സ്വന്തം ലേഖകൻ: : യു.എസിൽ വിദഗ്ധ തൊഴിലാളികൾക്ക് ജോലി െചയ്യുന്നതിനായി നൽകുന്ന എച്ച്-1ബി വീസയിൽ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കൻ പൗരൻമാർക്ക് തൊഴിലിടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് വീസ നിയമത്തിലെ മാറ്റം. ഇനി മുതൽ പ്രതിവർഷം 85,000 വീസകൾ മാത്രമാവും അനുവദിക്കുക. എച്ച്-1ബി വീസകൾ പൂർണമായും നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ നീക്കത്തെ ഫെഡറൽ ജഡ്ജ് …
സ്വന്തം ലേഖകൻ: മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കൊവിഡ് സാമ്പത്തിക ദുരിതാശ്വാസ പാക്കേജില്‍ നിന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറി. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ഉത്തേജക പാക്കേജ് ചര്‍ച്ചകള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശം നല്‍കിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു കരാറിലെത്താന്‍ നാളുകളായി ഇരു വിഭാഗവും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലെ എയർ ബബ്ൾ ധാരണപ്രകാരം ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസും മസ്കത്തിൽ നിന്നു തിരിച്ചും സർവീസ് നടത്തും. കൊച്ചിക്ക് പുറമെ ഡൽഹി, ചെന്നൈ, ലഖ്നോ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. കൊച്ചിയിലേക്ക് ഒക്ടോബർ 11നാണ് സർവീസ് തുടങ്ങുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ. ഒക്ടോബർ 24 വരെ രണ്ട് …
സ്വന്തം ലേഖകൻ: 2001ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ ‘നായകി’ലെ കഥ പോലെയായിരുന്നു അത്. നായകനായ അനിൽ കപൂർ ‘ഒരു ദിവസം’ മുഖ്യമന്ത്രി പദവി താൽക്കാലികമായി ഏറ്റെടുക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവിശ്വസനീയമായ ആ സിനിമാക്കഥ അങ്ങ് ഫിൻലൻഡിൽ യാഥാർഥ്യമായി. ഒരു ദിവസത്തേക്ക് രാജ്യത്തിെൻറ പ്രധാനമന്ത്രി പദവിയിലിരിക്കാൻ അവസരം ലഭിച്ചത് ഒരു കൗമാരക്കാരിക്കാണ്. പ്രധാനമന്ത്രി സന്ന മരിൻ ബുധനാഴ്ച …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഒക്ടോബര്‍ 14 വരെ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ കഴിഞ്ഞ രണ്ടാഴ്ച ജനങ്ങള്‍ സഹകരിച്ചതുമൂലം രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളോട് ഒരാഴ്ച കൂടി സഹകരിക്കുന്നത് വ്യാപനം തടയുന്നതിന് സഹായകരമാകുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം നേരിടാനുള്ള പദ്ധതികളെച്ചൊല്ലി ബ്രിട്ടീഷ് ക്യാബിനറ്റിൽ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്.വിദഗ്ധ സംഘത്തിന്റെ അഭിപ്രായത്തെ തുടർന്ന് കടുത്ത നടപടികൾക്ക് ഒരുങ്ങുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണ് ക്യാബിനറ്റിലെ എതിർപ്പ് തിരിച്ചടിയാകുമെന്നാണ് സൂചന. പ്രധാനമന്ത്രിയ്ക്ക് മറ്റ് മന്ത്രിമാരുമായി യോജിച്ച തീരുമാനമെടുത്തു മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ട്. പുതിയ ത്രിതല ട്രാഫിക് സ്റ്റൈൽ ലോക്ക്ഡൗൺ …
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാഥിയും യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് കൊവിഡ് പോസിറ്റീവായത് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാകും. വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍ലി വോട്ടിങ് സിസ്റ്റം നടപ്പിലായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ആരോഗ്യമില്ലാത്ത ആളാണോ നിങ്ങളെ നയിക്കേണ്ടത് എന്ന ചോദ്യമുയർത്തി ഡെമോക്രാറ്റുകൾ ഇതിനകം തന്നെ രംഗത്തെത്തി. കൊവിഡ് രോഗം മൂലം മരിച്ച രണ്ടുലക്ഷം പേരുടെ ജീവന്‍ …
സ്വന്തം ലേഖകൻ: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ ക്വാറൻറീൻ കാലാവധി ഏഴുദിവസമാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വിദേശത്തുനിന്ന് അടിയന്തരമായി എത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാർ നിലവിലെ രണ്ടാഴ്ച പരിധിക്ക് പകരം ഇനി ഒരാഴ്ച ക്വാറൻറീനിൽ പോയാൽ മതിയാകും. കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ജീവനക്കാരെ ആവശ്യമുള്ളതിനാലാണ് വിമാന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ആരോഗ്യ മന്ത്രാലയ ജീവനക്കാരെ പ്രത്യേക …
സ്വന്തം ലേഖകൻ: യുഎസിലെ ലറിഡൊ 1–35 ചെക്ക് പോയിന്റിൽ ഒരു വാനിനുള്ളിലെ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ 13 മനുഷ്യരെ അടച്ചു ടേപ്പു കൊണ്ടു സീൽ ചെയ്ത നിലയിൽ പിടികൂടി. ബോർഡർ പെട്രോൾ ഏജന്റുമാരുടെ ചോദ്യത്തിന് വാൻ ഡ്രൈവർ മറുപടി നൽകിയത് 13 പെട്ടികളും ഡ്രൈവറെ സഹായിക്കുന്നതിന് ഒരാളും മാത്രമാണ് വാനിൽ ഉള്ളതെന്നാണ്. അനധികൃത കുടിയേറ്റക്കാരായ 13 …
സ്വന്തം ലേഖകൻ: സൌദി സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 60 ശതമാനവും വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ രംഗത്തെ ആശയവിനിമയ, വിവരസാേങ്കതിക വിദ്യ തൊഴിലുകൾ സ്വദേശിവത്കരിക്കുന്ന തീരുമാനം തിങ്കളാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി …