1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2019

സ്വന്തം ലേഖകന്‍: പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെ താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

താരത്തെ കാണാന്‍ തടിച്ചു കൂടിയ ആരാധക വൃന്ദത്തെ നിയന്ത്രിക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍. ആരാധകര്‍ക്കിടയിലൂടെ മുന്നോട് നടന്ന താരം പൊടുന്നനെ തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ നിന്നും വ്യതമാകുന്നത്.

സല്‍മാനെ കണ്ട ആവേശത്തില്‍ താരത്തിന് മുന്നിലേക്ക് വന്ന ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപെടുന്ന വ്യക്തിയാണ് സല്‍മാന്‍. എന്തായാലും താരത്തിന്റെ ഈ പ്രതികരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഇതാദ്യമായല്ല പൊതുമധ്യത്തിലെ മോശം പെരുമാറ്റത്തിന് താരത്തിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്. സല്‍മാന്‍ ഫോണ്‍ തട്ടിപ്പറിച്ചെന്ന് ആരോപിച്ച് ഈ വര്‍ഷമാദ്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. മുംബൈയിലെ ഒരു റോഡില്‍ കൂടി സൈക്കിള്‍ ഓടിക്കുകയായിരുന്ന സല്‍മാന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണ് താരത്തെ അന്ന് അരിശം പിടിപ്പിച്ചത്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഭാരതാണ് സല്‍മാന്റെ പുതിയ ചിത്രം. കത്രീന കൈഫ് ആണ് ചിത്രത്തില്‍ സല്‍മാന്റെ നായികയായെത്തുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.