1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015


ജോലിയില്ലാത്ത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണിലെത്തി ജോലി കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായം. യുവര്‍ ഫസ്റ്റ് യൂറസ് ജോബ് പ്രേഗ്രാം എന്ന പേരിലാണ് യൂറോപ്യന്‍ യൂണിയന്‍ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ദ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 മുതല്‍ നടത്തിവരുന്ന ജോബ്‌സ് മൊബിലിറ്റി പ്രോഗ്രാമിലൂടെ 1178 ജോലിയില്ലാത്ത ചെറുപ്പക്കാരായ ആളുകള്‍ക്ക് ബ്രിട്ടണില്‍ ജോലിയോ, പരിശീലനമോ, അപ്രന്റൈസ്ഷിപ്പോ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

തൊഴില്‍ ഇല്ലായ്മ രൂക്ഷമായ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ബ്രിട്ടണിലേക്ക് കുടിയേറാന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ പ്രോത്സാഹനമാകുന്നുണ്ടെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് പബ്ലിക് ബോഡീസ് ഇത്തരത്തിലുള്ള പദ്ധതികള്‍ ഭാഗഭാക്കല്ലെന്ന് ഇയു സ്രോതസ്സുകള്‍ പറയുന്നു. ബ്രിട്ടണില്‍നിന്നുള്ള തൊഴിലില്ലാത്തവര്‍ക്ക് പ്രയോജനമില്ലാത്തത് കൊണ്ടാണ് ബ്രിട്ടണ് ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലാത്തത്.

കലെയ്‌സില്‍നിന്നുള്ള കുടിയേറ്റ പ്രശ്‌നം ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നതിനിടെയാണ് കുടിയേറ്റ വിരുദ്ധരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഈ വാര്‍ത്ത കൂടി പുറത്തു വരുന്നത്. ബ്രിട്ടണിലേക്കുള്ള കുടിയേറ്റം അനിയന്ത്രിതമായി വര്‍ദ്ധിക്കുകയാണെന്നും ഇത് പൊതുജീവിത സാഹചര്യങ്ങളെ ബാധിക്കുന്നുണ്ടൈന്നുമാണ് കുടിയേറ്റ വിമര്‍ശകര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.