1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2019

സ്വന്തം ലേഖകന്‍: പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗണ്‍ മെയ് 27 ന് അന്തരിച്ചിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. വീരു ദേവ്ഗണിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.

ഭര്‍തൃപിതാവിന്റെ നിര്യാണത്തില്‍ ഹൃദയം തകര്‍ന്ന കാജോള്‍ നടി ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വീരു ദേവ്ഗണിന്റെ വിയോഗം ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മെയ് 27 ന് വൈകിട്ട് ആറിനായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.