1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015


സൗദി അറേബ്യയില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആസിറിലുള്ള ഭീകര വിരുദ്ധ സേനാ ക്യാമ്പിനകത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം സുരക്ഷാ ജീവനക്കാരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
.
പ്രാദേശിക സമയം ഇന്ന് ഉച്ചയോടെയാണ് സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് യൂണിറ്റിന്റെ ക്യാംപിനുള്ളിലുള്ള പള്ളിയില്‍ ശരീരത്തില്‍ ബോംബ് വെച്ചുകെട്ടിയ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ.

തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ അബഹയിലാണ് ആക്രമണം നടന്നത്. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദി നഗരമാണ് അബഹ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.