സ്വന്തം ലേഖകന്‍: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിയുടെ പരാജയം. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി. 2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം …
സ്വന്തം ലേഖകന്‍: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25ന് ഡല്‍ഹിയിലെത്താനും ബിജെപി നേതൃത്വം നിര്‍ദേശിച്ചു. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായായിരിക്കും മന്ത്രിസഭയിലെ …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ഭരണത്തുടര്‍ച്ച ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ബിജെപിയുടേയും സഖ്യകക്ഷികളുടേയും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണ ഏഷ്യയുടെ അഭിവൃദ്ധിക്കും വികസനത്തിനും സമാധാനത്തിനുമായി മോദിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു അടക്കം നിരവധി നേതാക്കളാണ് മോദിയെ അഭിനന്ദിച്ച് …
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയില്‍ ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളില്‍ പെട്ട ആയിരത്തോളം പേര്‍ തലസ്ഥാനത്ത് പ്രകടനം നടത്തി. സുരക്ഷ ഉറപ്പാക്കാനും പ്രക്ഷോഭകരെ നേരിടാനുമായി ആയിരക്കണക്കിന് പട്ടാളക്കാരെയും പൊലീസുകാരെയും ജലപീരങ്കികളും കവചിതവാഹനങ്ങളുമായി തലസ്ഥാനനഗരിയില്‍ വിന്യസിച്ചു. അനേകം തീവ്രവാദികളെ കരുതല്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ആറ് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കുന്ന യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജര്‍മനിയില്‍ തെക്കന്‍ സംസ്ഥാനങ്ങളും മധ്യ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംസ്ഥാനങ്ങളിലെ 17 ജില്ലകള്‍ പ്രളയ ഭീഷണിയിലാണ്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച തോരാത്ത മഴ ജനജീവിതം ദുസ്സഹമാക്കി. ഇനിയും രണ്ടു ദിവസം കൂടി ഈ കാലാവസ്ഥ തന്നെയെന്ന് ജര്‍മന്‍ കാലാവസ്ഥ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ മോദിയെ വീഴ്ത്തി ശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ എല്ലാം മറന്ന് ഒന്നിച്ച ബി.എസ്.പിക്കും എസ്.പിക്കും കിട്ടിയത് വലിയ തിരിച്ചടി. ബംഗാളില്‍ മമത നേരിട്ടത് അപ്രതീക്ഷിത തോല്‍വി. ബിഹാറില്‍ എല്ലാ ശക്തിയും പുറത്തെടുത്ത ആര്‍.െജ.ഡി–മഹാസഖ്യവും തകര്‍ന്നടിഞ്ഞു. 24 വര്‍ഷത്തെ വീര്യമുള്ള വൈരം മറന്ന് ബി.എസ്.പിയും എസ്.പിയും ഒന്നിച്ച് മഹാസഖ്യമുണ്ടാക്കിയതിന് പിന്നില്‍ ഒരുപാട് സ്വപ്നങ്ങളുണ്ട്. …
സ്വന്തം ലേഖകന്‍: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണ എല്‍.ഡി.എഫിനുണ്ടായത്. ന്യൂനപക്ഷ കേന്ദ്രീകരണത്തിനൊപ്പം സംസ്ഥാനത്തുണ്ടായ മോദി വിരുദ്ധ വികാരവും ഇടത് പതനത്തിന്റെ ആക്കം കൂട്ടി. ശബരിമല വിഷയവും ഇടത് തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ഏഴ് സീറ്റുകളില്‍ മികച്ച വിജയം, നാലിടത്ത് നേരിയ ഭൂരിപക്ഷത്തില്‍ വിജയം ഇതായിരുന്നു സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പക്ഷേ ഫലം വന്നപ്പോള്‍ …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗകിദാര്‍ എന്ന പ്രയോഗം നീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ നിന്ന് എടുത്തു മാറ്റുകയാണെങ്കിലും ഇത് തന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ കഴിയാത്ത ഗുണമായി നിലനില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ‘ചൗകിദാര്‍ വികാരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ നേരമായി. ഈ …
സ്വന്തം ലേഖകന്‍: അമേഠിയിലെ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ ബഹുമാനിക്കുന്നെന്നും സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നെന്നും ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. തനിക്കു തെറ്റായെന്നു തോന്നുന്ന കാര്യങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു. …
സ്വന്തം ലേഖകന്‍: മുന്നൂറിനടുത്ത് സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തില്‍ ബി.ജെ.പി വീണ്ടും ഒറ്റയ്ക്ക് അധികാരത്തിലേക്ക്. ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യു.പി.എ. തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രം. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഇന്ത്യ വീണ്ടും ജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി …