1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാര്‍ലമെന്റ് പിരിച്ചു വിട്ടു; കാനഡ പൊതു തെരഞ്ഞെടുപ്പി ലേക്ക്; സാഹചര്യങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അനുകൂലമെന്ന് സര്‍വേ
പാര്‍ലമെന്റ് പിരിച്ചു വിട്ടു; കാനഡ പൊതു തെരഞ്ഞെടുപ്പി ലേക്ക്; സാഹചര്യങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അനുകൂലമെന്ന് സര്‍വേ
സ്വന്തം ലേഖകന്‍: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് തുടക്കം കുറിച്ചു. ഒക്ടോബര്‍ 21നാണ് പൊതുതെരഞ്ഞെടുപ്പ്. ഇത്തവണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് ട്രൂഡോയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്നത്. ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ടാണ് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ആത്മവിശ്വാസത്തോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ട്രൂഡ് …
ചൊവ്വയിലും ഹിമപാതം! സമൂഹ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തി നാസ പുറത്തുവിട്ട ചിത്രം
ചൊവ്വയിലും ഹിമപാതം! സമൂഹ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തി നാസ പുറത്തുവിട്ട ചിത്രം
സ്വന്തം ലേഖകന്‍: ഭൂമിയിലെ ഹിമപാതം പോലെ ചൊവ്വയില്‍ നിന്നൊരു കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് നാസ. വസന്തകാലങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ചൊവ്വയില്‍ സാധാരണമാണ്. മുമ്പും ചൊവ്വയിലെ ഹിമപാത ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയുടെ വടക്കേ ധ്രുവത്തില്‍ സൂര്യപ്രകാശമെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മഞ്ഞ് പാളികള്‍ ഏറെയുള്ളയിടമാണ് വടക്കേധ്രുവം. സൂര്യപ്രകാശമെത്തുമ്പോഴുള്ള ചൂടില്‍ മഞ്ഞുരുകി പര്‍വതങ്ങളില്‍ നിന്നും താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലെ …
സന്ദര്‍ശക വിസയുടെ നിരക്ക് വെട്ടിക്കുറച്ച് സൗദി; ലക്ഷ്യം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍
സന്ദര്‍ശക വിസയുടെ നിരക്ക് വെട്ടിക്കുറച്ച് സൗദി; ലക്ഷ്യം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍
സ്വന്തം ലേഖകന്‍: സൌദിയിലേക്ക് എല്ലാ വിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാല്‍ കൊണ്ട് സാധിക്കും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം …
കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ; പാക്കിസ്താന് കനത്ത തിരിച്ചടി
കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ; പാക്കിസ്താന് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തിരിച്ചടി. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍. അംഗീകരിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. ബിയാരിറ്റ്‌സിലെ …
നോഡീല്‍ ബ്രെക്‌സിറ്റിന് തടയിടാന്‍ പുതിയ നിയമ നിര്‍മാണവുമായി എംപിമാര്‍; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
നോഡീല്‍ ബ്രെക്‌സിറ്റിന് തടയിടാന്‍ പുതിയ നിയമ നിര്‍മാണവുമായി എംപിമാര്‍; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാറില്ലാതെ ബ്രിട്ടന്‍ പിന്‍മാറുന്നതു തടയാനുള്ള ബില്‍ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമായി. ബ്രെക്‌സിറ്റ് കരാറില്‍ ഒക്ടോബര്‍ 19നകം തീരുമാനം ആയില്ലെങ്കില്‍ തീയതി നീട്ടിക്കിട്ടാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി അഭ്യര്‍ഥിക്കണമെന്നു നിബന്ധന ചെയ്യുന്ന നിയമമാണു നിലവില്‍ വന്നത്. എന്നാല്‍, ബ്രെക്‌സിറ്റ് തീയതി നീട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്നലെയും ആവര്‍ത്തിച്ചു. ‘ഐറിഷ് ബാക്ക്‌സ്റ്റോപ്’ …
മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍; ഒപ്പം ന്യൂസിലാന്റ് പാര്‍ലമെന്റ് അംഗം പ്രിയങ്ക രാധാകൃഷ്ണനും
മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍; ഒപ്പം ന്യൂസിലാന്റ് പാര്‍ലമെന്റ് അംഗം പ്രിയങ്ക രാധാകൃഷ്ണനും
സ്വന്തം ലേഖകന്‍: മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍. മലയാളിയും ന്യൂസിലാന്റ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനൊപ്പമാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ ന്യൂസിലാന്റിലെയും കേരളത്തിലെയും മലയാളികള്‍ക്ക് ആശംസ നേര്‍ന്നത്. ന്യൂസിലാന്റിലുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍. സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലാന്റ് …
‘ഇനിയും ചൂടാറാത്ത മൃതദേഹം ഞാന്‍ വെട്ടിമുറിച്ചിട്ടില്ല,’ സൌദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശബ്ദരേഖ പുറത്ത്
‘ഇനിയും ചൂടാറാത്ത മൃതദേഹം ഞാന്‍ വെട്ടിമുറിച്ചിട്ടില്ല,’ സൌദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തിനു തൊട്ടുമുമ്പ് കൊലയാളികളും അദ്ദേഹവും തമ്മിലുണ്ടായ സംഭാഷണത്തിന്റെ പൂര്‍ണ ശബ്ദരേഖ പുറത്തുവന്നു. തുര്‍ക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുര്‍ക്കിയിലെ ദേശീയ അന്വേഷണ ഏജന്‍സി ആണ് പത്രത്തിന് വിവരങ്ങള്‍ കൈമാറിയത്. ശബ്ദരേഖകള്‍ പ്രകാരം വിവാഹത്തിന് മുമ്പായി ചില രേഖകള്‍ എടുക്കാന്‍ വേണ്ടി സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ജിയെ മുറിയിലേക്കു തള്ളിയിടുകയും …
റഷ്യയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പുടിന് തിരിച്ചടി; പ്രതീക്ഷിച്ച ജയം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
റഷ്യയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പുടിന് തിരിച്ചടി; പ്രതീക്ഷിച്ച ജയം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ ഭരണകക്ഷിയായ ഐക്യ റഷ്യ പാര്‍ട്ടിയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും. മോസ്‌കോ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ട്ടിക്ക് മൂന്നിലൊന്ന് സീറ്റ് നഷ്ടമായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ശക്തമായ അടിച്ചമര്‍ത്തലും കൃത്രിമം കാണിച്ചതായ ആരോപണങ്ങളും ഉയര്‍ന്ന തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് അലക്‌സി നവല്‍നി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ …
താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി ട്രംപ്; കൂടുതല്‍ സൈനികരെ കുരുതി കൊടുക്കേണ്ടി വരുമെന്ന് താലിബാന്‍
താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി ട്രംപ്; കൂടുതല്‍ സൈനികരെ കുരുതി കൊടുക്കേണ്ടി വരുമെന്ന് താലിബാന്‍
സ്വന്തം ലേഖകന്‍: താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി യു.എസ്! പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. രാജ്യത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാല്‍ ഏകപക്ഷിയമായ പിന്‍മാറ്റം അമേരിക്കക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന് താലിബാന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതടക്കമുള്ള സമാധാന കരാറിന് യു.എസും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് യു.എസ് പൂര്‍ണമായും പിന്‍മാറുന്നത്. …
ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റുമാര്‍ പണിമുടക്കുന്നു; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റുമാര്‍ പണിമുടക്കുന്നു; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം …