സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയം ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചാല്‍ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ‘കശ്മീരിനെതിരായും അവിടുത്തെ ജനങ്ങള്‍ക്ക് എതിരായും ഇന്ത്യന്‍ ആക്രമണം തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കും. രണ്ട് ആണവ ശക്തികള്‍ …
സ്വന്തം ലേഖകന്‍: പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ഇന്ത്യാപാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമാണ് സന്ദേശങ്ങളെത്തുന്നത് സൈമ പാക് സ്വദേശിനിയാണ്. ബിയാന്‍സ കൊളംബിയയിലും വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്. രണ്ട് പേരും …
സ്വന്തം ലേഖകന്‍: പുതിയ സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളാണ് ലയിപ്പിക്കുക. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴാണ് നിര്‍ണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്. പത്ത് …
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥത്തില്‍ വീണ്ടും മാറ്റം വരുത്തി. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച 6.18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്‍ഡുകള്‍ കൊണ്ട് പൂര്‍ത്തിയായതായി ഇസ്‌റോ അറിയിച്ചു. ചന്ദ്രനില്‍നിന്ന് 124 മുതല്‍ 164 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍2 ഇപ്പോള്‍. അടുത്ത ഭ്രമണപഥമാറ്റം …
സ്വന്തം ലേഖകന്‍: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്കിള്‍ സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രൂപ്പാണ് ഹാക്ക് ചെയ്തത്. ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹാക്കര്‍മാര്‍ ഡോര്‍സിയുടെ അക്കൗണ്ടില്‍നിന്നും വംശീയ അധിക്ഷേപങ്ങള്‍ ട്വീറ്റ് ചെയ്തു. ആക്ഷേപകരമായ ചില ട്വീറ്റുകള്‍ 15 മിനിറ്റോളം ഡോര്‍സിയുടെ അക്കൗണ്ടില്‍ …
സ്വന്തം ലേഖകന്‍: കൊച്ചിയുടെ ജൂത മുത്തശി സാറ ജേക്കബ് കോഹന്‍ അന്തരിച്ചു; 97 വയസായിരുന്നു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു ഇവര്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാഗ്ദാദില്‍നിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം 1948ല്‍ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവര്‍ കൊച്ചിയില്‍തന്നെ തുടരുകയായിരുന്നു. ഇവരുടെ മരണത്തോടെ കൊച്ചിയില്‍ …
സ്വന്തം ലേഖകന്‍: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനം അടുത്ത മാസം രണ്ടാം വാരത്തോടെ അവസാനിപ്പിക്കാനും ഒക്ടോബര്‍ 14നു വീണ്ടും ചേരാനും തീരുമാനം. സമ്മേളനം നേരത്തേ അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് എലിസബത്ത് രാജ്ഞി അനുമതി നല്‍കി. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ‘ബ്രെക്‌സിറ്റ്’ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31നു തുടങ്ങണമെന്നിരിക്കെ, അടുത്ത സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കേ പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹക ശേഷിയുള്ള ഗസ്തവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. പരീക്ഷണം വിജയമാണെന്ന് വക്താവ് അവകാശപ്പെടുന്നു. ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് മലയാളി ഉദ്യോഗസ്ഥന്റെ വീടിന് മുന്നില്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനിയും താന്‍ ജോലിയില്‍ പ്രവേശിക്കുന്നത് ശരിയാകില്ലെന്ന് കണ്ണന്‍ വ്യക്തമാക്കി. ‘കഴിഞ്ഞ …