1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ കൊവിഡ് കേസുകൾ 31 ലക്ഷത്തിലേക്ക്; വിദേശ വിദ്യാർഥികളുടെ വീസകള്‍ റദ്ദാക്കുന്നു
യുഎസിൽ കൊവിഡ് കേസുകൾ 31 ലക്ഷത്തിലേക്ക്; വിദേശ വിദ്യാർഥികളുടെ വീസകള്‍ റദ്ദാക്കുന്നു
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷം കടന്ന് മുന്നോട്ട്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3,042,670 രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരിച്ചവരുടെ എണ്ണം 133,062 ആയി. രോഗബാധിതരുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ന്യൂയോര്‍ക്കിനു ശേഷം കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങളും സമൂഹ വ്യാപന ഭീതിയിലാണ്. …
“ഒരു ചെറിയ പനി”യെന്ന് പുച്ഛിച്ചു! ബ്രസീൽ പ്രസിഡന്റ് ബോൾസൊനാരോക്ക് കൊവിഡ്!
“ഒരു ചെറിയ പനി”യെന്ന് പുച്ഛിച്ചു! ബ്രസീൽ പ്രസിഡന്റ് ബോൾസൊനാരോക്ക് കൊവിഡ്!
സ്വന്തം ലേഖകൻ: ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോ​ഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും ബോൾസൊനാരോ …
കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
സ്വന്തം ലേഖകൻ: കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 1ന് രാജ്യാന്തര സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്. ചില ദിവസങ്ങളിലെ ടിക്കറ്റ് ഇതിനകം തന്നെ തീർന്നു രണ്ടാം തീയതി ടിക്കറ്റ് ലഭ്യമാണെങ്കിലും 48,239 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലിനുള്ള ടിക്കറ്റിന് 46,664 രൂപയുണ്ട്. ശനി, ഞായർ …
സ്വർണക്കടത്ത്: യുഎഇ അന്വേഷണം തുടങ്ങി; വിവരങ്ങൾ ആരാഞ്ഞ് കേന്ദ്രവും സിബിഐയും
സ്വർണക്കടത്ത്: യുഎഇ അന്വേഷണം തുടങ്ങി; വിവരങ്ങൾ ആരാഞ്ഞ് കേന്ദ്രവും സിബിഐയും
സ്വന്തം ലേഖകൻ: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിനു എല്ലാവിധ സഹകരണവും നടത്തുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. ഏറെ ഗുരുതരമായ കൃത്യത്തിലൂടെ സ്ഥാനപാതി കാര്യാലയത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് യുഎഇ ചൂണ്ടിക്കാട്ടി. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ആരാണ് സ്വര്‍ണമടങ്ങിയ പാഴ്സല്‍ അയച്ചതെന്ന കാര്യത്തില്‍ യുഎഇ അന്വേഷണം നടത്തി …
വന്ദേഭാരത് 4.0 സര്‍വീസുകള്‍ക്ക് തുടക്കം; ബുക്കിങ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാത്രം
വന്ദേഭാരത് 4.0 സര്‍വീസുകള്‍ക്ക് തുടക്കം; ബുക്കിങ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാത്രം
സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. 4-ാം ഘട്ടത്തില്‍ 36 സര്‍വീസുകളാണ് ജൂലൈ 30 വരെ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയിലേക്ക് ഇന്ന് മുതല്‍ ജൂലൈ 30 വരെ 12, തിരുവനന്തപുരത്തേക്ക് ബുധനാഴ്ച മുതല്‍ 22 വരെ 8 സര്‍വീസുകളാണുള്ളത്. കോഴിക്കോട്, …
വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവും ഷോപ്പിങ് വൗച്ചറുമായി ബ്രിട്ടനിൽ സാമ്പത്തിക പാക്കേജ്
വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവും ഷോപ്പിങ് വൗച്ചറുമായി ബ്രിട്ടനിൽ സാമ്പത്തിക പാക്കേജ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സാമ്പത്തിക പാക്കേജും അണിയറയിൽ ഒരുങ്ങുന്നു. പുതിയ പാക്കേജും നയങ്ങളും ബുധനാഴ്ച ചാൻസലർ ഋഷി സുനാക് പാർലമെന്റിൽ പ്രഖ്യാപിക്കും. റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്താൻ തൽകാലത്തേക്ക് ഹൗസിങ് മാർക്കറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. 5 ലക്ഷം പൗണ്ട്‌ വരെയുള്ള വിൽപ്പന കരാറുകൾക്ക് …
വിനോദ സഞ്ചാരികൾക്ക് ദുബായിലേക്ക് സ്വാഗതം; പാസ്പോർട്ടുകളിൽ സ്വാഗത മുദ്ര പതിക്കും
വിനോദ സഞ്ചാരികൾക്ക് ദുബായിലേക്ക് സ്വാഗതം; പാസ്പോർട്ടുകളിൽ സ്വാഗത മുദ്ര പതിക്കും
സ്വന്തം ലേഖകൻ: നോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ് നഗരം. സഞ്ചാരികൾ ക്വാറന്റീനിൽ കഴിയേണ്ടെങ്കിലും കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന അംഗീകൃത റിപ്പോർട്ട് വിമാനത്താവളത്തിൽ കാണിക്കണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ പിസിആർ (പോളിമറൈസ് ചെയിൻ റിയാക്‌ഷൻ) പരിശോധനാ റിപ്പോർട്ട് ആയിരിക്കണം. പരിശോധന നടത്തിയിട്ടില്ലെങ്കിൽ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാകണം. ഇതിന്റെ ഫലം …
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് ചിറക് വിടർത്തും; ആദ്യ വിമാനം ഈജിപ്തിലേക്ക്
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് ചിറക് വിടർത്തും; ആദ്യ വിമാനം ഈജിപ്തിലേക്ക്
സ്വന്തം ലേഖകൻ: അബുദാബിയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ വിമാന സർവീസ്. യുഎഇ സമയം വൈകിട്ട് മൂന്നിന് പുറപ്പെട്ട് പ്രാദേശിക 4.55ന് ഈ വിമാനം അലക്സാണ്ട്രിയയിലെത്തും. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്. അബുദാബി രാജ്യാന്തര ആസ്ഥാനമാക്കിയാണ് എയർലൈൻ പ്രവർത്തിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസ് …
ചൈനീസ് രഹസ്യ നീക്കം 7 വർഷം മുൻപെ കണ്ടെത്തി? അജിത് ഡോവൽ മുന്നറിയിപ്പ് നൽകിയതായി സൂചന
ചൈനീസ് രഹസ്യ നീക്കം 7 വർഷം മുൻപെ കണ്ടെത്തി? അജിത് ഡോവൽ മുന്നറിയിപ്പ് നൽകിയതായി സൂചന
സ്വന്തം ലേഖകൻ: ചൈനയുമായുള്ള അതിർത്തി നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഇന്ത്യയുടെ NSA അജിത് ഡോവലും. ചൈനയുടെ ഓരോ രഹസ്യ നീക്കങ്ങളും കൃത്യമായി അറിയുന്ന വ്യക്തിയാണ് അജിത് ഡോവൽ. ഏഴു വര്‍ഷം മുൻപ് തന്നെ ചൈനയുടെ രഹസ്യനീക്കങ്ങൾ കണ്ടെത്തി ഡോവൽ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമായി …
കൊറോണയുടെ പ്രഭവകേന്ദ്രം സ്​പെയിൻ? പുതിയ സിദ്ധാന്തവുമായി ഓക്സ്ഫോർഡ് ഗവേഷകർ
കൊറോണയുടെ പ്രഭവകേന്ദ്രം സ്​പെയിൻ? പുതിയ സിദ്ധാന്തവുമായി ഓക്സ്ഫോർഡ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊറോണയുടെ ഉദ്​ഭവം ചൈനയില്‍ തന്നെ ആകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതി​​െൻറ ഭക്ഷ്യ സംസ്കാരമോ അല്ല, മറിച്ച്​ പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന്​ കാരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ: ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍ ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് …