മുസ്ലീംങ്ങളുടെ വിവാഹരീതിയുടെ ഭാഗമായുള്ള മുത്വലാക്ക്, ബഹുഭാര്യത്വം, ശൈശവ വിവാഹം എന്നിവ കുടുംബ നിയമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
ഡേറ്റിംഗ് സൈറ്റായ ആഷ്‌ലി മാഡിസണില്‍ ബന്ധം തിരഞ്ഞ ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. അവിഹിതബന്ധം തേടി വെബ്‌സൈറ്റ് സന്ദര്‍ശിച്ച 165,400 ഇന്ത്യക്കാരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.
വാബനത്തിന്റെ വേഗതയുടെ കൂടുതല്‍ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗ് സ്‌പെയിസില്‍ വാഹനം പാര്‍ക്ക് ചെയ്യുക, ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
ഇന്ധനമില്ലാതെ കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേസ് വിമാനം പറത്തിയ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വ്യോമയാന ചട്ട പ്രകാരം വിമാനത്തില്‍ മതിയായ ഇന്ധനം നിറയ്ക്കുന്നതില്‍ ജെറ്റ് എയര്‍വേസ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് ഡിജിസിഎ അന്വേഷിക്കും.
ഫ്രഞ്ച് ട്രെയിനില്‍ ഭീകരാക്രമണം നടത്താനുളള ശ്രമം രണ്ട് അമേരിക്കന്‍ മറീനുകള്‍ തകര്‍ത്തു. ട്രെയിനിന്റെ ബാത്ത്‌റൂമിന് ഉള്ളില്‍നിന്ന് എകെ 47 തോക്ക് ലോഡ് ചെയ്യുന്ന ശബ്ദം കേട്ടാണ് അമേരിക്കന്‍ മറീനുകള്‍ ജാഗരൂകരായതും തീവ്രവാദികളെ കീഴ്‌പ്പെടുത്തി നൂറു കണക്കിന് ആളുകളുടെ ജീവന് രക്ഷകരായതും.
സ്വന്തം ലേഖകന്‍: അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു. സ്‌പെയിനില്‍ അവധി ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനായ സിയാന്‍ ജോണാലഗാടയാണ് മരിച്ചത്. ഹോട്ടല്‍ ബാല്‍ക്കണിയില്‍ കാല്വഴുതി വീഴുകയായിരുന്നു. സിയാന്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ ബിന്‍സിയുടേയും ആന്ധ്രാ പ്രദേശുകാരനായ ഡോ. സലീം ജോണാലഗാടയുടേയും മകനാണ്. ലിങ്കണ്‍ഷെയറിലെ ഗ്രാന്ഥം വാസികളാണ് ജോണാലഗാട ദമ്പതികള്‍. അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും …
കലെയ്‌സില്‍ കുടുങ്ങി കിടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടണ്‍ പണം കൊടുത്ത് സ്വന്തം നാട്ടിലേക്ക് മടക്കി അയക്കും. ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഫ്രഞ്ച് ഹോം സെക്രട്ടറിയും തമ്മില്‍ മള്‍ട്ടി മില്യണ്‍ പൗണ്ടിനുള്ള കരാറില്‍ ഒപ്പിട്ടു.
മെലീസ മക്കാര്‍ത്തിയാണ് മൂന്നാം സ്ഥാനത്ത്. 23 മില്യണ്‍ ഡോളറാണ് അവരുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗ്രാവിറ്റി നായിക സാന്ദ്രാ ബുള്ളോക്കിന്റെ വരുമാനം ഇക്കൊല്ലം എട്ട് മില്യണ്‍ ഡോളര്‍ മാത്രമാണ്. റാങ്കിംഗില്‍ സാന്ദ്ര ഒരുപാട് പിന്നിലാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഇവര്‍ വൈറ്റ് ഹൗസിലെയും മറ്റും ഇന്റര്‍നെറ്റ് കണക്ഷനാണ് ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനും പെയ്‌മെന്റ് നടത്താനും ഉപയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2003ലെ ഇറാഖ് അധിനിവേശത്തിലും അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളിലും മറ്റും ബ്രിട്ടണ്‍ ഭാഗമായത് ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ കാലത്തായിരുന്നു.