1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാറുണ്ടാക്കാന്‍ ഒരുങ്ങി അമേരിക്ക
ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാറുണ്ടാക്കാന്‍ ഒരുങ്ങി അമേരിക്ക
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിട്ടണില്‍ തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.  ത്രിദിന ബ്രിട്ടീഷ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ബ്രിട്ടീഷ് മന്ത്രിമാര്‍ക്കും വ്യവസായപ്രമുഖര്‍ക്കുമൊപ്പമായിരുന്നു ചര്‍ച്ച. …
ട്രംപ് അമേരിക്കയുടെ തകര്‍ച്ചയുടെ സൂചന; ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി
ട്രംപ് അമേരിക്കയുടെ തകര്‍ച്ചയുടെ സൂചന; ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി
സ്വന്തം ലേഖകന്‍: അമേരിക്കയുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ തകര്‍ച്ചയുടെ സൂചനയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വമെന്ന് ഇറാന്‍ പരമോന്നത നേതാവ്. ‘ 300മില്യണിലേറെ മനുഷ്യരുടെ വിധി ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ കയ്യിലാണ്. ഇത് അമേരിക്കയുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ലക്ഷണമാണ്.’ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ‘ ട്രംപിന്റെ മാനസിക ധാര്‍മ്മിക …
എലിസബത്ത് രാജ്ഞിയോട് ട്രംപിന്റെ പ്രോട്ടോക്കോള്‍ ലംഘനം; ബ്രിട്ടനില്‍ വിവാദം കത്തുന്നു
എലിസബത്ത് രാജ്ഞിയോട് ട്രംപിന്റെ പ്രോട്ടോക്കോള്‍ ലംഘനം; ബ്രിട്ടനില്‍ വിവാദം കത്തുന്നു
സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബ്രിട്ടനില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജകീയ പ്രോട്ടോക്കോള്‍ ലംഘിച്ചു. എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്. തുടര്‍ന്ന് വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം ഉണ്ടായത്. ചടങ്ങിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ …
അമേരിക്കയുടെ ഭീഷണിയ്ക്ക് പുല്ലുവില; റഷ്യയുമായുള്ള ആയുധ ഇടപാടുമായി തുര്‍ക്കി മുന്നോട്ട്
അമേരിക്കയുടെ ഭീഷണിയ്ക്ക് പുല്ലുവില; റഷ്യയുമായുള്ള ആയുധ ഇടപാടുമായി തുര്‍ക്കി മുന്നോട്ട്
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള എസ്400 ആയുധ ഇടപാടില്‍ നിന്ന് മാറ്റമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് ഉര്‍ദുഗാന്‍!. കരാറില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം തള്ളിയ തുര്‍ക്കി അമേരിക്കയുടെ MIM 104 പാട്രിയോറ്റ് മിസൈല്‍ വാഗ്ദാനവും നിരസിച്ചു. അമേരിക്കയുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്നും റഷ്യയുമായുള്ള എസ്400 ആയുധകരാറില്‍ നിന്ന് പിന്‍മാറില്ലെന്നും ഉര്‍ദുഗാന്‍! വ്യക്തമാക്കി. റഷ്യതുര്‍ക്കി പ്രതിരോധ കരാറില്‍ …
നിപ നിയന്ത്രണവിധേയ മെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; നിരീക്ഷണത്തിനായി കൊച്ചിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം
നിപ നിയന്ത്രണവിധേയ മെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; നിരീക്ഷണത്തിനായി കൊച്ചിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം
സ്വന്തം ലേഖകന്‍: നിപ സ്ഥിരീകരിച്ചതോടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റെ ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേതൃത്ത്വത്തിലുളള വിദഗ്ധരുടെ സംഘമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ സാമ്പിളുകളുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി …
രോഹിത്തിന് 23 മത് ഏകദിന സെഞ്ചുറി; വിജയത്തോടെ ഇന്ത്യയുടെ ക്രിക്കറ് ലോകകപ്പിന് തുടക്കം
രോഹിത്തിന് 23 മത് ഏകദിന സെഞ്ചുറി; വിജയത്തോടെ ഇന്ത്യയുടെ ക്രിക്കറ് ലോകകപ്പിന് തുടക്കം
സ്വന്തം ലേഖകന്‍: വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു …
കൂട്ട ബലാത്സംഗത്തിന് ഇരയായി, വിഷാദം താങ്ങാനാവാതെ പതിനേഴുകാരി നെതര്‍ലന്‍ഡില്‍ ദയാവധം സ്വീകരിച്ചു
കൂട്ട ബലാത്സംഗത്തിന് ഇരയായി, വിഷാദം താങ്ങാനാവാതെ പതിനേഴുകാരി നെതര്‍ലന്‍ഡില്‍ ദയാവധം സ്വീകരിച്ചു
സ്വന്തം ലേഖകന്‍: ലൈംഗിക ചൂഷണത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ 17 കാരി ദയാവധത്തിന് വിധേയയായി എന്ന് റിപ്പോര്‍ട്ട്. നോവ പൊത്തോവനാണ് മനോവേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ലോകത്തില്‍ ഒന്നിനും തന്നെ പ്രചോദിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് നോവ തനിക്കു ദയാവധം …
ബാലഭാസ്‌കറി ന്റേത് അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്ന് കലാഭവന്‍ സോബി
ബാലഭാസ്‌കറി ന്റേത് അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്ന് കലാഭവന്‍ സോബി
സ്വന്തം ലേഖകന്‍: ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിലേക്കെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തില്‍ പെട്ടപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു. ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു. അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് …
പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍; താരത്തിന് വിമര്‍ശനം
പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍; താരത്തിന് വിമര്‍ശനം
സ്വന്തം ലേഖകന്‍: പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെ താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ കാണാന്‍ തടിച്ചു കൂടിയ ആരാധക വൃന്ദത്തെ നിയന്ത്രിക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍. ആരാധകര്‍ക്കിടയിലൂടെ മുന്നോട് …
ടി.വിയ്ക്കു മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമ; സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ പിന്നിലെ സത്യം
ടി.വിയ്ക്കു മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമ; സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ പിന്നിലെ സത്യം
സ്വന്തം ലേഖകന്‍: നരേന്ദ്രമോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ടി.വിയില്‍ കാണുന്നതായി പ്രചരിപ്പിച്ച ചിത്രം വ്യാജം. 2014 ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന ഒബാമയുടെ ചിത്രത്തില്‍ മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. സച്ചിന്‍ ജീന്‍വാല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. …