സ്വന്തം ലേഖകന്‍: കരീബിയന്‍ രാജ്യമായ ബഹാമാസില്‍ സ്രാവുകളുടെ ആക്രമണത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. യു.എസിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്‌സേയാണ് മൂന്ന് സ്രാവുകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ജൂണ്‍ 26 ബുധനാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനായാണ് ലിന്‍ഡ്‌സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്‌നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ് സ്രാവുകള്‍ യുവതിയെ അക്രമിച്ചത്. ഇരച്ചെത്തിയ മൂന്ന് സ്രാവുകള്‍ …
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് അതിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. എങ്ങനെയാണ് ഫെയ്‌സ്ബുക്ക് പണമുണ്ടാക്കുന്നത്? ദോഷകരമായ ഉള്ളടക്കങ്ങള്‍ എങ്ങനെ നീക്കം ചെയ്യുന്നു? ഉപയോക്താക്കളുടെ ബൗദ്ധികസ്വത്തവകാശം എങ്ങനെ സംരക്ഷിക്കുന്നു? തുടങ്ങിയ കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് വിശദമാക്കി നല്‍കുന്നു. ജൂലായ് 31 മുതലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നിബന്ധന വ്യവസ്ഥകള്‍ നിലവില്‍ വരിക. യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ജഡ്ജിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നതു കൊണ്ട് തന്നെ അഴുകിയ നിലയിലായിരുന്നു. അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃപദവി രാജിവയ്ക്കും. ഫലത്തില്‍ ഇത് പ്രധാനമന്ത്രിപദം രാജിവയ്ക്കലാണ്. പക്ഷേ, ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവര്‍ പ്രധാനമന്ത്രിയുടെ ചുമതലകള്‍ തുടരും. ബ്രെക്‌സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാക്കിയത്. പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സണ്‍ ആണു …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് ബ്രിട്ടന്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നില്‍ ആഭ്യന്തരകാര്യ സെക്രട്ടറി സാജിദ് ജാവിദ് മാത്രം ക്ഷണമില്ല. സാജിദിന്റെ മുസ്‌ലിം സത്വമാണോ ബ്രിട്ടനെ ഇത്തരം തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കണെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് മുസ്‌ലിംസ് തെരേസ മേയോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരില്‍ സാജിദിന് മാത്രമാണ് രാജ്ഞി ഒരുക്കിയ …
സ്വന്തം ലേഖകന്‍: ദുബായ് ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഇവരില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഉപ്പയും മകനും ഉള്‍പ്പെടും. 12 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ദുബൈയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 17 പേരാണ് മരിച്ചത്. ദീപകുമാര്‍, ജമാലുദ്ദീന്‍, …
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയില്‍ ഹാജരായി. കേസില്‍ മൊഴി നല്‍കാനാണ് ഷാക്കിറ എത്തിയത്. നികുതിയിനത്തില്‍ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്. കനത്ത സുരക്ഷയില്‍ വ്യാഴാഴ്ചയാണ് ഷാക്കിറ സ്പാനിഷ് കോടതിയില്‍ എത്തിയത്. ഷാക്കിറയെ കാത്ത് വലിയ മാധ്യമപ്പട തന്നെ കോടതിക്ക് പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരനെന്ന് ആസ്സാമിലെ ഫോറിനേര്‍സ് ട്രൈബ്യൂണല്‍ മുദ്രകുത്തി അറസ്റ്റ് ചെയ്ത മുന്‍ സൈനികന്‍ സനാഉള്ളക്ക് ജാമ്യം . ഗുവാഹത്തി കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് സനാഉള്ളയ്ക്ക് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി രണ്ടാള്‍ ജാമ്യം കൂടാതെ 20,000 രൂപയും കെട്ടിവെയ്ക്കണം. ഒപ്പം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഇപ്പോള്‍ ജീവിക്കുന്ന …
സ്വന്തം ലേഖകന്‍: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്, പത്ത്, പതിനൊന്ന് തിയ്യതികളിലായാണ് വിവിധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പതിന് തൃശൂര്‍ ജില്ലയിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്നിന് മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലും …
സ്വന്തം ലേഖകന്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്ത് കളയുമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് താക്കൂര്‍. പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണ …