സ്വന്തം ലേഖകന്‍: ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈന്യം. മാധ്യമങ്ങളോട് സംസാരിക്കവെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും …
സ്വന്തം ലേഖകന്‍: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന കൊലപാതകകുറ്റം ഒഴിവാക്കിയാണ് കോടതി ഉത്തരവ്. പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം തടവാണ് കോടതി ഒഴിവാക്കിയത്. കാരി സതീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. ഒമ്പതാം …
സ്വന്തം ലേഖകന്‍: വീണ്ടും മഴകനത്തപ്പോള്‍ മുംബൈ നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിന്റെ പിടിയില്‍. കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത കനത്ത പേമാരിയില്‍ മുംബൈ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിനവും താളംതെറ്റി. ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. നഗരത്തില്‍ ഈ മണ്‍സൂണ്‍ കാലത്ത് ഇത് നാലാം തവണയാണ് കനത്ത മഴ ലഭിക്കുന്നത്. …
സ്വന്തം ലേഖകന്‍: മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിയത് പ്രാബല്യത്തില്‍ വന്നത് മുതല്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് അധികൃതര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമത്തോട് ആളുകള്‍ക്കുള്ള അതൃപ്തി പ്രകടമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ആമി’ക്കു ശേഷം സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലക്ഷദ്വീപ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ വിനായകനാണു പ്രധാന കഥാപാത്രം. തെലുഗു നടന്‍ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു …
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം സാറാ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് സാറ പങ്കു വച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തി. പ്രതിരോധ–ആണവ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ ഇന്ത്യ–റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന് ശേഷമുള്ള …
സ്വന്തം ലേഖകന്‍: നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരിച്ചടി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിച്ച പോലെ സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ വരെ ബോറിസ് ജോണ്‍സണിന്റെ നിലപാടിനൊപ്പം നിന്നില്ല. ഉപാധി രഹിത ബ്രെക്‌സിറ്റ് തടഞ്ഞതോടെ ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച. ചര്‍ച്ചക്കൊടുവില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റ് സൈബര്‍ ഇടങ്ങളില്‍ വന്‍പരിഹാസമാണ് ഉയര്‍ത്തുന്നത്. കശ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. …