1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മന്ത്രിസഭയില്‍ തുല്യമായ സ്ത്രീ പുരുഷ ആനുപാതം; പ്രതിപക്ഷ നേതാവിവരെ മന്ത്രിസ്ഥാനം; ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്ക
മന്ത്രിസഭയില്‍ തുല്യമായ സ്ത്രീ പുരുഷ ആനുപാതം; പ്രതിപക്ഷ നേതാവിവരെ മന്ത്രിസ്ഥാനം; ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്ക
സ്വന്തം ലേഖകന്‍: 28 അംഗ മന്ത്രിസഭയില്‍ വനിതാ പ്രതിനിധികള്‍ക്കും പുരുഷ പ്രതിനിധികള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമപോസ. വനിത മന്ത്രിമാരിലൊരാള്‍ പ്രതിപക്ഷ നേതാവാണെന്നതും ശ്രദ്ധേയമാണ്. മെയ് 22ന് ശേഷം നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ റാമഫോസയെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് …
അമിത്ഷാ മന്ത്രിസഭയിലേക്ക്; ധനമന്ത്രി ആയേക്കുമെന്ന് സൂചന; വി മുരളീധരനും മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
അമിത്ഷാ മന്ത്രിസഭയിലേക്ക്; ധനമന്ത്രി ആയേക്കുമെന്ന് സൂചന; വി മുരളീധരനും മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയിലേക്ക്. അമിത്ഷാ ധനമന്ത്രിയായി ചുമതലയേറ്റേക്കാമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി നഡ്ഡാ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് മന്ത്രിപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്. …
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന ജോലിയിലും വരെ രാഷ്ട്രീയമുണ്ട്; എന്‍.ജി.കെ സൂര്യ പറയുന്നു
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന ജോലിയിലും വരെ രാഷ്ട്രീയമുണ്ട്; എന്‍.ജി.കെ സൂര്യ പറയുന്നു
സ്വന്തം ലേഖകന്‍: കുടിക്കുന്ന വെള്ളത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും വരെ രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. തന്റെ പുതിയ രാഷ്ട്രീയ ത്രില്ലറായ എന്‍.ജി.കെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന്,അഭിപ്രായം പറയാന്‍ പല വേദികളുണ്ടെന്നും, തന്റെ മനസ്സിലുളളതു താന്‍ പറയാറുണ്ടെന്നുമായിരുന്നു സൂര്യയുടെ മറുപടി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാഷ്ട്രീയത്തെ തീപ്പൊരിയാണെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. എന്‍.കെ.ജിയുടെ …
”അറിഞ്ഞില്ല; നേസമണി ഇത്രയും വൈറലായത് ആരും പറഞ്ഞില്ല, നന്ദി”: പ്രതികരണവുമായി വടിവേലു
”അറിഞ്ഞില്ല; നേസമണി ഇത്രയും വൈറലായത് ആരും പറഞ്ഞില്ല, നന്ദി”: പ്രതികരണവുമായി വടിവേലു
സ്വന്തം ലേഖകന്‍: രണ്ട്‌സ് എന്ന ചിത്രത്തിലെ നേസമണിയെന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ വൈറലായതിന്റെ ഞെട്ടലിലാണ് ആ കഥാപാത്രത്തെ തമിഴില്‍ അവിസ്മരീണയമാക്കിയ നടന്‍ വടിവേലു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസാമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, …
‘ഞങ്ങടെ ആ കോഹിനൂര്‍ ഇങ്ങ് തന്നേക്ക്’; ബ്രിട്ടീഷ് രാജ്ഞിയെ ട്രോളി കോഹ്!ലി ആരാധകര്‍
‘ഞങ്ങടെ ആ കോഹിനൂര്‍ ഇങ്ങ് തന്നേക്ക്’; ബ്രിട്ടീഷ് രാജ്ഞിയെ ട്രോളി കോഹ്!ലി ആരാധകര്‍
സ്വന്തം ലേഖകന്‍: ലോകകപ്പിന് മുമ്പ് ക്രിക്കറ്റ് ടീം നായകരുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിയാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രം. രാ!ജ്ഞിയെ കാണാന്‍ സുപ്രസിദ്ധമായ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്!ലിയോട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും അടിച്ചു മാറ്റി കൊണ്ടുപോയ രത്‌നം തിരികെ തരാന്‍ പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഏകദിന ലോകകപ്പിന് മുന്നോടിയായാണ് …
തെരേസ മെയ്ക്ക് പകരക്കാരനാകാന്‍ നറുക്ക് വീഴുന്നത് ബോറിസ് ജോണ്‍സണെന്ന് സൂചന
തെരേസ മെയ്ക്ക് പകരക്കാരനാകാന്‍ നറുക്ക് വീഴുന്നത് ബോറിസ് ജോണ്‍സണെന്ന് സൂചന
സ്വന്തം ലേഖകന്‍: മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. അതുകൊണ്ട് തന്നെ രണ്ടാം ഉരുക്കുവനിത എന്ന് ലോകരാജ്യങ്ങള്‍ വിശേഷിപ്പിച്ചു എങ്കിലും പ്രതീക്ഷക്കൊത്തു പിടിച്ചുനില്‍ക്കാന്‍ മേയ്ക്കായില്ല. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെ മേയ് പരാജയം സമ്മതിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിടയില്‍ പാര്‍ലമെന്റിലും യൂറോപ്യന്‍ യൂണിയനിലും മേയ് ഒറ്റപ്പെട്ടു. പ്രതിപക്ഷത്തെ പോലും വിശ്വാസത്തിലെടുക്കുന്ന …
ഇസ്രായേല്‍ സഹായത്തോടെ സൗദി തന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നു: ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍
ഇസ്രായേല്‍ സഹായത്തോടെ സൗദി തന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നു: ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍
സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ ആരോപിച്ച് സൗദി അറേബ്യയ്‌ക്കെതിരെ നിയമനടപടിയുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍. ഇസ്രഈലി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്‌പൈവെയറിന്റെ സഹായത്തോടെ സൗദി തന്റെ ഫോണ്‍ചോര്‍ത്തുന്നുവെന്നാണ് സൗദി ആക്ഷേപഹാസ്യകാരന്‍ ഘനേം അല്‍മസരിര്‍ ആരോപിക്കുന്നത്. ലണ്ടനിലെ സൗദി എംബസിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. സൗദി സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയും …
ആര്‍ക്കും ഭൂരിപക്ഷമില്ല; യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഭരണ പ്രതിസന്ധി
ആര്‍ക്കും ഭൂരിപക്ഷമില്ല; യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഭരണ പ്രതിസന്ധി
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ പ്രധാന പദവികളില്‍ ആരൊക്കെ വരണമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പ്രധാന പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നേതൃസ്ഥാനത്ത് ആര് വരുമെന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങിയിരിക്കുകയാണ് ജര്‍മ്മനിയും ഫ്രാന്‍സും. ചൊവ്വാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും …
ഭിന്നിപ്പിന്റെ തലവന്‍ ഒറ്റയടിക്ക് ഇന്ത്യയെ ഒരുമിച്ച ആളായി; നിന്നനില്പില്‍ മലക്കം മറിഞ്ഞ് ടൈം മാഗസിന്‍
ഭിന്നിപ്പിന്റെ തലവന്‍ ഒറ്റയടിക്ക് ഇന്ത്യയെ ഒരുമിച്ച ആളായി; നിന്നനില്പില്‍ മലക്കം മറിഞ്ഞ് ടൈം മാഗസിന്‍
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ നിലപാട് മാറ്റി. മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഒരുമിപ്പിക്കാത്ത തരത്തില്‍ മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്നാണ് ടൈം മാഗസിന്റെ പുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്. മനോജ് ലാഡ്‌വയാണ് എഡിറ്റോറിയല്‍ എഴുതിയത്. ‘ഭിന്നിപ്പിക്കുന്ന വ്യക്തിത്വമായി പരിഗണിക്കപ്പെടുന്നയാള്‍ക്ക് എങ്ങനെയാണ് അധികാരം …
മോദി അധികാരത്തില്‍ വന്നതിനെ സ്വാഗതം ചെയ്ത് വെല്‍ക്കം മോദിജി ബസുകള്‍ ലണ്ടനില്‍? വാര്‍ത്തയുടെ പിന്നിലെ സത്യം ഇതാണ്
മോദി അധികാരത്തില്‍ വന്നതിനെ സ്വാഗതം ചെയ്ത് വെല്‍ക്കം മോദിജി ബസുകള്‍ ലണ്ടനില്‍? വാര്‍ത്തയുടെ പിന്നിലെ സത്യം ഇതാണ്
സ്വന്തം ലേഖകന്‍: എന്‍ഡിഎ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ ഒന്നാണ് ലണ്ടനിലെ ‘വെല്‍ക്കം മോദിജി’ ബസ്സുകള്‍. മോദി വീണ്ടും അധികാരത്തില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ലണ്ടനില്‍ ബസ്സുകള്‍ ഓടിയെന്നും മറ്റൊരു പ്രധാനമന്ത്രിക്കും ഇങ്ങനെയൊരു സൗഭാഗ്യം ഉണ്ടായിട്ടില്ലെന്നുമാണ് പ്രചരണം. എന്നാല്‍ ഈ പ്രചരിപ്പിക്കുന്നതില്‍ സത്യമുണ്ടോ?,ഇല്ല. 2015ലെ ചിത്രങ്ങളാണ് മെയ് 23ന് ശേഷം …