സ്വന്തം ലേഖകന്‍: കുറ്റകൃത്യങ്ങളുടെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് യു.എ.ഇ നിയമപ്രകാരം കുറ്റകരമാണെന്ന് മുന്നറിയിപ്പ്. നിയമാനുസൃതമല്ലാതെ അത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്ന് യു.എ.ഇ അറ്റോര്‍ണി ജനറലാണ് മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറ്റകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് ആല്‍ …
സ്വന്തം ലേഖകന്‍: എണ്ണ പ്രകൃതി വാതക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണ. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി. ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ദോഹയിലെത്തിയ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഖത്ത്ര! പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ …
സ്വന്തം ലേഖകന്‍: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഒരു രാജ്യം ഒരു ഭാഷ എന്നതിലൂന്നിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ …
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ജാപ്പനീസ് തലസ്ഥാനമായ ടോക്യോ ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്‌സിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവളി ചൂടാണ്. കൊടുംചൂടിനെക്കുറിച്ച് കായികതാരങ്ങള്‍ ഇപ്പോള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ചൂട് ഒളിമ്പിക്‌സിന് തന്നെ ഭീഷണിയാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. എന്നാല്‍, സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്മാരായ ജപ്പാന്‍ ഇതിനും ഒരു പോംവഴി കണ്ടെത്തിക്കഴിഞ്ഞു. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് ചെയ്തതുപോലെ …
സ്വന്തം ലേഖകന്‍: ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.എം.എല്ലും തീരുമാനമെടുത്തത്. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക. ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം …
സ്വന്തം ലേഖകന്‍: സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ട അവസ്ഥയുണ്ടെന്ന് നടിയും സംവിധായകയുമായ നന്ദിതാ ദാസ്. ‘എല്ലാവരും നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരും. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും’നന്ദിതാ ദാസ് പറയുന്നു. ‘സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചേരിയിലുള്ള കഥാപാത്രമായോ ഗ്രാമത്തിലുള്ള കഥാപാത്രമായോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, വിദ്യാഭ്യാസമുള്ള, പരിഷ്‌കാരിയായ സ്ത്രീ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് റദ്ദാക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന നിയമത്തിന് സുപ്രിംകോടതിയുടെ അനുമതി. മറ്റേതെങ്കിലും രാജ്യത്ത് അഭയകേന്ദ്രം ആവശ്യപ്പെട്ടിട്ട് നിഷേധിക്കപ്പെട്ടവര്‍ക്കോ മനുഷ്യക്കടത്തിന് ഇരായായവര്‍ക്കോ മാത്രമായിരിക്കും ഇനി മുതല്‍ അഭയകേന്ദ്രം ലഭിക്കുക. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് സാധിക്കും. രാജ്യത്തിന്റെ ദക്ഷിണ അതിര്‍ത്തിയിലൂടെ കുടിയേറുന്നവര്‍ക്ക് അഭയാര്‍ഥി കേന്ദ്രങ്ങള്‍ …
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ് ലിം പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ 51 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ വ്യക്തിയുടെ വിചാരണ വൈകിപ്പിക്കാന്‍ ന്യൂസിലാന്റ് ഹൈക്കോടതി തീരുമാനം. വിശുദ്ധ റമദാന്‍ മാസവുമായി കൂട്ടിക്കലരും എന്നതിനാലാണ് വിചാരണ വൈകിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. ‘വലതുപക്ഷ തീവ്രവാദിയും അക്രമാസക്തനായ ഭീകരവാദിയും’ എന്നാണ് കേസില്‍ പ്രതിയായി കണ്ടെത്തിയ ബ്രെന്റണ്‍ ടാറന്റിനെ …
സ്വന്തം ലേഖകന്‍: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി ഖത്തര്‍ അമീര്‍ പുതിയ സാമ്പത്തിക നിയമം പാസ്സാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈ നിയമം നടപ്പില്‍ വരുത്തും. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര!്ത്തനങ്ങള്‍ക്കുന്ന ധനസഹായം എന്നിവ തടയുന്നതിനായി 2010 ല്‍ നടപ്പാക്കിയ നിയമം കൂടുതല്‍ കടുത്ത നിബന്ധനകളോടെ പുതുക്കുകയാണ് അമീരി …
സ്വന്തം ലേഖകന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നെഹല്‍ മോദിക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട നെഹല്‍ …