സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 21 വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്. സ്വർണക്കടത്തിന് വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്നവും ഉപയോഗിച്ചുവെന്ന് എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്ന് കരുതപ്പെടുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിനായി പോളണ്ട് പോളിംഗ് ബൂത്തിലേക്ക്. യൂറോപ്യൻ യൂണിയനിൽ തുടരുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന നിലവിലെ പ്രസിഡൻറ് ആൻഡ്രസീജ് ഡൂഡ, സോഷ്യലിസ്റ്റ് ലിബറൽ പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വാഴ്സ മേയർ റഫാൽ ട്രസസ്കോവ്സ്കി എന്നിവർ തമ്മിലാണ് മത്സരം. പോളണ്ടിന്റെ നീതിന്യായ സംവിധാനത്തിൽ …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ വീസകളും എമിറേറ്റ്സ് ഐഡികളും മറ്റും പുതുക്കുന്നത് ഘട്ടംഘട്ടമായിട്ടാകുമെന്ന് ദ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ. മാർച്ച്, ഏപ്രിൽ കാലയളവിൽ കാലാവധി തീർന്നവരുടെ പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മേയിൽ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും. ജൂൺ മുതൽ ജൂലൈ 11 വരെ …
സ്വന്തം ലേഖകൻ: മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തെ ഇസ്ലാമിത നിയമാവലികള്‍ മാറ്റി സുഡാന്‍. സ്ത്രീകളുടെ നിര്‍ബന്ധിത ചേലാകര്‍മ്മം, മുസ്ലിം ഇതര മതസ്ഥര്‍ക്കും മദ്യം കഴിക്കാനുള്ള വിലക്ക് തുടങ്ങിയ നിയമങ്ങളാണ് സുഡാന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്നാണ് സുഡാന്‍ നിയമമന്ത്രി നസ്‌റിദീന്‍ അബ്ദുല്‍ബരി അറിയിച്ചത്. മുപ്പത് വര്‍ഷം സുഡാന്‍ ഭരിച്ച ഒമര്‍ അല്‍ …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. 2 സ്ലാബായാണ് ടിക്കറ്റ് നിരക്ക് മാറ്റിയതെന്നാണ് എയർലൈന്റെ വിശദീകരണം. എന്നാൽ 750 ദിർഹത്തിന്റെ ആദ്യത്തെ സ്ലാബിൽ നാമമാത്ര ടിക്കറ്റ് നൽകിയ ശേഷം ശേഷിച്ച ടിക്കറ്റുകളെല്ലാം 950 ദിർഹമിനാണു വിറ്റഴിക്കുന്നത്. ക്രെഡിറ്റ് കാർഡ് വഴിയാണെങ്കിലും ട്രാവൽ ഏജൻസി വഴിയാണെങ്കിലും 30 ദിർഹം സർവീസ് …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യദിവസമായ ഇന്നലെ കോഴിക്കോട്ടുനിന്ന് 3 വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ, സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിലാണ് പ്രവാസികളെ കൊണ്ടുപോകുന്നത്. വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പ്രവാസികളെ കൊണ്ടുവരുന്നതിനായി കരിപ്പൂരിൽനിന്നു ദുബായിലേക്കു പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 25 പേർ ദുബായിലേക്കു പോയി. ഈ വിമാനത്തിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊറോണ ഭീതിയെത്തുടർന്ന് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ തിരികെ ഓഫീസുകളിൽ എത്തുന്നത് പ്രോത്സാഹിപ്പിക്കാൻ പൊതുഗതാഗത നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സാധ്യത. കൊറോണ വ്യാപനം തടയാൻ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രെയിനുകൾ, ട്യൂബുകൾ, ബസുകൾ, ട്രാമുകൾ എന്നി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കാനായിരുന്നു നിർദേശം. കടുത്ത നിയന്ത്രണങ്ങളാണ് പൊതുഗതാഗത സംവിധാനങ്ങളിൽ …
സ്വന്തം ലേഖകൻ: ചൊവ്വാ പേടക വിക്ഷേപണത്തിനു 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളിൽ ഏറ്റവും സുപ്രധാനമായ അന്തിമഘട്ടത്തിലേക്കു കടന്നു. യുഎഇ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പേടകത്തിന്റെയും റോക്കറ്റിന്റെയും ഓരോ ഘടകവും പരിശോധിച്ചു.. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് വിക്ഷേപണം. ഇന്ധന ചോർച്ചയില്ലെന്നും വാർത്താവിനിമയ, ഉപഗ്രഹ നിയന്ത്രണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ഉറപ്പാക്കാനുള്ള പരിശോധനകൾ …
സ്വന്തം ലേഖകൻ: യു.എസ് സെനറ്റിലേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച ഇന്ത്യൻ വംശജൻ റിക്ക് മേത്തക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റിക്ക് മേത്തയുടെ വിജയം. മറ്റൊരു ഇന്ത്യൻ വംശജനായ ഹർഷ സിങ്ങിനെയാണ് സംരംഭകനും ഫാർമസിസ്റ്റുമായ മേത്ത പരാജയപ്പെടുത്തിയത്. 2017ൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിങ്. നവംബറിൽ നടക്കുന്ന …
സ്വന്തം ലേഖകൻ: യമനിൽ അടിയന്തരമായി ഇടപെടണമെന്ന് സമ്പന്ന രാഷ്ട്രങ്ങളോട് അഭ്യർഥിച്ച് യു.എൻ. യുദ്ധാനന്തര ഭീകരത വിട്ടുമാറാതെ കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ഭാരവാഹികൾ പറഞ്ഞു. 20 മില്ല്യൺ ആളുകൾ യെമനിൽ അവശ്യ ഭക്ഷണ വസ്തുക്കൾ ലഭിക്കാതെ നരകിക്കുകയാണെന്നാണ് കണക്ക്. “എന്തെങ്കിലും ചെയ്യുകയാണെങ്കിൽ …