സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരിലെ ഏറ്റവും ധനികനായയാള്‍ മൂര്‍ഹൗസ് കോളജില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനെത്തിയപ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് അതൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാല്‍ ‘എട്ടു തലമുറയായി ഈ രാജ്യത്തുള്ള എന്റെ കുടുംബത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളുടെ വിദ്യാഭ്യാസ വായ്പകള്‍ ഏറ്റെടുക്കുന്നു’ എന്ന് റോബര്‍ട് എഫ്. സ്മിത്ത് (56) എന്ന ശതകോടീശ്വരന്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടി. …
സ്വന്തം ലേഖകന്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രിയ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി. തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതി ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രാജി. ഫ്രീഡം പാര്‍ട്ടി നേതാവായ വൈസ്ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ മന്ത്രിമാരുടെ കൂട്ടരാജി. വിദേശ …
സ്വന്തം ലേഖകന്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മക്‌ലാരനും ഫെരാരിക്കുമൊപ്പം പ്രവര്‍ത്തിച്ച നിക്കി, മൂന്നു തവണ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 1975, 1977 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട …
സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധത ചര്‍ച്ചയായ സമയത്ത് ഏറെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. അദ്ദേഹം തിരക്കഥയെഴുതിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദി കിങ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധയാണ് പ്രചരിപ്പിച്ചതെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ ഒരു പരിപാടിക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള രഞ്ജി പണിക്കരുടെ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ …
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോള്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്നും പറഞ്ഞാണ് വിവേക് മാപ്പ് പറഞ്ഞത്. ചിലപ്പോഴൊക്കെ ഒരാള്‍ക്ക് തമാശയും നിരുപദ്രവും ആയി തോന്നുന്നവ മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കണമെന്നില്ലെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. …
സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടെടുപ്പിനിടുന്നതു പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറായിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. കരാറില്‍ ഒത്തുതീര്‍പ്പിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാളിയ പശ്ചാത്തലത്തിലാണു …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജര്‍മ്മനിയില്‍ പതിനായിരങ്ങളുടെ റാലി. ദേശീയതയെക്കാള്‍ വലുത് യൂറോപ്പാണെന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. അടുത്തയാഴ്ച അവസാനമാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ജര്‍മ്മന്‍ തെരുവുകളില്‍ തെരഞ്ഞടുപ്പിന് പിന്തുണയുമായി പതിനായിരക്കണക്കിനാളുകളാണ് അണിനിരന്നത്. ഒരൊറ്റ യൂറോപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രകടനക്കാര്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പ്രതിഷേധവും രേഖപ്പെടുത്തി. ഇ.യു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന്‍ എന്ന രാജ്യം ചരിത്രത്തില്‍ മാത്രമൊതുങ്ങുന്നതായി മാറുമെന്ന് ഞായറാഴ്ച ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഒരു യുദ്ധത്തിന് ഒരുങ്ങുകയോ യുദ്ധത്തിനായി ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് …
സ്വന്തം ലേഖകന്‍: സൗദി മന്ത്രിസഭ അംഗീകരിച്ച വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഇഖാമ ലഭിക്കാനും റദ്ദാകാനുമുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു. എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്. കാലാവധിയുള്ള …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രിയായി ഉടന്‍ സത്യ പ്രതിജ്ഞ ചെയ്യും. ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് സ്‌കോട്ട് മോറിസന്റെ ലിബറല്‍ സഖ്യം അധികാരത്തിലേറുന്നത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ലിബറല്‍ സഖ്യം 77 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 151 സീറ്റുള്ള പ്രതിനിധി സഭയില്‍ 76 സീറ്റാണ് …