സ്വന്തം ലേഖകന്‍: കൃഷിഭൂമിക്കായി ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രസീല്‍.അറുപത് ദിവസത്തേക്കാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ വിലക്കേര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടു. ഈ കാഴ്ച ലോകം ഏറെ നിസ്സഹായതയോടെയാണ് നോക്കി നില്‍ക്കുന്നത്. കൃഷിക്കായി കാടുകളില്‍ …
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് ശേഷം സ്‌കൂളിലെത്തിയതിന്റെ സങ്കടം സഹിക്കാനാവാതെ വിതുമ്പുന്ന സഹപാഠിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യന്‍ മൂര്‍ എന്ന എട്ടുവയസുകാരന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറല്‍. ആഘോഷത്തിമിര്‍പ്പില്‍ നിന്ന് സ്‌കൂളിലെത്തിയ മകന്‍ സങ്കടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ സ്‌കൂളിന് പുറത്ത് നിന്ന നോക്കി നില്‍ക്കുകയായിരുന്ന അമ്മ കോര്‍ട്ട്‌നി കോക്ക് മൂര്‍ തന്നെയാണ് ഓട്ടിസബാധിതനായ കോണറിനെ ആശ്വസിപ്പിക്കാനായി ക്രിസ്റ്റ്യന്‍ കൈപിടിച്ചതിന്റെ …
സ്വന്തം ലേഖകന്‍: പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ പ്രദര്‍ശത്തിനെത്തി. ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ എത്താന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ നഗരങ്ങളിലും വിദേശ സെന്ററുകളിലുമെല്ലാം ആദ്യ ദിന ബുക്കിങ്, റെക്കോര്‍ഡ് വേഗത്തില്‍ …
സ്വന്തം ലേഖകന്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് നിന്ന് ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്ന് ഗവേഷകര്‍ പറയുന്നു. 12 മുതല്‍ 15 നൂറ്റാണ്ടു വരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് …
സ്വന്തം ലേഖകന്‍: ബഹിരാകാശം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേത് അല്ലെന്നും അത് മാനവരാശിയുടെ ആകെ സ്വത്താണെന്നും ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പറഞ്ഞു. ‘ബഹിരാകാശത്ത് നിങ്ങള്‍ എന്ത് കണ്ടെത്തിയാലും അത് എല്ലാവരുമായും പങ്കുവയ്ക്കണം എന്ന് പറയേണ്ടി വരും. അവിടെ സംഘര്‍ഷം തുടങ്ങും,’ അദ്ദേഹം ചൂണ്ടിക്കാട്ടി, തിരുവനന്തപുരം കനക്കുന്നില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ സ്‌പേസസ് ഫെസ്റ്റിവലില്‍ …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ പ്രക്രിയ ഏറ്റവും അടുത്തു തന്നെ ആരംഭിക്കാനും മികച്ച കരാര്‍ നേടാനുമുള്ള നടപടിയിലാണെന്നും ഹര്‍ദീപ് സിംഗ് വ്യക്തമാക്കി. എയര്‍ ഇന്ത്യയ്ക്കായിട്ടുള്ള ബദല്‍ സംവിധാനത്തിന്റെ ആദ്യ യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ …
സ്വന്തം ലേഖകന്‍: കാറോട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെ യുഎസ് റേസ് കാര്‍ ഡ്രൈവറും ടിവി അവതാരികയുമായ ജെസി കോംസിന് ദാരുണാന്ത്യം. ഓറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന സാഹസിക കാറോട്ടത്തിനിടെയാണ് അപകടം. 1976ല്‍ യുഎസിലെ കിറ്റി ഒനീല്‍ സ്ഥാപിച്ച മണിക്കൂറില്‍ 512 മൈല്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി. ‘ജെസിയുടെ ഏറ്റവും ശ്രദ്ധേയമായ …
സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 40 പേര്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി എജന്‍സി. കുടിയേറ്റക്കാരണ് അപകടത്തിന്‍പെട്ടതെന്നും നിരവധിപേരെ രക്ഷപ്പെടുത്തിയതായും അഭയാര്‍ത്ഥി എജന്‍സി വക്താവ് ചാര്‍ലി യാക്‌സി അറിയിച്ചു. തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ നഗരമായ ഖോംസിന് സമീപം ഒരു കുട്ടിയുടേതടക്കം അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലിബിയയുടെ തീര …
സ്വന്തം ലേഖകന്‍: പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും റഷ്യയുമായി കൂടുതല്‍ സഹകരത്തിന് ഒരുങ്ങി തുര്‍ക്കി. സാങ്കേതിക മേഖലയില്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധം എന്നും നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പറഞ്ഞു. റഷ്യയില്‍ നടക്കുന്ന വ്യോമയാന പ്രദര്‍ശനമായ മാക് 2019നില്‍ പങ്കെടുത്ത ശേഷം …
സ്വന്തം ലേഖകന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍(ഡ്രൈവറില്ലാ കാര്‍)സാങ്കേതികവിദ്യയുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ മുന്‍ ഗൂഗിള്‍ എന്‍ജിനീയര്‍ അന്തോണി ലെവാന്‍ഡോവ്‌സ്‌കിക്കെതിരെ കുറ്റപത്രം. 2016 ലാണ് ഇദ്ദേഹം സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് പിന്നീട് യൂബറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2017 ല്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് യൂണിറ്റായ വേമോ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ച് നിയമപരമായി പരാതി നല്‍കിയിരുന്നു. കേസില്‍ …