1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015


ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കണമെന്ന തരത്തില്‍ മതപ്രഭാഷണം നടത്തിയ മുസ്ലീം മതപ്രഭാഷകനെതിരെ യുകെ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസെടുത്തു. ബുധനാഴ്ച്ച ഇയാള്‍ ലണ്ടന്‍ കോടതിയില്‍ ഹാജരാകണമെന്ന് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ചൗധരിയും ഈസ്റ്റ് ലണ്ടനിലുള്ള മുഹമ്മദ് മിസാനൂര്‍ റഹ്മാനും ഇസ്ലാമിക് സ്‌റ്റേറ്റിന് അനുകൂലമായ രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം. മെട്രൊപൊളീറ്റന്‍ പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രൊസിക്യൂട്ടറുടെ നടപടി.

അഭിഭാഷകനായ ചൗധരി വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കഴിഞ്ഞ കുറേക്കാലമായി യുകെ കൗണ്ടര്‍ ടെററിസം യൂണിറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. ഇസ്ലാമിസ്റ്റ് സംഘടനയായ അല്‍ മുഹാജിറോമിന്റെ സ്ഥാപകനാണ് ചൗധരി. തീവ്രനിലപാടുകള്‍ കൂടെക്കൂടെ വിളിച്ചു പറയുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ യുകെയില്‍ ശ്രദ്ധിക്കപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.