പ്രത്യേകതയുള്ള ദിവസങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തുന്നതില്‍ ഗൂഗിള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തില്‍ ഇന്നും ഗൂഗിളിന് വ്യത്യാസമേതുമില്ല. ഇന്നത്തെ തൊഴിലാളി ദിനത്തെ അഭിസംബോധന ചെയ്യുന്നതിനായി ഗൂഗിള്‍ തയാറാക്കിയിരിക്കുന്നത് ടൂള്‍സ് കൊണ്ടുള്ളൊരു ഡൂഡിളാണ്.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി ഉപയോഗിക്കാനുള്ള വെബ് ബ്രൗസറുമായി മൈക്രോസോഫ്റ്റ്. ഇത്രയുംകാലം പ്രോജക്ട് സ്പാര്‍ട്ടാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്നായിരിക്കും പേരെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു
ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ക്ക് കൂടി ഇ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രഖ്യാപനം. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനാണ് ഇ-ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
ലഹരി മരുന്ന് കടത്തിയ കേസില്‍ തങ്ങളുടെ രണ്ട് പൗരന്മാരെ തുക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇന്‍ഡോനേഷ്യയില്‍നിന്നും ഓസ്‌ട്രേലിയ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചു. ഒസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാനുള്ള ഉത്തരവിട്ടത്.
പൂഞ്ഞാര്‍ പുലി എന്നറിയപ്പെടുന്ന സാക്ഷാല്‍ പി സി ജോര്‍ജ് എന്നും അങ്ങിനെയാണ്.ആരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞുകളയും.അത് ആരെക്കുറിച്ചായാലും പുള്ളിക്കാരന് ഒരു പേടിയും ഇല്ല.ഒരല്‍പം ഇഷ്ട്ടക്കെടുള്ള ആളാണെങ്കില്‍ കൊന്നു കൊലവിളിച്ചത് തന്നെ. പക്ഷെ അദ്ദേഹം പറയുന്നതില്‍ എപ്പോഴും ചില കഴമ്പുകള്‍ ഉണ്ട് താനും.അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലും നിയോജക മണ്ഡലത്തിലും അദ്ദേഹം എന്നും ജനകീയനാണ്.ഇപ്പോഴിതാ …
രണ്ട് ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ ഒമ്പത് തടവുകാരുടെ വധശിക്ഷ ബാലി ഇന്ന് നടപ്പാക്കും. ഓസ്‌ട്രേലിയന്‍ പൗരന്മാരായ മ്യൂരന്‍ സുമാരന്‍ ആന്‍ഡ്രു ചാന്‍ എന്നിവര്‍ക്ക് യാതൊരു വിധി ഇളവുകളും നല്‍കില്ലെന്ന് കാണിച്ച് ഇന്‍ഡോനേഷ്യന്‍ വിദേശകാര്യ മന്ത്രി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പിന് കത്തയച്ചിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടിക്കും നേഴ്‌സായ അമ്മയ്ക്കും ഓസ്‌ട്രേലിയയില്‍ തുടരാനുള്ള അവസരം ഇമ്മിഗ്രേഷന്‍ മിനിസ്റ്റര്‍ പീറ്റര്‍ ഡട്ടന്‍ നല്‍കിയേക്കുമെന്ന് സൂചന. പത്തു വയസ്സുകാരനായ ടിറോണിനും മാതാവിനും രാജ്യത്ത് തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇമ്മിഗ്രേഷന്‍ മിനിസ്റ്റര്‍ അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കെയാണ് ഈ സൂചന ലഭിക്കുന്നത്.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം അണി ചേരണമെന്നും ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്ന ഐഎസ് വീഡിയോയില്‍ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഭരണകൂടം ആശങ്കയില്‍.
ആന്റി എയിജിംഗില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഡോ അലക്‌സ് ഷവോറൊണ്‍കോവ് പറയുന്നത് ഇയാള്‍ക്ക് 150 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സാധിക്കുമെന്നാണ്.
പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍ പ്രഖ്യാപിച്ചു. ചെല്‍സിയില്‍നിന്ന് ആറ് താരങ്ങളാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്.