സ്വന്തം ലേഖകന്‍: എക്‌സിറ്റ് പോളുകള്‍ അനൂലമായതോടെ തുടര്‍നീക്കങ്ങള്‍ സജീവമാക്കി എന്‍.ഡി.എ ഇതിന്റെ ഭാഗമായി നാളെ കേന്ദ്രമന്ത്രിസഭ യോഗം ചേരും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നാളെ എന്‍.ഡി.എ നേതാക്കള്‍ക്ക് വിരുന്നും ഒരിക്കിയിട്ടുണ്ട്. ഇത്തവണ പശ്ചിമ ബംഗാളില്‍ അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ഇതിനകം പുറത്ത് വന്ന എട്ട് പ്രധാന ഏക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ആറും …
സ്വന്തം ലേഖകന്‍: സ്വന്തം ചുവടുകള്‍ കൊണ്ട് അമ്മയോളം തന്നെ താരമാവുകയാണ് ആരാധ്യ. കൂട്ടുകാര്‍ക്കൊപ്പം അമ്പരപ്പിക്കുന്ന ഊര്‍ജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാവുകയാണ്. ഇതോടെ ആരാധകരും നൃത്തത്തില്‍ ആഷിനൊപ്പം താരതമ്യം ചെയ്യുകയാണ് മകളെയും. ഗലി ബോയ് എന്ന സിനിമയിലെ ‘മേരെ ഗലി മേം’ എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മര്‍ ഫംഗ് 2019 എന്ന പരിപാടിയിലാണ് …
സ്വന്തം ലേഖകന്‍: കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ നടന് വിവാഹമാണ് ശ്രദ്ധേയമാകുന്നത്. മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അച്ഛന്റെ സ്‌നേഹമാണ് തിരുനക്കരക്കാര്‍ ഈ വിവാഹത്തില്‍ കണ്ടത്. ആറു വര്‍ഷം മുന്‍പാണ് തിരുനക്കര സ്വദേശി ഷാജിയുടെ മകന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച്, ഇരുവരും നാടുവിടുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് പേരും കോടതിയില്‍ ഹാജരായി. …
സ്വന്തം ലേഖകന്‍: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ അവസാനിപ്പിച്ചു. കാര്യമായ യാത്രക്കാരില്ലാത്തതും നഷ്ടത്തിലായതുമാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണം. അതേ സമയം മുംബൈയില്‍ നിന്ന് ന്യൂജേഴ്‌സി വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് തുടരുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മുംബൈന്യൂയോര്‍ക്ക് റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. പാകിസ്താന്റെ ആകാശ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി …
സ്വന്തം ലേഖകന്‍: വ്യാജ ബലാല്‍സംഗ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ റാലി സംഘടിപ്പിച്ചു. ആക്ടിവിസ്റ്റ് ബര്‍ഖാ ട്രെഹാന്റെ നേതൃത്വത്തില്‍ ഡല്‍ഹി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ‘ഞാന്‍ ഒരു പുരുഷനാണ് അഭിമാനത്തോടെ ജീവിക്കാന്‍ എനിക്കും അവകാശമുണ്ട്’, ‘കുറ്റകൃത്യത്തിന് ലിംഗവ്യത്യാസമില്ല’ എന്നെഴുതിയ പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഈ ആഴ്ചയില്‍ തന്നെ …
സ്വന്തം ലേഖകന്‍: അഴിമതി വീരനെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ഓസ്ട്രിയയില്‍ വൈസ് ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചു. അഴിമതി ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രാജി. റഷ്യന്‍ നിക്ഷേപകന് സ്റ്റാര്‍ച്ചെ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കുന്ന വീഡിയോയാണ് രണ്ട് ജര്‍മന്‍ പത്രങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്ത് എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചാന്‍സിലര്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കു പരാജയം. എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിച്ച ലേബറിന്റെ തോല്‍വി ഞെട്ടിക്കുന്നതായി. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി സഖ്യം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. നേരിയ ഭൂരിപക്ഷത്തിന് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. പരാജയം സമ്മതിച്ച ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടണ്‍ …
സ്വന്തം ലേഖകന്‍: പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് മുടന്തന്‍ നായ സമ്മാനിച്ചതു പുനര്‍ജന്മം. കാറിടിച്ചു പരുക്കേറ്റതു മുതല്‍ മൂന്നുകാലില്‍ ഞൊണ്ടി നടക്കുന്നൊരു നാടന്‍ വളര്‍ത്തുനായയുടെ കൂറു മൂലം ജീവന്‍ തിരിച്ചുകിട്ടിയത് പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്. കര്‍ഷകനായ യുസ നിസൈഖ വളര്‍ത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവനു രക്ഷകനായത്. വടക്കന്‍ തായ്‌ലന്‍ഡിലെ ചുംപുവാങ്ങിലുള്ള ബാന്‍ നോങ് ഖാം …
സ്വന്തം ലേഖകന്‍: മന്ത്രവാദിയെ പ്രണയിച്ച രാജകുമാരി, പറയാന്‍ പോകുന്നത് മുത്തശ്ശിക്കഥയല്ല. നോര്‍വേ രാജകുമാരിയുടെ കഥയാണ്. താന്‍ ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണെന്ന് നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വിവരം പറഞ്ഞത്. പ്രണയത്തിനെ അനുകൂലിക്കുന്ന നോര്‍വീയന്‍ ജനത രാജകുമാരിയുടെ കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. രാജകുമാരി ഒരു മന്ത്രവാദിയെ പ്രണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ട ഗാനം ട്വിറ്റര്‍ പേജിലൂടെയാണ് ഐസിസി ആരാധകര്‍ക്കായി പങ്കുവച്ചത്. ക്രിക്കറ്റിനോടുള്ള ആരാധകരുടെ പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. രാജ്യങ്ങളുടെ അതിര്‍ത്തി കടന്ന് വൈറ്റ് ബോള്‍ സഞ്ചരിക്കുമ്പോള്‍ അതിരുകളില്ലാതെ ലോകം ഒന്നടങ്കം ക്രിക്കറ്റിന്റെ മാന്ത്രികതയില്‍ ലയിക്കുന്നു പുതിയ ഗായിക ലോറിന്‍ സൈറന്‍സും ബ്രിട്ടണിലെ പ്രമുഖ …