1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിംബാവെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു; ഓര്‍മ്മയായത് സിംബാവെയുടെ ആദ്യ പ്രസിഡന്റും രാഷ്ട്ര ശില്‍പ്പിയും
സിംബാവെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു; ഓര്‍മ്മയായത് സിംബാവെയുടെ ആദ്യ പ്രസിഡന്റും രാഷ്ട്ര ശില്‍പ്പിയും
സ്വന്തം ലേഖകന്‍: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിംഗപ്പുരില്‍ ചികിത്സയിലായിരുന്നു. …
മകന്‍ കിടന്ന അതേ ജയില്‍ നമ്പര്‍ ഏഴില്‍ പി ചിദംബരവും; മുറിയില്‍ യൂറോപ്യന്‍ ടോയ്‌ലെറ്റും കിടക്കാന്‍ മരപ്പലക കട്ടിലും ഉള്‍പ്പെടെ സൌകര്യങ്ങള്‍
മകന്‍ കിടന്ന അതേ ജയില്‍ നമ്പര്‍ ഏഴില്‍ പി ചിദംബരവും; മുറിയില്‍ യൂറോപ്യന്‍ ടോയ്‌ലെറ്റും കിടക്കാന്‍ മരപ്പലക കട്ടിലും ഉള്‍പ്പെടെ സൌകര്യങ്ങള്‍
സ്വന്തം ലേഖകന്‍: അടുത്ത 14 ദിവസങ്ങള്‍ തീഹാര്‍ ജയിലിലായിരിക്കും ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം. ഏഴാം നമ്പര്‍ ജയിലിലായിരിക്കും ചിദംബരത്തിന്റെ വാസം. സെപ്തംബര്‍ 19വരെ ഇവിടെ തുടരും. സാമ്പത്തിക കുറ്റവാളികള്‍ക്ക് വേണ്ടി മാറ്റിവച്ച സെല്ലുകളാണ് ഏഴാം നമ്പര്‍ ജയിലില്‍. നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും ഇതേ ജയിലില്‍ കിടന്നിട്ടുണ്ട്. ഇസെഡ് കാറ്റഗറിയില്‍ സുരക്ഷ ലഭിച്ചിരുന്ന …
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു; സത്യവാചകം ചൊല്ലിയത് മലയാളത്തില്‍
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു; സത്യവാചകം ചൊല്ലിയത് മലയാളത്തില്‍
സ്വന്തം ലേഖകന്‍: കേരളത്തിന്റെ 22ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തില്‍ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആരിഫ് …
അവിയല്‍ ഇല്ലാതെ എന്തു കല്യാണ സദ്യ? കല്യാണ മേളവുമായി ആദ്യരാത്രിയുടെ ടീസര്‍ എത്തി
അവിയല്‍ ഇല്ലാതെ എന്തു കല്യാണ സദ്യ? കല്യാണ മേളവുമായി ആദ്യരാത്രിയുടെ ടീസര്‍ എത്തി
സ്വന്തം ലേഖകന്‍: വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോന്‍, അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യരാത്രിയുടെ ടീസര്‍ പുറത്തിറങ്ങി.വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ചിരിക്കുന്ന ടീസര്‍ വിവാഹ സദ്യയുടെ പശ്ചാത്തത്തിലുള്ള ചില രസികന്‍ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. നര്‍മ്മത്തിന് …
ഇതിനൊരു അവസാനമില്ലേ? ധനുഷ് ആരാധകരെ നിരാശരാക്കി ‘എന്നൈ നോക്കി പായും തോട്ട’യുടെ റിലീസ് വീണ്ടും മുടങ്ങി
ഇതിനൊരു അവസാനമില്ലേ? ധനുഷ് ആരാധകരെ നിരാശരാക്കി ‘എന്നൈ നോക്കി പായും തോട്ട’യുടെ റിലീസ് വീണ്ടും മുടങ്ങി
സ്വന്തം ലേഖകന്‍: ഗൗതം മേനോന്‍ ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. ധനുഷും മേഘ്‌ന ആകാശും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ല. ചിത്രത്തിന്റെ റിലീസ് ഈ മാസം 12നുള്ളില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ചിത്രത്തിന്റെ നിര്‍മാതാവ് …
വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ? ആരാണ് കേമന്‍? മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ? ആരാണ് കേമന്‍? മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
സ്വന്തം ലേഖകന്‍: ആഷസില്‍ വിസ്മയ തിരിച്ചുവരവ് നടത്തി അമ്പരപ്പിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം147.25 ശരാശരിയില്‍ 589 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. ഇതോടെ വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരം എന്ന ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്. ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ …
മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബോറിസ് ജോണ്‍സണ്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സിഖ് ലേബര്‍ എം.പിയുടെ തീപ്പൊരി പ്രസംഗം
മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബോറിസ് ജോണ്‍സണ്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സിഖ് ലേബര്‍ എം.പിയുടെ തീപ്പൊരി പ്രസംഗം
സ്വന്തം ലേഖകന്‍: മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുമ്പ് നടത്തിയ വംശീയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സിഖ് ലേബര്‍ എം.പിയായ തന്‍മന്‍ജീത് സിങ് ദേസിയുടെ പ്രസംഗം. ‘ദ ഡെയ്‌ലി ടെലഗ്രാഫ്’ പത്രത്തില്‍ കഴിഞ്ഞ വര്‍ഷം ബോറിസ് ജോണ്‍സണ്‍ എഴുതിയ ലേഖനത്തിനെതിരെയായിരുന്നു വിമര്‍ശനം. ബുര്‍ഖ ധരിച്ച മുസ്‌ലിം സ്ത്രീകളെ തപാല്‍പ്പെട്ടിയുമായും ബാങ്ക് …
സൗദിയില്‍ ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍; അനുവദിക്കുക ഒരു വര്‍ഷം കാലാവധിയുള്ള വിസകള്‍
സൗദിയില്‍ ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍; അനുവദിക്കുക ഒരു വര്‍ഷം കാലാവധിയുള്ള വിസകള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ ഈ മാസം ഇരുപത്തിയേഴ് മുതല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്‍പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തുടക്കത്തില്‍ ടൂറിസ്റ്റു വിസകള്‍ അനുവദിക്കുക. ഒരു വര്‍ഷ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. സെപ്തംബര്‍ ഇരുപത്തിയേഴ് മുതലാണ് വിസകള്‍ അനുവദിക്കുക. മൂന്നൂറ് റിയാലായിരിക്കും ടൂറിസ്റ്റ് വിസ ചാര്‍ജ്. നൂറ്റി നാല്‍പ്പത് റിയാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായും …
ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ഏഴ് ജീവനക്കാരെ മോചിപ്പിക്കാന്‍ ഇറാന്‍; വിട്ടയക്കുന്നവരില്‍ മലയാളികള്‍ ഇല്ല
ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ഏഴ് ജീവനക്കാരെ മോചിപ്പിക്കാന്‍ ഇറാന്‍; വിട്ടയക്കുന്നവരില്‍ മലയാളികള്‍ ഇല്ല
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയിലെ ഏഴ് ജീവനക്കാരെ മോചിപ്പിക്കാന്‍ ഇറാന്‍ തീരുമാനിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഇന്ത്യക്കാരായ ജീവനക്കാരും ഉള്‍പ്പെടുമെന്നാണ് വിവരം. ഇവരെ മനുഷ്യത്വപരമായ പരിഗണന നല്‍കിയാണ് വിട്ടയക്കുന്നതെന്നും ഇവര്‍ക്ക് വൈകാതെ ഇറാന്‍ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസാവി പറഞ്ഞു. ജൂലായ് …
അസമിലും ജമ്മു കശ്മീരിലും പിടിമുറുക്കി കേന്ദ്രം; വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം; മുന്‍കൂര്‍ അനുമതി തേടിയവര്‍ക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്യാമെന്ന് സര്‍ക്കാര്‍
അസമിലും ജമ്മു കശ്മീരിലും പിടിമുറുക്കി കേന്ദ്രം; വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം; മുന്‍കൂര്‍ അനുമതി തേടിയവര്‍ക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്യാമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: അസമില്‍ നിന്നും ജമ്മുകശ്മീരില്‍ നിന്നും തിരിച്ചുപോകാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. അസം ‘സംരക്ഷിത മേഖലയായി’ പ്രഖ്യാപിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് വിദേശ മാധ്യമപ്രവര്‍ത്തകരെ സംസ്ഥാനത്തുനിന്നും പുറത്താക്കുന്നതെന്ന് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അസമില്‍ റിപ്പോര്‍ട്ടു ചെയ്യാനായെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങുകയും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ക്ലിയറന്‍സ് …