സ്വന്തം ലേഖകന്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാജിയാവശ്യം തള്ളിയെങ്കിലും രാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാനചര്‍ച്ചാ വിഷയം ഇപ്പോള്‍ ചുഞ്ചു നായര്‍ എന്ന പൂച്ചക്കുട്ടിയാണ്. പരസ്യം എന്ന നിലയ്ക്കുള്ള ചിത്രം പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂച്ചയ്ക്ക് ജാതിപ്പേരു ചേര്‍ത്തതിനെ കളിയാക്കിക്കൊണ്ട് ട്രോളുകള്‍ പെരുമഴയായി പിന്നീട്. ചുഞ്ചുവിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാലി വര്‍മ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ്. കേരളത്തിലെ ഒരു കുടുംബം, തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ …
സ്വന്തം ലേഖകന്‍: ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും കടുത്ത ലൈംഗികാധിക്ഷേപങ്ങളെ അതിജീവിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ഇത്തവണ തങ്ങള്‍ മത്സരിപ്പിച്ച 42 സ്ഥാനാര്‍ഥികളില്‍ 17 പേരെയും വനിതകളാക്കി ചരിത്രം കുറിക്കുകകൂടിയായിരുന്നു തൃണമൂല്‍ ഇതുവഴി. ഇരുവര്‍ക്കുമായി തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരും ബഷീര്‍ഹട്ടുമാണു …
സ്വന്തം ലേഖകന്‍: വിനായകന്‍ നായകനാവുന്ന തൊട്ടപ്പന്റെ ടീസര്‍ പുറത്തുവിട്ടു. സ്ഫടികം സിനിമ കാണാന്‍ പോകുന്ന വിനായകനും നായികയെയുമാണ് ടീസറില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. തൊട്ടപ്പനിലൂടെ തിരക്കഥകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക് എത്തുന്നുണ്ട്. …
സ്വന്തം ലേഖകന്‍: ദുരാചാരമായിരുന്ന സതിയെ പുകഴ്ത്തിയും സാമൂഹിക പരിഷ്‌ക്കര്‍ത്തവായിരുന്ന രാജാറാം മോഹന്‍ റോയിയെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാളെന്നും ആക്ഷേപിച്ച് നടി പായല്‍ റോത്തഗി. ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടിയാണ് പായല്‍. ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന രാജാറാം മോഹന്‍ റോയി എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി ആചാരത്തെ ആക്ഷേപിക്കുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. സതി നിര്‍ബന്ധമുള്ള …
സ്വന്തം ലേഖകന്‍: 1990 ല്‍ മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ബ്രീട്ടിഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ പ്രവര്‍ത്തകയും 2010 മുതല്‍ ആഭ്യന്തര സെക്രട്ടറിയുമായിരുന്ന മേയ്ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പ്രധാനനേതാക്കളില്‍ ഒരാളും സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന ആളുമെന്നനിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മെയുടെ പ്രധാനമന്ത്രി പദത്തെ …
സ്വന്തം ലേഖകന്‍: ഇറാനെ നേരിടാനെന്ന പേരില്‍ സൗദിക്ക് കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ഈ നടപടി. 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനാണ് പദ്ധതി. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്കു വഴിയൊരുക്കാമെന്നും പ്രഖ്യാപിച്ചാണ് ട്രംപ് തീരുമാനമെടുത്തത്. …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനിലെത്തി. ബിസിനസ് ചര്‍ച്ച, ജപ്പാന്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി ആബെയുമായി ഗോള്‍ഫ് കളി, സുമോ ഗുസ്തിമത്സര വിജയിക്ക് ട്രോഫി സമ്മാനിക്കല്‍ തുടങ്ങി വിവിധ പരിപാടികളാണു ട്രംപിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. ഇന്നലെ ട്രംപ് ടോക്കിയോയില്‍ വിമാനമിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്പ് നഗരത്തിലെ കെട്ടിടങ്ങളെ വിറപ്പിച്ച് റിക്ടര്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച പത്ത് വ്യവസ്ഥകള്‍ നിലവില്‍ വന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍ നിന്നും അയ്യായിരം റിയാല്‍ വരെ പിഴ ഈടാക്കും. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനായി സൗദി മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ചതാണ് പുതിയ വ്യവസ്ഥകള്‍. മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമുള്ള ചുമരെഴുത്തുകള്‍, ചിത്രം വര, സഭ്യമല്ലാത്ത …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് ഗുജറാത്തിലെത്തുന്ന മോദി അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങും. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. …