1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015

ലണ്ടനില്‍ താമസിക്കുന്ന ആളുകള്‍ ഇന്ന് ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലേക്ക് ഇറങ്ങണം. ഇന്ന് രാത്രിയില്‍ ട്യൂബ് തൊഴിലാളികള്‍ സമരം ആരംഭിക്കും. വൈകിട്ട് 6.30 മുതല്‍ സമരം ആരംഭിക്കും. സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ വെള്ളിയാഴ്ച്ചയെങ്കിലുമാകുമെന്നാണ് കരുതുന്നത്. നാല് യൂണിയനുകളിലുള്ള തൊഴിലാളികളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്യൂബ് സര്‍വീസസ് സമരം നിരത്തുകളില്‍ തിരക്ക് വര്‍ദ്ധിപ്പിക്കും. സമരത്തെ നേരിടാന്‍ 250 ഓളം അധിക ൂബസുകള്‍ നിരത്തുകളില്‍ സര്‍വീസ് നടത്തും. സെന്‍ട്രല്‍ ലണ്ടനില്‍നിന്ന് കാനറി വാര്‍ഫ്, പുട്‌നെ എന്നിവിടങ്ങളിലേക്ക് റിവര്‍ സര്‍വീസുകളും അധികമായി ക്രമീകരിച്ചിട്ടുണ്ട്.

നൈറ്റ് ട്യൂബില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കുള്ള ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമരത്തില്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.