1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യം ഒരുക്കാമെന്ന് പാകിസ്താന്‍
കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യം ഒരുക്കാമെന്ന് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ തടവിലിട്ട കുല്‍ഭൂഷന്‍ ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍!. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം …
ചന്ദ്രയാന്‍ രണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക്; രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും; സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും
ചന്ദ്രയാന്‍ രണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക്; രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും; സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് …
‘ഈ പരസ്യങ്ങള്‍ അത്ര വെടിപ്പല്ല,’ റെഡ് ലേബല്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂലികള്‍
‘ഈ പരസ്യങ്ങള്‍ അത്ര വെടിപ്പല്ല,’ റെഡ് ലേബല്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂലികള്‍
സ്വന്തം ലേഖകന്‍: ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി ഒഴിവാക്കാന്‍ ആഹ്വാനവുമായുള്ള സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാംപയിന്‍ ട്രെന്‍ഡിംഗ് ആകുന്നു. റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നാണ് ആരോപണം. മതേതര സ്വഭാവമുള്ള പരസ്യങ്ങളുമായി ശ്രദ്ധ നേടിയ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി. കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, …
നടനും സംവിധായക നുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി; വിവാഹ ചിത്രങ്ങള്‍ കാണാം
നടനും സംവിധായക നുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി; വിവാഹ ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഞായറാഴ്ചയാണ് വീണ്ടും വിവാഹതിനായത്. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. നടന്‍ …
തനി തമിഴ് പെണ്‍കൊടിയായി മഞ്ജു; വെട്രിമാരന്‍, ധനുഷ്, മഞ്ജു വാര്യര്‍ ചിത്രം അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
തനി തമിഴ് പെണ്‍കൊടിയായി മഞ്ജു; വെട്രിമാരന്‍, ധനുഷ്, മഞ്ജു വാര്യര്‍ ചിത്രം അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’. ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് …
പ്രവാസികളും ആധാര്‍ പരിധിയില്‍; കേന്ദ്ര ബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്
പ്രവാസികളും ആധാര്‍ പരിധിയില്‍; കേന്ദ്ര ബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആധാര്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് പ്രതീക്ഷ. അടുത്ത മൂന്നു മാസങ്ങള്‍ക്കകം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങും. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് …
യു.എസിലെ ടെക്‌സാസില്‍ വീണ്ടും വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; 20ലേറെ പേര്‍ക്ക് പരിക്ക്; ആക്രമിയെ പോലീസ് വെടിവച്ചു കൊന്നു
യു.എസിലെ ടെക്‌സാസില്‍ വീണ്ടും വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; 20ലേറെ പേര്‍ക്ക് പരിക്ക്; ആക്രമിയെ പോലീസ് വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: യു.എസിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ച് മരണം. 20ലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്‌ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടിച്ച പോസ്റ്റല്‍ വാഹനത്തിലാണ് ഇയാള്‍ അക്രമം നടത്തിയത്. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. ചികിത്സ തേടിയവരില്‍ രണ്ട് …
ഹോങ്കോങ്: പിന്മാറാതെ പ്രക്ഷോഭകര്‍; പാര്‍ലമെന്റും ഓഫീസുകളും ആക്രമിച്ചു; ജലപീരങ്കിയും കണ്ണീര്‍വാതകവുമായി തിരിച്ചടിച്ച് പോലീസ്
ഹോങ്കോങ്: പിന്മാറാതെ പ്രക്ഷോഭകര്‍; പാര്‍ലമെന്റും ഓഫീസുകളും ആക്രമിച്ചു; ജലപീരങ്കിയും കണ്ണീര്‍വാതകവുമായി തിരിച്ചടിച്ച് പോലീസ്
സ്വന്തം ലേഖകന്‍: കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള ബില്ലിനെതിരെ തുടങ്ങിയ പ്രക്ഷോഭം ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള മുന്നേറ്റമായി മാറിയ ഹോങ്കോങ്ങില്‍, പാര്‍ലമെന്റിനു മുന്നില്‍ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് ഇന്നലെയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരോധനാജ്ഞ ലംഘിച്ചു ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകര്‍ നഗരത്തിലുടനീളം നടത്തിയ മാര്‍ച്ച് വലിയ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പാര്‍ലമെന്റ് മന്ദിരം (ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍), സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് …
അസം ദേശീയ പൗരത്വ പട്ടിക; പുറത്തായ 19 ലക്ഷം പേരില്‍ പ്രതിപക്ഷ എംഎല്‍എയും; പട്ടിക മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഇമ്രാന്‍ ഖാന്‍
അസം ദേശീയ പൗരത്വ പട്ടിക; പുറത്തായ 19 ലക്ഷം പേരില്‍ പ്രതിപക്ഷ എംഎല്‍എയും; പട്ടിക മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമിലെ പത്തൊമ്പത് ലക്ഷം പേര്‍ ആശങ്കയിലാണ്. അതേസമയം ഇവര്‍ക്കായി കൂടുതല്‍ തടങ്കല്‍ പാളയങ്ങള്‍ പണിയാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ . കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും അസം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അന്തിമ ദേശീയ പൗരത്വ പട്ടികയിലെ കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അസം …
ഷീ ജിന്‍പിങ്ങിന്റെ കുടുംബത്തെ കുറിച്ച് വാര്‍ത്ത കൊടുത്ത ചൈനീസ് മാധ്യമ പ്രവര്‍ത്തകനെ പടിക്ക് പുറത്താക്കി ചൈന
ഷീ ജിന്‍പിങ്ങിന്റെ കുടുംബത്തെ കുറിച്ച് വാര്‍ത്ത കൊടുത്ത ചൈനീസ് മാധ്യമ പ്രവര്‍ത്തകനെ പടിക്ക് പുറത്താക്കി ചൈന
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ബന്ധുവിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സിംഗപ്പൂരുകാരനായ ചുന്‍ ഹാന്‍ വോങ്ങിന്റെ വിസ പുതുക്കേണ്ടെന്ന് ചൈന തീരുമാനിച്ചു. വാള്‍സ്ട്രീറ്റ് ജേര്‍ണലിനായി 2014 മുതല്‍ ചൈനീസ് രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചുന്‍ ഹാന്‍ വോങ്ങായിരുന്നു. ഷീ ജിന്‍പിങ്ങിന്റെ ബന്ധുവും ഒരു ഓസ്‌ട്രേലിയന്‍ പൗരനും …