1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം തങ്ങള്‍ക്കില്ല; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന തള്ളി പാക് സൈന്യം
ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം തങ്ങള്‍ക്കില്ല; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന തള്ളി പാക് സൈന്യം
സ്വന്തം ലേഖകന്‍: ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈന്യം. മാധ്യമങ്ങളോട് സംസാരിക്കവെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും …
പ്രധാനമന്ത്രി മോദിയ്ക്ക് റഷ്യയില്‍ ഊഷ്മള വരവേല്‍ക്ക്; 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം
പ്രധാനമന്ത്രി മോദിയ്ക്ക് റഷ്യയില്‍ ഊഷ്മള വരവേല്‍ക്ക്; 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തി. പ്രതിരോധ–ആണവ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ ഇന്ത്യ–റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന് ശേഷമുള്ള …
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് തിരിച്ചടി നല്‍കി എംപിമാരുടെ മിന്നല്‍ നീക്കം; സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; പാര്‍ലിമെന്റിന് പുറത്ത് ബ്രെക്‌സിറ്റ് വിരുദ്ധ പ്രക്ഷോഭം

സ്വന്തം ലേഖകന്‍: നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരിച്ചടി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിച്ച പോലെ സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ വരെ ബോറിസ് ജോണ്‍സണിന്റെ നിലപാടിനൊപ്പം നിന്നില്ല. ഉപാധി രഹിത ബ്രെക്‌സിറ്റ് തടഞ്ഞതോടെ ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച. ചര്‍ച്ചക്കൊടുവില്‍ …
രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; ചാന്ദ്രയാന്‍2 ചന്ദ്രന്റെ തൊട്ടടുത്ത്
രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; ചാന്ദ്രയാന്‍2 ചന്ദ്രന്റെ തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും …
കശ്മീരിലെ കാഴ്ച പോയ യുവാവ് എന്ന പേരില്‍ പോണ്‍ താരത്തിന്റെ ചിത്രം പങ്കുവച്ച പാക് മുന്‍ ഹൈക്കമ്മിഷണര്‍ക്ക് ട്രോള്‍ മഴ
കശ്മീരിലെ കാഴ്ച പോയ യുവാവ് എന്ന പേരില്‍ പോണ്‍ താരത്തിന്റെ ചിത്രം പങ്കുവച്ച പാക് മുന്‍ ഹൈക്കമ്മിഷണര്‍ക്ക് ട്രോള്‍ മഴ
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റ് സൈബര്‍ ഇടങ്ങളില്‍ വന്‍പരിഹാസമാണ് ഉയര്‍ത്തുന്നത്. കശ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. …
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനവ്
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനവ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വന്‍തോതിലുള്ള വിലയിടിവ് തുടരുന്നതിനിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണപ്രവാഹം കൂടുന്നു. എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന തോതിലുള്ള വിനിമയമൂല്യമാണ് ലഭിക്കുന്നത്. ഈ പ്രവണത ഇനിയും തുടര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപക്ക് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൊവ്വാഴ്ച മാത്രം 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്. ഡോളറിന് 72 രൂപ …
ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റില്‍ കേരള സമാജത്തിന്റെ മെനുവില്‍ ബീഫ് കറിയും പൊറോട്ടയും; പ്രതിഷേധക്കാരെ ജര്‍മന്‍ പൊലീസ് അടിച്ചോടിച്ചതായി വ്യാജവാര്‍ത്ത; ഇന്ത്യന്‍ ഫെസ്റ്റില്‍ നടന്നത് ഇതാണ്
ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റില്‍ കേരള സമാജത്തിന്റെ മെനുവില്‍ ബീഫ് കറിയും പൊറോട്ടയും; പ്രതിഷേധക്കാരെ ജര്‍മന്‍ പൊലീസ് അടിച്ചോടിച്ചതായി വ്യാജവാര്‍ത്ത; ഇന്ത്യന്‍ ഫെസ്റ്റില്‍ നടന്നത് ഇതാണ്
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിച്ചു. ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് മെനു കാര്‍ഡില്‍ പിന്‍വലിക്കേണ്ടി വന്നത്. ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് മദ്യമൊഴികെയുള്ള അവരുടെ സംസ്ഥാനത്തിന്റെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതിയുണ്ടായിരുന്നെന്ന് കേരളസമാജം വ്യക്തമാക്കി. ബീഫ് …
ബ്രിട്ടനില്‍ ബ്രക്‌സിറ്റ് പ്രതിസന്ധി രൂക്ഷമാകുന്നു; ബ്രെക്‌സിറ്റിന് എതിരായ കരുനീക്കം തുടര്‍ന്നാന്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി
ബ്രിട്ടനില്‍ ബ്രക്‌സിറ്റ് പ്രതിസന്ധി രൂക്ഷമാകുന്നു; ബ്രെക്‌സിറ്റിന് എതിരായ കരുനീക്കം തുടര്‍ന്നാന്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്‌സിറ്റിനെ എതിര്‍ക്കാനാണ് എംപിമാരുടെ നീക്കമെങ്കില്‍ ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ നിബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചെറുക്കാന്‍ ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചൊല്ലി ഉടലെടുത്ത പ്രതിസന്ധി …
ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; ഒരിക്കലും ഇന്ത്യയോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും പാക് പ്രധാനമന്ത്രി
ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; ഒരിക്കലും ഇന്ത്യയോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും പാക് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമര്‍ശം. ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള …
വിമാനം പറത്തുന്നതിനിടെ പരിശീലകന്റെ ബോധം പോയി! ട്രെയിനി പൈലറ്റിന്റെ സാഹസിക ലാന്‍ഡിങ്
വിമാനം പറത്തുന്നതിനിടെ പരിശീലകന്റെ ബോധം പോയി! ട്രെയിനി പൈലറ്റിന്റെ സാഹസിക ലാന്‍ഡിങ്
സ്വന്തം ലേഖകന്‍: വിമാനം പറത്തുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി. ട്രെയിനി പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ അപകടം ഒഴിവാക്കി വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. മാക്‌സ് സില്‍വസ്റ്റര്‍ എന്നയാളാണ് പെര്‍ത്തിലെ ജന്‍ദകോട്ട് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയത്. 6,200 അടി മുകളില്‍ വിമാനം പറക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പരിശീലകന്‍ മാക്‌സ് സില്‍വെസ്റ്ററിന്റെ തോളിലേക്ക് ബോധംക്കെട്ട് വീഴുകയായിരുന്നു. വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ …