1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ലണ്ടന്‍ : ആയിരക്കണക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുളള നടപടികളുമായി ഗ്രീസ് മുന്നോട്ട്. ഏതാണ്ട് ആറായിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച നാട് കടത്തിയിരുന്നു. ഏകദേശം 1600 ഓളം പേരെ അടുത്ത ദിവസങ്ങളില്‍ നാട് കടത്തും. കുടിയേറ്റക്കാരുടെ കടന്നുകയറ്റം താങ്ങാനുളള ശേഷി നിലവില്‍ ഗ്രീസിനില്ലാത്തതിനാലാണ് കൂട്ടത്തോടെ അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രീസിന്റെ പബ്ലിക് ഓര്‍ഡര്‍ …
കഴിഞ്ഞവര്‍ഷം യുകെയിലെത്തിയത് 63,000 വ്യാജ വിദ്യാര്‍ത്ഥികള്‍
കഴിഞ്ഞവര്‍ഷം യുകെയിലെത്തിയത് 63,000 വ്യാജ വിദ്യാര്‍ത്ഥികള്‍
ആത്മവിശ്വാസമില്ലാത്ത മന്ത്രിമാരുടെ നടപടികള്‍ മൂലം കഴിഞ്ഞവര്‍ഷം രാജ്യത്തേക്ക് എത്തിയത് പതിനായിരക്കണക്കിന് വ്യാജവിദ്യാര്‍ത്ഥികള്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്്ക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്രയേറെ വ്യാജന്‍മാര്‍ യുകെയിലേക്ക് എത്തിയിരിക്കുന്നതെന്നത് ഗവണ്‍മെന്റ് നടപടികള്‍ വെറും പ്രഹസനമാണന്ന് തെളിയിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ മാത്രം 63,000 വ്യാജ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയത്. മൈഗ്രേഷന്‍ വാച്ച് നടത്തിയ പഠനത്തിലാണ് ഇത്രയേറെ വ്യാജന്‍മാരെ കണ്ടെത്തിയത്. …
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ നാടുകടത്തല്‍ ഭീഷണിയില്‍
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ നാടുകടത്തല്‍ ഭീഷണിയില്‍
ബ്രട്ടീഷ് സൈന്യത്തിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള അംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. പൗരത്വം സംബന്ധിച്ച് പുതുതായി നടപ്പിലാക്കിയ നിയമങ്ങളാണ് ഇവര്‍ക്ക് ഭീഷണിയാകുന്നത്. ബ്രട്ടീഷ് സൈന്യത്തിലേക്ക് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാല്‍ സണ്‍ഡേ ടെലഗ്രാഫ് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പേരുടേയും പൗരത്വ അപേക്ഷകള്‍ നിസ്സാരകാരണത്തിന്റെ …
ബോര്‍ഡര്‍ സ്റ്റാഫ് സമരം എന്ത് വില കൊടുത്തും നേരിടുമെന്ന് ഗവണ്‍മെന്റ്
ബോര്‍ഡര്‍ സ്റ്റാഫ് സമരം എന്ത് വില കൊടുത്തും നേരിടുമെന്ന് ഗവണ്‍മെന്റ്
ഒളിമ്പിക്‌സിന്റെ തലേദിവസം സമരത്തിലേര്‍പ്പെടുന്ന ബോര്‍ഡര്‍ സ്റ്റാഫുമാരെ പിരിച്ചുവിടുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുളള വില പേശല്‍ അനുവദിക്കില്ലെന്നും സമരത്തിലേര്‍പ്പെടുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു. ശമ്പള വര്‍ദ്ധന, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ബോര്‍ഡര്‍ സ്റ്റാഫ് അംഗങ്ങളും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും …
കെന്റിലെ നഴ്സിംഗ് ഹോമില്‍ ഇമിഗ്രേഷന്‍ റെയിഡ് : രണ്ടു മലയാളികള്‍ കസ്റ്റഡിയില്‍
കെന്റിലെ നഴ്സിംഗ് ഹോമില്‍ ഇമിഗ്രേഷന്‍ റെയിഡ് : രണ്ടു മലയാളികള്‍ കസ്റ്റഡിയില്‍
>കെന്റിനടുത്ത് ടോണ്‍ബ്രിഡ്ജില്‍ നടന്ന ഇമിഗ്രേഷന്‍ റെയിഡില്‍ രണ്ടു മലയാളികളെ
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ നേരിട്ടുളള അഭിമുഖം; പതിനായിരങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് പോകേണ്ടി വരും
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ നേരിട്ടുളള  അഭിമുഖം; പതിനായിരങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് പോകേണ്ടി വരും
ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ …
വരുമാനത്തില്‍ വന്‍ ഇടിവ്; വിദേശവിദ്യാര്‍ത്ഥികളെ ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കും
വരുമാനത്തില്‍ വന്‍ ഇടിവ്; വിദേശവിദ്യാര്‍ത്ഥികളെ  ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കും
ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് …
ബെനിഫിറ്റ് ടൂറിസ്റ്റുകള്‍ക്ക് പുതിയ തിരിച്ചടി
ബെനിഫിറ്റ് ടൂറിസ്റ്റുകള്‍ക്ക് പുതിയ തിരിച്ചടി
ബ്രിട്ടനിലെ ഉദാരമായ ബെനിഫിറ്റ് സിസ്റ്റത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നതിനായി രാജ്യത്തേക്ക് കുടിയേറുന്നത് കര്‍ശനമായി തടയുമെന്ന് ഗവണ്‍മെന്റ്. ഇതിനായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുടെ ഉന്നത തലത്തിലുളള മീറ്റിങ്ങ് ലണ്ടനില്‍ ഇന്നലെ തുടങ്ങി. യൂറോപ്പില്‍ നിന്നുളള കുടിയേറ്റം സംബന്ധിച്ചുളള നിയമങ്ങള്‍ കുറച്ചുകൂടി പ്രായോഗികമാക്കാനാണ് മീറ്റിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് നടപ്പിലാക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും തൊഴില്‍ മന്ത്രി ക്രിസ് ഗാരിലിംഗ് പറഞ്ഞു. നിലവില്‍ …
വിസ തീര്‍ന്നിട്ടും അനധികൃതമായി UK യില്‍ തങ്ങുന്നത് ഒന്നര ലക്ഷത്തോളം കുടിയേറ്റക്കാര്‍
വിസ തീര്‍ന്നിട്ടും അനധികൃതമായി UK യില്‍ തങ്ങുന്നത് ഒന്നര ലക്ഷത്തോളം കുടിയേറ്റക്കാര്‍
വിസ കാലാവധി കഴിഞ്ഞ ഒന്നരലക്ഷം കുടിയേറ്റക്കാര്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ടെന്ന് കണക്ക്. പക്ഷേ അവര്‍ എവിടെയുണ്ടെന്ന് അറിയാന്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ പക്കല്‍ പ്രത്യേക മാര്‍ഗം ഒന്നുമില്ല.വിസയുടെ കാലാവധി കഴിഞ്ഞവരോ വിസ നീട്ടിന്നത് നിഷേധിക്കപ്പെട്ടവരോ ആയി ഒന്നരലക്ഷം കുടിയേറ്റക്കാര്‍ ഇവിടെയുണ്ടെന്നാണ് ബോര്‍ഡര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഏതാണ്ട് ഓക്‌സ്‌ഫോഡിലെ ജനസംഖ്യയ്ക്ക് തുല്യമാണിത്. ഇത് ദിനംപ്രതി നൂറുപേര്‍ എന്ന നിലയില്‍ …
ബ്രിട്ടീഷുകാരന്‍ ആവണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം,ഒപ്പം ദേശീയഗാനവും പാടണം !
ബ്രിട്ടീഷുകാരന്‍ ആവണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം,ഒപ്പം ദേശീയഗാനവും പാടണം !
ബ്രട്ടീഷ് പൗരന്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള ലൈഫ്‌ ഇന്‍ ദി യു കെ ടെസ്റ്റ് പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി ബ്രട്ടീഷ് ഹോം സെക്രട്ടറി തെരേസാ മേയ്. 2005 ല്‍ ലേബര്‍ പാര്‍ട്ടിയാണ് ബ്രട്ടീഷ് പൗരത്വം ലഭിക്കുന്നതിനായി ഇത്തരമൊരു ടെസ്റ്റ് ഏര്‍പ്പെടുത്തിയത്. നിലവില്‍ ബ്രിട്ടനിലെ ദൈനംദിന ജീവിതരീതികളെ കുറിച്ചും ശൈലികളെ കുറിച്ചുമുളള ചോദ്യങ്ങളാണ് ടെസ്റ്റ് എഴുതുന്നവര്‍ക്ക് നേരിടേണ്ടി വരുക. ഇത് മാറ്റി …