സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്. ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുണ്ടെന്ന് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മസ്കത്ത് നഗരത്തിലെ ബസ് സർവിസുകൾ മുവാസലാത്ത് ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ് സിറ്റി ബസ് സർവിസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച ഇൻറർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചിരുന്നു. സലാല നഗരത്തിലെ ബസ് ഗതാഗതം അടുത്ത 18ന് പുനരാരംഭിക്കും. സുഹാർ നഗരത്തിലെ സർവിസുകൾ …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് പുലര്‍ച്ചെയാണ് കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തിവെച്ചിരുന്നത്. ഇഅ്തമര്‍നാ ആപ് വഴി ഉംറയ്ക്ക് …
സ്വന്തം ലേഖകൻ: ന്യൂകാസിലിലെ നോർത്തുംബ്രിയ സർവകലാശാലയിലെ 850 ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികൾ സർവകലാശാലയിൽ തിരിച്ചെത്തിയ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇത്രയധികം കേസുകൾ ഉണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കേസുകളുടെ വർദ്ധനവിനെ തുടർന്ന് ന്യൂകാസിൽ നഗരം പുതിയ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. പരിശോധനയിൽ പോസിറ്റിവ് ആയതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിൽ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, അലക്കൽ, ക്ലീനിംഗ് …
സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതികള്‍ വിവാദത്തില്‍. ഫ്രാന്‍സിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മതത്തെ ഒഴിവാക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് വലിയ രീതിയിലുള്ള എതിര്‍പ്പാണ് മുസ്‌ലിം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. നേരത്തെ ഇസ്‌ലാമിക് റാഡിക്കലിസം ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങള്‍ക്ക് അപകടമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ലോകത്തെല്ലായിടത്തും ഇസ്‌ലാം …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമവനിത മെലനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പൊടിക്കുന്നത് റെക്കോർഡ് തുക. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ഒപ്പം നടക്കുന്ന ഹൗസ്, സെനറ്റ് തിരഞ്ഞെടുപ്പുകള്‍ക്കുമായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ചെലവഴിക്കുന്നതു ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുക. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം കൂടി ആകെ ചെലവ് 1,100 കോടി ഡോളറിനോടടുത്തുവരുമെന്ന കണക്കുകള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്ക് വരുന്നവർ കൊവിഡ്–19 പിസിആർ പരിശോധന നിർബന്ധമാണെന്ന നിബന്ധന തുടരും. അതേസമയം, ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ഇളവു വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ദുബായ് ദുരന്ത നിവാരണ സുപ്രീം …
സ്വന്തം ലേഖകൻ: സൌദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തി സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികൾ നിർദേശം നൽകി. സൌദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു. സൌദിയിലേക്ക് വരുന്ന …
സ്വന്തം ലേഖകൻ: ഒക്ടോബർ 1 മുതൽ അമേരിക്കൻ എയർലൈൻസ് 19000 ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുമെന്ന് സിഇഒ ഡഗ് പാർക്കർ അറിയിച്ചു. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക തകർച്ച നേരിടുന്ന എയർലൈൻ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തുന്നതിന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച പെ റോൾ സപ്പോർട്ട് സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു സഹായം തുടരുന്നതു സംബന്ധിച്ചു ഹൗസ് സ്പീക്കർ നാൻസി …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങള്‍ കൊവിഡ് ബാധിതരാണെന്നും വൈറ്റ് ഹൗസില്‍ തന്നെ ക്വാറന്റീനില്‍ പോവുകയാണെന്നും ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ട്രംപിനും കൊവിഡ് കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചത് …