1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും വാളെടുത്ത് ട്രം‌പ്; ഇന്ത്യന്‍ പിന്തുണ തനിക്കെന്നും വാദം
ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും വാളെടുത്ത് ട്രം‌പ്; ഇന്ത്യന്‍ പിന്തുണ തനിക്കെന്നും വാദം
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് കീഴിലെ അമേരിക്കയില്‍ ജനങ്ങളാരും സുരക്ഷിതരായിരിക്കില്ലെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. കമലയ്ക്കും ബൈഡനും അമേരിക്കന്‍ പൊലീസിനോട് ശത്രുതയാണെന്ന് ആരോപിച്ച ട്രംപ് ഇവര്‍ പൊലീസിനെതിരെ ഇടതുപക്ഷ യുദ്ധത്തിന്റെ കേന്ദ്രത്തിലാണെന്നും പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് …
യുഎഇ-ഇസ്രയേൽ സമാധാന കരാർ; മുഖം ചുളിച്ച് തുർക്കുയും പലസ്തീൻ സംഘടനകളും
യുഎഇ-ഇസ്രയേൽ സമാധാന കരാർ; മുഖം ചുളിച്ച് തുർക്കുയും പലസ്തീൻ സംഘടനകളും
സ്വന്തം ലേഖകൻ: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്. “ഫലസ്തീനെതിരെയുള്ള നീക്കം സഹിക്കാവുന്ന നടപടിയല്ല. ഫലസ്തീന്‍ ഒന്നുകില്‍ യു.എ.ഇയിലെ എംബസി അടക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അതേ കാര്യം ഇപ്പോള്‍ ഞങ്ങള്‍ക്കും സാധുതയുള്ളതാണ്,” …
കൊവിഡ് വാക്‌സിന്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ചൈന: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് മോദി
കൊവിഡ് വാക്‌സിന്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ചൈന: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് മോദി
സ്വന്തം ലേഖകൻ: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുമെന്നും വ്യക്തിഗത ആരോഗ്യവിവര ശേഖരണമടക്കം പദ്ധതിയുടെ ഭാഗമാകുമെന്നും ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്നും മോദി പറഞ്ഞു. രാജ്യം നേരിടുന്ന കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന എല്ലാ …
സൈക്കിൾ സൗഹൃദ നഗരമാകാൻ ദുബായ്; യാത്രക്കാർക്ക് സമഗ്ര ഗതാഗത നിയമാവലി വരുന്നു
സൈക്കിൾ സൗഹൃദ നഗരമാകാൻ ദുബായ്; യാത്രക്കാർക്ക് സമഗ്ര ഗതാഗത നിയമാവലി വരുന്നു
സ്വന്തം ലേഖകൻ: സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള കർമപരിപാടികൾക്കു തുടക്കം. സൈക്കിൾ യാത്രക്കാർക്കുള്ള സമഗ്ര ഗതാഗത നിയമാവലിക്കു രൂപം നൽകാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കായികരംഗത്തടക്കം സൈക്ലിങ്ങിനു പ്രധാന്യം നൽകും. കൂടുതൽ സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കും. സൈക്കിൾ സാവാരി …
കമല ഹാരിസിന്റെ യുഎസ് പൌരത്വം വിവാദമാക്കാൻ ട്രം‌പ്; വംശീയതയെന്ന് വിമര്‍ശകർ
കമല ഹാരിസിന്റെ യുഎസ് പൌരത്വം വിവാദമാക്കാൻ ട്രം‌പ്; വംശീയതയെന്ന് വിമര്‍ശകർ
സ്വന്തം ലേഖകൻ: ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന വാദത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് വാദങ്ങളെ പിന്തുണയ്ക്കുന്ന പരാമര്‍ശം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകന്‍ വളരെ കഴിവുറ്റ ആളാണെന്നും ട്രംപ് പറഞ്ഞു. ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ …
ഖത്തറില്‍ തിരിച്ചെത്തുന്നവർക്ക് ക്വാറന്റീനും ഇഹ്‌തെറാസ് ആപ്പും നിർബന്ധം
ഖത്തറില്‍ തിരിച്ചെത്തുന്നവർക്ക് ക്വാറന്റീനും ഇഹ്‌തെറാസ് ആപ്പും  നിർബന്ധം
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീൻ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വ്യക്തികൾക്കുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ ഓർമപ്പെടുത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വ്യക്തിയുടെ മൊബൈലിൽ ഇഹ്‌തെറാസ് ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം. ക്വാറന്റീൻ ആരംഭിക്കുന്ന ദിവസം മുതൽ ആപ്ലിക്കേഷനിൽ പ്രൊഫൈൽ നിറം മഞ്ഞയായിരിക്കും. കൊവിഡ് പരിശോധന നെഗറ്റീവ് …
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർ ജിഡിആർഎഫ്എ അനുമതി വാങ്ങണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർ ജിഡിആർഎഫ്എ അനുമതി വാങ്ങണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ദുബായ് വീസയിൽ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വീസക്കാര്‍ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും െഎസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു. …
നവംബർ 1ന് സ്കൂളുകൾ തുറക്കാൻ ഒമാൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്ത്
നവംബർ 1ന് സ്കൂളുകൾ തുറക്കാൻ ഒമാൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കൊവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സെപ്തംബര്‍ 27 മുതല്‍ ജോലിക്ക് ഹാജരാകണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതനുസരിച്ച് …
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടി ക്രമങ്ങള്‍
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടി ക്രമങ്ങള്‍
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുക. പുതുതായി പ്രഖ്യാപിച്ച ചട്ടപ്രകാരം ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ടില്‍ ശരീര താപ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ തങ്ങളുടെ ഖത്തര്‍ …
ഇടിമിന്നൽ, മണ്ണിടിച്ചിൽ, തീവണ്ടി അപകടം; ബ്രിട്ടനിൽ നാശം വിതച്ച് വേനൽ മഴ; എ ലെവൽ പരീക്ഷ ഫലം ഇന്ന്
ഇടിമിന്നൽ, മണ്ണിടിച്ചിൽ, തീവണ്ടി അപകടം; ബ്രിട്ടനിൽ നാശം വിതച്ച് വേനൽ മഴ; എ ലെവൽ പരീക്ഷ ഫലം ഇന്ന്
സ്വന്തം ലേഖകൻ: ആബർ‌ഡീൻഷെയറിലെ സ്റ്റോൺഹേവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരു ജീവനക്കാരനും യാത്രക്കാരനുമാണ് മരിച്ച മറ്റ് 2 പേർ. കനത്ത മഴയും ഇടിമിന്നലും മണ്ണിടിച്ചിലുമാണ് സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായത്. തീവണ്ടി അപകടത്തെത്തുടർന്ന് എമർജൻസി പ്രഖ്യാപിക്കുകയും എയർ ആംബുലൻസടക്കം 30 ഓളം എമർജൻസി …