1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015

നരേന്ദ്ര മോഡിയുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് ഇപ്പോള്‍ ഐഒഎസിലും. ഐട്യൂണ്‍സില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മൊബൈല്‍ ആപ്പുള്ളത്. ആപ്പ് ഇപ്പോള്‍ ലൈവാണെന്നും ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും ഇന്ന് രാവിലെ മോഡി തന്റെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നരേന്ദ്ര മോഡിയ്ക്കായി മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. അന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി മാത്രമാണ് ആപ്പ് അവതരിപ്പിച്ചത്. മോഡിയെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഈ ആപ്പില്‍നിന്ന് ലഭ്യമാകും. പരാതികള്‍ നേരിട്ട് പ്രധാനമന്ത്രിക്ക് നല്‍കണമെന്ന് താല്‍പര്യമുള്ള പ്രവാസികള്‍ക്കും ഈ ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.