സ്വന്തം ലേഖകൻ: ഏറെ ജനപ്രീതി നേടിയ ഓണ്‍ലൈന്‍ ഗെയിമായ പ്ലേയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് (പബ്ജി) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് പബ്ജി നിരോധിച്ച വിവരം അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ പബ്ജി ഗുരുതരമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി. ഓരോ മതത്തിന്റെയും സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ആരാധനാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയില്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വരുന്നവർക്കും പോകുന്നവർക്കും വിമാന കമ്പനികൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. കുവൈത്തിലേക്ക് വരുന്നവർക്കുള്ള നിർദേശങ്ങളിൽ പ്രധാനം അറ്റസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കുകയും ക്വാറന്റീനിൽ കഴിയാമെന്ന സത്യവാങ്മൂലം നൽകുകയും ചെയ്യുക എന്നതാണ്. വിമാനത്താവളത്തിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്നവർക്ക് റജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. വന്ദേഭാരത് മിഷൻ പോലുള്ള ഒഴിപ്പിക്കൽ വിമാനങ്ങളിൽ പോകുന്നവർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകും. ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു നിർദേശം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക കാരണങ്ങൾ …
സ്വന്തം ലേഖകൻ: ഒമാനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചക്കിടെ 9000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയതാണ് ഇതിന് കാരണമെന്നും മന്ത്രി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ശമ്പളം വെട്ടിക്കുറച്ച് യുഎസ് കമ്പനികൾ. വെട്ടിക്കുറക്കൽ ബാധിക്കുക സ്വകാര്യ മേഖലയിലെ 4 മില്യനോളം തൊഴിലാളികളെ. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. പല കമ്പനികളും അത് നടപ്പാക്കി തുടങ്ങിയതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ നേരത്തേ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും സമാനരീതിയിൽ …
സ്വന്തം ലേഖകൻ: കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ് ചൈന. ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, ‘ജനാധിപത്യം നിലനിർത്തണം’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന ‘ഭീകരവാദം’,’വിധ്വംസനം’, ‘വിദേശ ഇടപെടൽ’ എന്നൊക്കെയാണ് ആരോപിക്കുന്നത്. ചെെനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പൊലീസ് വേട്ടയാടുകയാണ്. ഇന്നലെ മാത്രം മുന്നൂറിലധികം ആൾക്കാരെയാണ് …
സ്വന്തം ലേഖകൻ: 20 വര്‍ഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്‌ലാദിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാമെന്ന് ജനവിധി. പുടിന് അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കി. 67 വയസ്സുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി …
സ്വന്തം ലേഖകൻ: ചൈനീസ് കമ്പനികൾക്ക് നേരെയുളള വിവേചനപരമായ നടപടികൾ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. ഇന്ത്യൻ ഉല്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് …
സ്വന്തം ലേഖകൻ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ 27നു തുറക്കും. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതർ അറിയിച്ചു. കോസ് വേയിലൂടെ പ്രതിദിനം 75,000 പേർ യാത്ര ചെയ്യുന്നതായാണു കണക്ക്. വർഷത്തിൽ 1.1 കോടി വിനോദസഞ്ചാരികൾ പാലം വഴി ബഹ്റൈനിൽ എത്തുന്നു. ഇതിൽ 90 ലക്ഷം പേരും സൗദി …