനികവിന്യാസവും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് …
കാനഡയില്‍ കനത്തനാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്; മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം വീടുകള്‍ ഇരുട്ടില്‍
കാനഡയില്‍ കനത്തനാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്; മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം വീടുകള്‍ ഇരുട്ടില്‍
സ്വന്തം ലേഖകന്‍: കാനഡയില്‍ കനത്തനാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്. ശനിയാഴ്ച കാനഡ തീരം തൊട്ട കാറ്റ് നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ അറ്റ്‌ലാന്റിക്കില്‍ വടക്കന്‍ അമേരിക്കന്‍ തീരത്ത് നാശം വിതച്ച ഡോറിയന്‍, നോവ സ്‌കോട്ടിയയിലാണ് ഇപ്പോള്‍. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ടുകള്‍. ശനിയാഴ്ച കാനഡതീരം തൊട്ട ഡോറിയന്‍ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ …