1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ പഠിക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം.എംബസ്സിയിലെ ഇന്റെര്‍വ്യൂവില്‍ കടന്നു കൂടി യു കെയില്‍ എത്തുന്നവരുടെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ മുഖാമുഖം നടത്താനുളള അധികാരം ബോര്‍ഡര്‍ എജെന്സി ഗാര്‍ഡുകള്‍ക്കു നല്‍കും.എയര്‍പോര്‍ട്ടിലെ മുഖാമുഖത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് ബോധ്യപ്പെട്ടാലോ എന്തെങ്കിലും സംശയം തോന്നിയാലോ ഇവരെ തിരിച്ചയക്കാനുള്ള അധികാരം ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

വിദ്യാര്‍ത്ഥി വിസയുടെ മറവില്‍ ബ്രിട്ടനിലേക്ക് എത്തുന്ന വ്യാജ വിദ്യാര്‍ത്ഥികള്‍ക്കുളള മുന്നറിയിപ്പാണ് പുതിയ നിയമമെന്നും വ്യാജ വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അറിയിച്ചു. ബ്രിട്ടനിലെത്തുമ്പോള്‍ തന്നെ വ്യാജ വിദ്യാര്‍ത്ഥികളെ തിരിച്ചറിയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇത്തരക്കാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഓരോ വര്‍ഷവും 300,000 വിദ്യാര്‍ത്ഥി വിസകളാണ് അനുവദിക്കുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥി വിസയുടെ മറവില്‍ ജോലിക്കെത്തുന്നവരാണന്ന് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.