1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ നാല് ലാബുകളിലെ കൊവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്
ഇന്ത്യയിലെ നാല് ലാബുകളിലെ കൊവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്ലാബ്സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരമില്ലാത്തത്. …
15 ഇയു രാജ്യങ്ങളിൽ കൊവിഡ് രണ്ടാം വരവ്; ലോക്ക്ഡൌണിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ
15 ഇയു രാജ്യങ്ങളിൽ കൊവിഡ് രണ്ടാം വരവ്; ലോക്ക്ഡൌണിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 15ലും കൊവിഡ് വ്യാപനം കൂടുന്നതായി ജർമൻ ജനതയ്ക്കു സർക്കാർ വക മുന്നറിയിപ്പ്. ജർമൻകാർ കഴിവതും അയൽ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം. കൊവിഡ് ബാധ്യതാ പ്രദേശങ്ങളിൽ നിന്നു തിരിച്ചെത്തുന്നവർ കൊവിഡ് ടെസ്റ്റ്, ക്വാറന്റീൻ തുടങ്ങിയവ കർക്കശമായി പാലിച്ചിരിക്കണം ജർമൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. ഒക്ടോബർ മാസത്തിലെ ജർമനിയിലെ രണ്ടാഴ്ചത്തെ …
സുപ്രീം കോടതി ജഡ്ജി നിയമനം തുറപ്പുചീട്ടാക്കി ട്രം‌പ്; ബ്രിയോണ ടെയ്‌ലർ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു
സുപ്രീം കോടതി ജഡ്ജി നിയമനം തുറപ്പുചീട്ടാക്കി ട്രം‌പ്; ബ്രിയോണ ടെയ്‌ലർ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു
സ്വന്തം ലേഖകൻ: സുപ്രീം കോടതിയിലേക്ക് ഒഴിവ് വന്ന സ്ഥാനം നികത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു കൂടുതല്‍ കരുത്തു കാട്ടി. ഡെമോക്രാറ്റിക്കുകളുടെ കടുത്ത് എതിര്‍പ്പിനെ മറികടന്നാണ് ട്രംപ് ജഡ്ജി ഐമി കോണി ബാരറ്റിനെ ശനിയാഴ്ച സുപ്രീംകോടതിയിലേക്കു നാമനിര്‍ദ്ദേശം ചെയ്തത്. ഇതോടെ, യാഥാസ്ഥിതിക ജുഡീഷ്യല്‍ തത്വങ്ങളുടെ ചാമ്പ്യനായി ജഡ്ജി ഐമിയെ ട്രംപ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് …
സർക്കാർ മേഖലയിൽ 100% സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് കുവൈത്ത്; 10,482 സ്വ​ദേ​ശി​കൾക്ക് നിയമനം
സർക്കാർ മേഖലയിൽ 100% സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് കുവൈത്ത്; 10,482 സ്വ​ദേ​ശി​കൾക്ക് നിയമനം
സ്വന്തം ലേഖകൻ: മൂ​ന്നു​മാ​സ​ത്തി​നി​ടെ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 10,482 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു. ജൂ​ൺ 30 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 24 വ​രെ 86 ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഇ​ത്ര​യും പേ​രെ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ നി​യ​മി​ച്ച​ത്. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ ജ​സ്സാ​ർ ആ​ണ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പു​തു​താ​യി നി​യ​മി​ച്ച​വ​രി​ൽ 6465 പേ​ർ​ക്ക്​ ബി​രു​ദ ​യോ​ഗ്യ​ത​യും 2283 …
ഹജ് കാലത്തെ കർശന നിയന്ത്രണങ്ങളോടെ ഉം‌റ; വിദേശികൾക്കും സൌജന്യ ചികിത്സ
ഹജ് കാലത്തെ കർശന നിയന്ത്രണങ്ങളോടെ ഉം‌റ; വിദേശികൾക്കും സൌജന്യ ചികിത്സ
സ്വന്തം ലേഖകൻ: ഒക്ടോബർ 4 മുതൽ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്ന ഉംറ നിർവഹിക്കുന്നതിന് ഹജ് സമയത്തെ അതേ ജാഗ്രത കൈക്കൊള്ളുമെന്നും ‘ഇഅ്തമര്‍നാ’ ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റ് ലഭ്യമാക്കുന്നതിന് ഫീസ് ഈടാക്കില്ലെന്നും ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബൻദൻ പറഞ്ഞു. “ആരോഗ്യ സംരക്ഷണവും സുരക്ഷയും പാലിച്ച് കർമങ്ങൾ നിർവഹിക്കുകയും തിരക്ക് കുറക്കുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. …
അബൂദാബിയിൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ടാക്സിയായി ഓടിച്ചാൽ 3000 ദിർഹമും 24 ബ്ലാക്ക് പോയൻറും പിഴ
അബൂദാബിയിൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ടാക്സിയായി ഓടിച്ചാൽ 3000 ദിർഹമും 24 ബ്ലാക്ക് പോയൻറും പിഴ
സ്വന്തം ലേഖകൻ: ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി സ​ഞ്ച​രി​ച്ചാ​ൽ 3000 ദി​ർ​ഹ​മും 24 ബ്ലാ​ക്ക് പോ​യ​ൻ​റും പി​ഴ​ക്കു പു​റ​മെ 30 ദി​വ​സ​ത്തേ​ക്ക് വാ​ഹ​നം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ ക​ണ്ടു​കെ​ട്ടു​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും സു​ര​ക്ഷ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന വി​ഡി​യോ​യും അ​ബൂ​ദ​ബി പൊ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അം​ഗീ​കാ​ര​മി​ല്ലാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റി …
വ്യാജ സർട്ടിഫിക്കറ്റ് വേട്ട ശക്തമാക്കി ഖത്തർ; 23 ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ ക​രി​മ്പ​ട്ടി​ക​യി​ൽ
വ്യാജ സർട്ടിഫിക്കറ്റ് വേട്ട ശക്തമാക്കി ഖത്തർ; 23 ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ ക​രി​മ്പ​ട്ടി​ക​യി​ൽ
സ്വന്തം ലേഖകൻ: രാജ്യത്തെ ആരോഗ്യമേഖലയിൽ പ്രാക്ടീസ്​ നടത്തുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 23 ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി. ഇവരെ പൊതുജനാരോഗ്യ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രാക്ടീസിങ്​ ലൈസൻസിനായുള്ള നടപടികളിൽ മന്ത്രാലയം സ്വീകരിക്കുന്ന കർശന പരിശോധനകളിലാണ് വ്യാജ സർട്ടിഫിക്കറ്റുമായെത്തിയവർ കുടുങ്ങിയത്. 17 ഡോക്ടർമാർ, നാല് അലൈഡ് മെഡിക്കൽ പ്രഫഷണൽസ്​, നാലു നഴ്സുമാർ എന്നിവർക്കെതിരെയാണ്​ ഈ വർഷം നടപടി സ്വീകരിച്ചിരിക്കുന്നത്​. …
ലണ്ടനിൽ ലോക്ക്ഡൌൺ വിരുദ്ധരുടെ പ്രതിഷേധത്തിൽ അക്രമം
ലണ്ടനിൽ ലോക്ക്ഡൌൺ വിരുദ്ധരുടെ പ്രതിഷേധത്തിൽ അക്രമം
സ്വന്തം ലേഖകൻ: ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിൽ ഏറ്റുമുട്ടലിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് പ്രകടനക്കാർക്കും പരിക്കേറ്റു. 16 പേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥർക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കൊറോണ വൈറസ് ചട്ടങ്ങൾ ലംഘിക്കുക, ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക, …
യുഎസിൽ പ്രചാരണക്കാറ്റ് ട്രം‌പിന് അനുകൂലം; കൊവിഡും കലാപങ്ങളും മുതലാക്കി ട്രം‌പ് അനുകൂലികൾ
യുഎസിൽ പ്രചാരണക്കാറ്റ് ട്രം‌പിന് അനുകൂലം; കൊവിഡും കലാപങ്ങളും മുതലാക്കി ട്രം‌പ് അനുകൂലികൾ
സ്വന്തം ലേഖകൻ: യുഎസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ വളരെ പെട്ടെന്നു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കറുത്തവംശജര്‍ ഉയര്‍ത്തിയ പ്രതിഷേധവും കലാപവുമാണ് ഡെമോക്രറ്റുകളുടെ പിന്തുണ കുറച്ചതെന്നാണ് സൂചനകള്‍. കോവിഡ് മൂലം രണ്ടുലക്ഷത്തിനു മുകളില്‍ മരണസംഖ്യ ഉയര്‍ന്നെങ്കിലും അതിന്റെ പേരില്‍ ട്രംപിനെ മോശക്കാരനാക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നാണ് പരക്കെ റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇല്ലിനോയിയിൽ കോവിഡ് 19 ഡെത്ത് ബോര്‍ഡിനെതിരേ …
സൌദിയിൽ 2021 മുതൽ ടൂറിസ്റ്റ് വീസ; രാജ്യാന്തര വിമാന സർവീസുകൾക്കും അനുമതി
സൌദിയിൽ 2021 മുതൽ ടൂറിസ്റ്റ് വീസ; രാജ്യാന്തര വിമാന സർവീസുകൾക്കും അനുമതി
സ്വന്തം ലേഖകൻ: കോവിഡ്–19 പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ച ടൂറിസ്റ്റ് വീസകൾ 2021 ന്റെ തുടക്കത്തിൽ പുനരാരംഭിക്കുമെന്ന് സൌദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി വിഷൻ 2030 അവതരിപ്പിക്കുന്ന പ്രധാന മേഖല വിനോദസഞ്ചാരമാണ്. ഇത് പ്രകാരം 2019 സെപ്റ്റംബറിൽ 49 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക് രാജ്യത്തിന്റെ …