1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രതിമൂര്‍ച്ഛയിലും വേണം സമത്വം: കോണ്ടം കമ്പനിയുടെ ‘ഓര്‍ഗാസം ഇന്‍ ഈക്വാലിറ്റി’ എന്ന പുതിയ ക്യാമ്പയിനിന്റെ ഭാഗമായി സ്വര ഭാസ്‌കര്‍
രതിമൂര്‍ച്ഛയിലും വേണം സമത്വം: കോണ്ടം കമ്പനിയുടെ ‘ഓര്‍ഗാസം ഇന്‍ ഈക്വാലിറ്റി’ എന്ന പുതിയ ക്യാമ്പയിനിന്റെ ഭാഗമായി സ്വര ഭാസ്‌കര്‍
സ്വന്തം ലേഖകന്‍: രതി മൂര്‍ച്ഛയിലെ സമത്വം ആവശ്യപ്പെട്ട് കോണ്ടം കമ്പനിയുടെ പുതിയ ക്യാമ്പയിനിന്റെ ശബ്ദമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളുടേയും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രതികരണങ്ങളുടേയും പേരില്‍ മുമ്പ് പല തവണ ചര്‍ച്ച ചെയ്യപ്പെട്ട അഭിനേത്രി ആണ് സ്വര ഭാസ്‌കര്‍. കോണ്ടം കമ്പനിയായ ഡ്യൂറക്‌സ് ആണ് ട്വിറ്ററിലൂടെ ക്യാമ്പയ്‌നിന് തുടക്കം കുറിച്ചത്. രാജ്യത്ത് …
നടിമാര്‍ ആര്‍ക്കൊപ്പം കിടക്കണമെന്നും എന്ത് ധരിക്കണമെന്നും കരണ്‍ പറയും; വെളിപ്പെടുത്തലുമായി രംഗോലി
നടിമാര്‍ ആര്‍ക്കൊപ്പം കിടക്കണമെന്നും എന്ത് ധരിക്കണമെന്നും കരണ്‍ പറയും; വെളിപ്പെടുത്തലുമായി  രംഗോലി
സ്വന്തം ലേഖകന്‍: സംവിധായകനും കരണ്‍ ജോഹറിനെതിരേ കടുത്ത ആക്രമണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. വിവാദ സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ പ്രൊഡക്ഷന്‍ …
യുകെയില്‍ യുവതി കാറില്‍ പ്രസവിച്ചു; 10 വയസുകാരന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, പേടിച്ച് കരഞ്ഞ് മറ്റു കുട്ടികള്‍
യുകെയില്‍ യുവതി കാറില്‍ പ്രസവിച്ചു; 10 വയസുകാരന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, പേടിച്ച് കരഞ്ഞ് മറ്റു കുട്ടികള്‍
സ്വന്തം ലേഖകന്‍: അവസാനമാസ പരിശോധനയ്ക്ക് ആശുപത്രിയിലേയ്ക്ക് പോകും വഴി യുവതി കാറില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി. യു.കെയിലെ നോവാഡയിലാണ് റൂഡി നാപര്‍ എന്ന യുവതി ആശുപത്രിയില്‍ പോകും വഴി കാറില്‍ വച്ച് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പതിവു പരിശോധനയ്ക്ക് പോകും പോലെ തന്നെയാണ് റൂഡിയും ഭര്‍ത്താവ് ആന്റൊണി അഡിസണും അവസാനമാസ പരിശോധനകള്‍ക്കായി …
‘ഇത് ഇന്ത്യയുടെ നിറം’ രണ്ടു കോടിയുടെ ഫെയര്‍നെസ് ക്രീം പരസ്യം വേണ്ടെന്നു വച്ച സായ് പല്ലവി പറയുന്നു
‘ഇത് ഇന്ത്യയുടെ നിറം’ രണ്ടു കോടിയുടെ ഫെയര്‍നെസ് ക്രീം പരസ്യം വേണ്ടെന്നു വച്ച സായ് പല്ലവി പറയുന്നു
സ്വന്തം ലേഖകന്‍: നടി സായ് പല്ലവി ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞ വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഈയിടെ ബിഹൈന്റ് വുഡ്‌സ് തെലുങ്കിന് നല്‍കിയ അഭിമുഖത്തിനിടെ താരം താന്‍ രണ്ടു കോടി രൂപയുടെ ഫെയര്‍നെസ് ക്രീം പരസ്യം നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി. ‘ഇത് ഇന്ത്യയുടെ നിറമാണ്.’സായ് പല്ലവി പറഞ്ഞു തുടങ്ങി. ‘വിദേശികളുടെ അടുത്തു പോയി …
ഐശ്വര്യയെ കെട്ടിപ്പിടിച്ച് കരയുന്ന കജോള്‍, ആശ്വസിപ്പിച്ച് അഭിഷേക്; വൈറലായി ചിത്രങ്ങള്‍
ഐശ്വര്യയെ കെട്ടിപ്പിടിച്ച് കരയുന്ന കജോള്‍, ആശ്വസിപ്പിച്ച് അഭിഷേക്; വൈറലായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗണ്‍ മെയ് 27 ന് അന്തരിച്ചിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. വീരു ദേവ്ഗണിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. ഭര്‍തൃപിതാവിന്റെ നിര്യാണത്തില്‍ ഹൃദയം തകര്‍ന്ന കാജോള്‍ നടി ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീരു …
ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമല്ല: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി ട്രംപ്
ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമല്ല: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി ട്രംപ്
സ്വന്തം ലേഖകന്‍: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ ഭരണമാറ്റത്തിനു യുഎസ് ശ്രമിക്കുന്നില്ലെന്നു വ്യക്തമാക്കിയ ട്രംപ് ഇറാനുമായി പുതിയ ആണവക്കരാര്‍ ഉണ്ടാക്കുക സാധ്യമാണെന്നും ചൂണ്ടിക്കാട്ടി. ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിന്‍സോയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ശക്തമായ രാജ്യമായി മാറാന്‍ ഇനിയും ഇറാന് അവസരമുണ്ട്. ഇപ്പോഴത്തെ ഇറാന്‍ നേതൃത്വത്തെ …
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടം; കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടം; കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കി. തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ജെറമി കോര്‍ബിന്റെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി ലഭിച്ചു. കണ്‍സര്‍വേറ്റീവുകള്‍ക്ക് പത്തുശതമാനത്തില്‍ താഴെ വോട്ടാണു കിട്ടിയത് .കഴിയുംവേഗം യൂറോപ്യന്‍യൂണിയനില്‍നിന്നു പുറത്തുകടക്കണമെന്നു വാദിക്കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ നേതാവ് നൈജല്‍ ഫരാജാണ്. ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 35ശതമാനം വോട്ടുണ്ട്. യൂറോപ്പ് …
പാക്കിസ്ഥാനില്‍ ഗുരുനാനാക് കൊട്ടാരം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു, വാതിലുകള്‍ പൊളിച്ചുവിറ്റു
പാക്കിസ്ഥാനില്‍ ഗുരുനാനാക് കൊട്ടാരം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു, വാതിലുകള്‍ പൊളിച്ചുവിറ്റു
സ്വന്തം ലേഖകന്‍: നാനൂറോളം വര്‍ഷം പഴക്കമുള്ള ലാഹോറിലെ ഗുരുനാനാക് കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള തടി ഉരുപ്പടികളും വാതിലുകളും പ്രദേശവാസികളായ സാമൂഹികവിരുദ്ധര്‍ പൊളിച്ചു വിറ്റു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ നരോവാള്‍ പട്ടണത്തിലാണ് കൊട്ടാരം. സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെയും ഹൈന്ദവ ഭരണാധികാരികളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പാലസ് ഓഫ് ബാബ ഗുരു നാനാക് എന്ന …
അമേരിക്കയുമാ യുള്ള ബന്ധം വരും ദിവസങ്ങളില്‍ വഷളാകുമെന്ന് മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി
അമേരിക്കയുമാ യുള്ള ബന്ധം വരും ദിവസങ്ങളില്‍ വഷളാകുമെന്ന് മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി
സ്വന്തം ലേഖകന്‍: അമേരിക്കയുമായുള്ള ബന്ധം വരും ദിവസങ്ങളിലും വഷളാകുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. ഇറാഖ് സന്ദര്‍ശനത്തിനിടെയാണ് സരിഫ് വീണ്ടും വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ ഇടനിലക്കാരായി നില്‍ക്കുമെന്ന് ഇറാഖ് അറിയിച്ചിരുന്നു. 1500ലധികം പട്ടാളക്കാരെ അറബ് രാഷ്ട്രങ്ങളിലേക്ക് അമേരിക്ക വീണ്ടും വിന്യസിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖ് സന്ദര്‍ശിച്ചത്. അമേരിക്കയുടെ …
യു എ ഇ 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി; മന്ത്രാലയങ്ങളുടെ ഫീസ്ഘടന ഭേദഗതി ചെയ്യും
യു എ ഇ 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി; മന്ത്രാലയങ്ങളുടെ ഫീസ്ഘടന ഭേദഗതി ചെയ്യും
സ്വന്തം ലേഖകന്‍: യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി. രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്. യു എ ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, …