സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദ പ്രശ്‌നമായ ബ്രെക്‌സിറ്റ് സംബന്ധിച്ച് ഉപദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനുകൂല കരാര്‍ നേടിയെടുക്കാനായില്ലെങ്കില്‍ കരാര്‍ കൂടാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരണമെന്നു ബ്രിട്ടനിലെ സണ്‍ഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തയാറാക്കിയിട്ടുള്ള പിന്‍വാങ്ങല്‍ കരാര്‍ പ്രകാരം ഇയുവില്‍നിന്നു വിട്ടുപോരുന്നതിനായി കൊടുക്കേണ്ട 4900കോടി …
സ്വന്തം ലേഖകന്‍: വിര്‍ജീനിയയില്‍ 12 പേരെ കൂട്ടക്കൊല ചെയ്ത നാല്പതുകാരന്‍ ഡിവെയ്ന്‍ ക്രാഡോക് തോക്കുകള്‍ വാങ്ങിയത് നിയമപരമായിട്ടാണെന്ന് റിപ്പോര്‍ട്ട്. 2016ലും 2018ലും വാങ്ങിയ തോക്കുകള്‍ ഉപയോഗിച്ചാണ് വിര്‍ജിനിയ ബീച്ച് മുനിസിപ്പല്‍ ആസ്ഥാനത്ത് ഇയാള്‍ വെടിവയ്പ്പു നടത്തിയത്. മുനിസിപ്പല്‍ ഓഫീസില്‍ 15 വര്‍ഷമായി എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തോക്കുകള്‍ …
സ്വന്തം ലേഖകന്‍: യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക വിസാ അപേക്ഷകര്‍ക്കും ഈ നടപടികളില്‍ …
ഇറാനുമായി ഉപാധിവയ്ക്കാതെ ചര്‍ച്ചയ്ക്ക് യുഎസ് തയാറാണെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇറാനെതിരേയുള്ള സമ്മര്‍ദ നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വിസ് വിദേശമന്ത്രി ഇഗ്‌നാസിയോ കാസിസുമായി ചര്‍ച്ചയ്ക്കാണ് പോംപിയോ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്. ഇറാനിലെ യുഎസ് താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡാണ്. വര്‍ഷങ്ങളായി യുഎസിന് ഇറാനുമായി നയതന്ത്രബന്ധമില്ല. മുന്‍ ഉപാധികള്‍ വയ്ക്കാതെ ഇറാനുമായി സംഭാഷണത്തിനു തയാറാണെന്ന് കാസിസുമൊത്തു നടത്തിയ പത്രസമ്മേളനത്തില്‍ …
സ്വന്തം ലേഖകന്‍: ഡെന്‍മാര്‍ക്കില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന രക്തരൂക്ഷിതമായ ഒരു ആചാരമുണ്ട്. നൂറുകണക്കിന് തിമിംഗലങ്ങളെ കൂട്ടുക്കുരുതി ചെയ്യുന്ന ഈ ആചാരം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്. ആചാരത്തിന്റെ ഭാഗമായി ഈ വര്‍ഷം കൊന്നൊടുക്കിയത് എണ്ണൂറിലധികം തിമിംഗലങ്ങളെയാണ്. ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിലെ രക്തരൂക്ഷിതമായ ഒരു ആചാരമാണ് തിരിമംഗലക്കുരുതി. ഉത്തര അത്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ …
സ്വന്തം ലേഖകന്‍: നിപാ സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് മസ്തിഷ്‌ക്കത്തിലാണെന്ന് ഡോക്ടര്‍മാര്‍. രോഗി അപകടകരമായ അവസ്ഥയിലല്ലെന്നും വിദ്യാര്‍ത്ഥിയുടെ ശ്വാസകോശത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ രോഗം വായുവിലൂടെ പടരുമെന്ന ഭീതി വേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട് ആദ്യമായി രോഗബാധ ഉണ്ടായ സാബിത്തിനും മറ്റ് രോഗികളുടേയും ശ്വാസകോശത്തെയായിരുന്നു …
സ്വന്തം ലേഖകന്‍: നടന്‍ വിനായകനെതിരേ മീ ടൂ ആരോപണവുമായി മുന്‍ മോഡലായ മൃദുലദേവി ശശിധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് വിനായകനെതിരേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃദുലയുടെ ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മൃദുലയുടെ …
സ്വന്തം ലേഖകന്‍: കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി.എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായകന്‍ നായകനായി എത്തുന്ന തൊട്ടപ്പനില പുതുമുഖ നടി പ്രിയംവദയാണ് നായിക. വിനായകന്റെ ഗംഭീര പ്രകടനമാണ് ട്രെയിലറിലെ ആകര്‍ഷണം. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു മുകളില്‍ കാലു കയറ്റിവെച്ച ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെതിരേ ആരാധക രോഷം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ തങ്ങളുടെ ആറാം യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ ഇംഗ്ലണ്ടിലേക്കു തിരിച്ച ടീം മേഴ്‌സിസൈഡില്‍ …
സ്വന്തം ലേഖകന്‍: ദല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴു സീറ്റുകളിലും ആം ആദ്മി പാര്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി കെജ്‌രിവാള്‍ രംഗത്തുവന്നിരിക്കുന്നത്. ഇത് നടപ്പിലാക്കുമ്പോള്‍ ദല്‍ഹി സര്‍ക്കാറിന് ഒരു വര്‍ഷം 700 കോടിയുടെ ബാധ്യത വരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. …