1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടസ്‌കനിയിലെ സൂര്യന്‍ ഉമ്മ വച്ചതാണെന്ന് കരീന, ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആരാധകര്‍
ടസ്‌കനിയിലെ സൂര്യന്‍ ഉമ്മ വച്ചതാണെന്ന് കരീന, ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് കരീന പങ്കു വെക്കുന്നത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് …
സംഗീത ലോകത്തെ ഏറ്റവും സമ്പന്നയായ യുവതിയായി റിഹാന
സംഗീത ലോകത്തെ ഏറ്റവും സമ്പന്നയായ യുവതിയായി റിഹാന
സ്വന്തം ലേഖകന്‍: സംഗീത ലോകത്തിലെ ഏറ്റവും സമ്പന്നയായ യുവതിയായി ബാര്‍ബാഡിയന്‍ പാട്ടുകാരി റിഹാനയെ ഫോര്‍ബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു. 31 വയസുള്ള റിഹാനയ്ക്ക് 600 മില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സംഗീത ആള്‍ബം പോലും റിഹാന ചെയ്തിട്ടില്ലെങ്കിലും സംഗീത ലോകത്തെ എറ്റവും സമ്പന്നയായിട്ടാണ് റിഹാനയെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തത്. 570 മില്യണ്‍ ഡോളര്‍ …
‘ഒരു കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടില്ല’; ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
‘ഒരു കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടില്ല’; ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരമേറ്റശേഷം ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെകില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് സഹകരണ ഉച്ചകോടി. ഇമ്രാന്‍ ഖാനുമായി മോദി കൂടിക്കാഴ്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് …
ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ വെള്ളമോ ഇല്ല; വിവാദ പ്രസ്താവനയുമായി വീണ്ടും ട്രംപ്
ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ വെള്ളമോ ഇല്ല; വിവാദ പ്രസ്താവനയുമായി വീണ്ടും ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ വെള്ളമോ ഇല്ലെന്നും എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൊന്നും ശുദ്ധമായ …
ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു; യാത്രക്കാരില്‍ മലയാളികള്‍ ഉണ്ടെന്ന് സംശയം
ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു; യാത്രക്കാരില്‍ മലയാളികള്‍ ഉണ്ടെന്ന് സംശയം
സ്വന്തം ലേഖകന്‍: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.പരിക്കേറ്റവര്‍ …
ചൈനയില്‍ നിന്നും സൗദി രഹസ്യമായി ബാലിസ്റ്റിക്ക് മിസൈല്‍ ടെക്‌നോളജി വാങ്ങിയെന്ന് സി.എന്‍.എന്‍
ചൈനയില്‍ നിന്നും സൗദി രഹസ്യമായി ബാലിസ്റ്റിക്ക് മിസൈല്‍ ടെക്‌നോളജി വാങ്ങിയെന്ന് സി.എന്‍.എന്‍
സ്വന്തം ലേഖകന്‍: ചൈനയുടെ സഹായത്തോടെ സൗദി തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതി വിപുലീകരിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് സൗദി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ടെക്‌നോളി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും, അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇക്കാര്യം മനപ്പൂര്‍വം മറച്ചു വെക്കുകയായിരുന്നെന്നും ഡെമോക്രാറ്റിന്റെ ലെജിസ്ലേച്ചര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധങ്ങള്‍ക്ക് സൗദി …
നിപ വൈറസിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും; വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഗവേഷണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി; ചികിത്സയില്‍ കഴിയുന്ന ഏഴ് പേര്‍ക്കും നിപയില്ല
നിപ വൈറസിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും; വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഗവേഷണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി; ചികിത്സയില്‍ കഴിയുന്ന ഏഴ് പേര്‍ക്കും നിപയില്ല
സ്വന്തം ലേഖകന്‍: നിപ വൈറസിന് എതിരായ പ്രതിരോധത്തിന് നിലവിലെ ജാഗ്രതയും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗവേഷണം തുടരുമെന്നും കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പറഞ്ഞു. ഏത് ഘട്ടത്തിലാണ് വൈറസ് പകരുന്നതെന്നും വവ്വാലുകളെ നിരീക്ഷിക്കുന്നതിനായി സംയുക്ത നീക്കവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു, കൃഷി, വനം, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകളുടെ പ്രത്യേക …
റഷ്യയില്‍ പാലം അപ്രത്യക്ഷമായി; കള്ളന്മാര്‍ അറ്റാച്ചുമാറ്റിയെന്ന് സംശയം
റഷ്യയില്‍ പാലം അപ്രത്യക്ഷമായി; കള്ളന്മാര്‍ അറ്റാച്ചുമാറ്റിയെന്ന് സംശയം
സ്വന്തം ലേഖകന്‍: റഷ്യയില്‍ കള്ളന്മാര്‍ അടിച്ചുമാറ്റിയത് ടണ്‍കണക്കിന് ഭാരമുള്ള ഒരു പാലമാണ്. ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഏതായാലും പാലം കാണാതായതില്‍ അസ്വഭാവികതയുണ്ടെന്നാണ് അധികൃതരും പറയുന്നത്. റഷ്യയിലെ ആര്‍ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്‌ക് റീജിയണിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായത്. പാലം …
മാതാപിതാക്കള്‍ കടം വാങ്ങിയ 10,000 രൂപ തിരിച്ചുനല്‍കിയില്ല; യു.പിയില്‍ രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു
മാതാപിതാക്കള്‍ കടം വാങ്ങിയ 10,000 രൂപ തിരിച്ചുനല്‍കിയില്ല; യു.പിയില്‍ രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കള്‍ കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ വൈകിയതില്‍ അക്രമികള്‍ രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു. മാതാപിതാക്കള്‍ 10,000 രൂപ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് പ്രതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ തപ്പാലിനടുത്താണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിന്റെ മൂന്നാം ദിവസമാണ് വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ച് …
‘ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം’; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് വോട്ടര്‍
‘ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം’; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് വോട്ടര്‍
സ്വന്തം ലേഖകന്‍: ഇന്നലെയാണ് തെലങ്കാനയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത്. വോട്ടെണ്ണല്‍ നടക്കവേ ബാലറ്റ് ബോക്‌സില്‍ നിന്ന് ഒരു വോട്ടറുടെ അപേക്ഷ ലഭിച്ചു. സംസ്ഥാന മുഖ്യമന്ത്രിയോടായിരുന്നു പേരറിയാത്ത വോട്ടറുടെ അപേക്ഷ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയായ ജഗതിയാലില്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ജഗതിയാലില്‍ ലഭിക്കാത്തതിനാല്‍ അടുത്ത ജില്ലയായ കരിംനഗറില്‍ പോയാണ് …