1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായം; നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി
സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായം; നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി
സ്വന്തം ലേഖകന്‍: നടി രേവതി സമ്പത്തിന്റെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തല്‍ വന്നതിനു പുറമേ നടന്‍ സിദ്ദിഖിനെതിരേ പരോക്ഷവിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലു.സി.സി). ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് സിദ്ദിഖ് പ്രതികരിച്ചതെന്നും ഇത് അപമാനകരമാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് …
ബ്രെക്‌സിറ്റ്; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു; ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കും
ബ്രെക്‌സിറ്റ്; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു; ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് രാജിവക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും മെയ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഖമുണ്ടെന്നും തന്റെ പിന്‍ഗാമി അഭിപ്രായൈക്യം കൊണ്ടുവരുമെന്നും ബ്രെക്‌സിറ്റ് പാസാക്കുമെന്നും തെരേസ മെയ് പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വനിതാ …
ജോഖ അല്‍ ഹാരിസി: അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ അറബ് എഴുത്തുകാരി
ജോഖ അല്‍ ഹാരിസി: അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ അറബ് എഴുത്തുകാരി
സ്വന്തം ലേഖകന്‍: പ്രസിദ്ധമായ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ ഹാരിസി സ്വന്തമാക്കി. അവരുടെ ‘സെലെസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഈ അന്താരാഷ്ട്ര പുരസ്‌കരാത്തിന് അര്‍ഹയാകുന്ന ആദ്യത്തെ അറബ് എഴുത്ത്കാരിയാണ് ജോഖ അല്‍ ഹാരിസി. 64000 ഡോളറാണ് പുരസ്‌കാര തുക. ഒമാനിലെ ‘അല്‍ അവാഫി’ എന്ന പട്ടണത്തിലെ മൂന്ന് സഹോദരിമാരുടെ …
ആവേശം അക്കരെയിലും: തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കി സൗദിയിലെ പ്രവാസികള്‍
ആവേശം അക്കരെയിലും: തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കി സൗദിയിലെ പ്രവാസികള്‍
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ഫലമറിയാന്‍ സൗദിയിലെ പ്രവാസികളും പുലര്‍ച്ചെ മുതല്‍ തന്നെ സജീവമായിരുന്നു. റൂമുകളിലെ ടെലിവിഷന് മുമ്പിലും ചാനലുകളുടെ യൂട്യൂബ് പേജിലുമായി അവര്‍ ഫലമറിയാന്‍ കാത്തിരുന്നു. വിവിധ സംഘടനകള്‍ക്ക് കീഴില്‍ വലിയ സ്‌ക്രീനിലും ഫലമറിയാനുള്ള സൗകര്യമൊരുക്കിയിരുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മുമ്പെങ്ങുമില്ലാത്തത്ര സജീവമായിട്ടാരുന്നു പ്രവാസികളും കാത്തിരുന്നത്. സൗദിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ …
മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും; രണ്ടാമനായി അമിത് ഷാ മന്ത്രിസഭയിലേക്ക്; സ്മൃതി ഇറാനിക്കും സുപ്രധാന വകുപ്പെന്ന് സൂചന
മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും; രണ്ടാമനായി അമിത് ഷാ മന്ത്രിസഭയിലേക്ക്; സ്മൃതി ഇറാനിക്കും സുപ്രധാന വകുപ്പെന്ന് സൂചന
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നത് അടിമുടി മാറ്റങ്ങള്‍. മോദിക്ക് പിന്നില്‍ രണ്ടാമനായി അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ വന്നേക്കും. മിന്നും ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരം നിലനിര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുല്യമായ റോള്‍ ഉണ്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക്. ഇതാദ്യമായി തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തുന്ന അമിത് ഷാക്ക് …
വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുമെന്ന് സൂചന
വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു. ‘വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും …
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് ഫാറൂഖ് അബ്ദുള്ള
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് ഫാറൂഖ് അബ്ദുള്ള
സ്വന്തം ലേഖകന്‍: വിജയാഘോഷവുമായി ശ്രീനഗറില്‍ നിന്നും വന്‍ഭൂരിപക്ഷം നേടിയ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ജമ്മുകാശ്മീരിലെ പാര്‍ട്ടി ഓഫീസിലെത്തിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു. മൂന്നില്‍ രണ്ട് സീറ്റ് നേടി മികച്ച പ്രകടനമാണ് നാഷണല്‍ കോണ്‍ഫന്‍സ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. പി.ഡി.പിയുടെ അഗ സയ്യിദ് മൊഹസിനേക്കാള്‍ ഒരു ലക്ഷം വോട്ടിന്റെ …
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു: വിജയത്തില്‍ മോദിയ്ക്ക് അനുമോദനവുമായി പിണറായി
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു: വിജയത്തില്‍ മോദിയ്ക്ക് അനുമോദനവുമായി പിണറായി
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നെന്നും പിണറായി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബി.ജെ.പി ഒറ്റയ്ക്കു നേടിയത്. രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ …
സാഹചര്യം അനുകൂലമായിട്ടും മുതലാക്കാന്‍ കഴിയാതെ തലതാഴ്ത്തി ബി.ജെ.പി സംസ്ഥാന നേതൃത്വം; പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്
സാഹചര്യം അനുകൂലമായിട്ടും മുതലാക്കാന്‍ കഴിയാതെ തലതാഴ്ത്തി ബി.ജെ.പി സംസ്ഥാന നേതൃത്വം; പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടുമ്പോഴും കേരളത്തില്‍ വലിയ ചലനമുണ്ടാക്കാനാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് …
ബ്രെക്‌സിറ്റ്: തെരേസാ മേയുടെ രാജിക്കു സമ്മര്‍ദം ഏറുന്നു; പുതുക്കിയ ബ്രെക്‌സിറ്റ് കരാറും പരാജയപ്പെടുമെന്ന് സൂചന
ബ്രെക്‌സിറ്റ്: തെരേസാ മേയുടെ രാജിക്കു സമ്മര്‍ദം ഏറുന്നു; പുതുക്കിയ ബ്രെക്‌സിറ്റ് കരാറും പരാജയപ്പെടുമെന്ന് സൂചന
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മേ കൊണ്ടുവന്ന പുതുക്കിയ ബ്രെക്‌സിറ്റ് കരാറിനും എംപിമാരുടെ പിന്തുണ കിട്ടാന്‍ സാധ്യതയില്ലെന്നു റിപ്പോര്‍ട്ട്. നാളെ കരാര്‍ പ്രസിദ്ധപ്പെടുത്തും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇ ന്നാണ്. ബ്രെക്‌സിറ്റിനു ശ്രമിക്കുകയാണെങ്കിലും ബ്രിട്ടനും ഇലക്ക്ഷനില്‍ പങ്കെടുക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനു ശക്തിയേറി. മേയ്ക്ക് എതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് അനുവദിക്കണമെന്നും ഇതിനായി …