സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥയെ തുടർന്നു യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചതായി യുഎഇ ബഹിരാകാശ ഏജൻസി അറിയിച്ചു. 17ന് പുലർച്ചെ 12.43ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു പുലർച്ചെ 12.51 ന് വിക്ഷേപിക്കാനായിരുന്നു തീരുമാനം. അവസാന നിമിഷം കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് …
സ്വന്തം ലേഖകൻ: കൊവിഡ് പരിശോധനയ്ക്ക് ദുബായ്–അബുദാബി അതിർത്തിയിൽ ലേസർ സംവിധാനം ഏർപ്പെടുത്തി. നേരത്തെ 48 മണിക്കൂറിനകം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മാത്രമായിരുന്നു പ്രവേശനം. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് കാലതാമസം ഒഴിവാക്കുന്നതിന് ലേസർ സംവിധാനം ഏർപ്പെടു ത്തിയതെന്ന് അബുദാബി അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. സ്വകാര്യ ഇമേജിങ് …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ബ്രിട്ടനിലേക്ക് ആകർഷിക്കാനായി ഫാസ്റ്റ് ട്രാക്ക്, ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനം വരുന്നു. ബ്രെക്സിറ്റ് പ്രബല്യത്തിലാകുന്ന ജനുവരി ഒന്നു മുതൽ പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റ കീഴിൽ ഈ വീസാ ആനുകൂല്യം ലഭ്യമാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. എന്നാൽ കെയർ ഹോമുകളിലും …
സ്വന്തം ലേഖകൻ: ചൈന വിവാദമായ സുരക്ഷാ ബില്‍ ഹോങ് കോങില്‍ നടപ്പാക്കിയതിനു പിന്നാലെ യു.കെ ഹോങ് കോങ് പൗരര്‍ക്കു നല്‍കിയ പൗരത്വ വാഗ്ദാനത്തിന് വന്‍ സ്വീകര്യത. യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2 ലക്ഷത്തോളം ഹോങ് കോങ് പൗരന്മാരാണ് ബ്രിട്ടീഷ് പൗരത്വം നേടാനൊരുങ്ങുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ നമ്പറുകള്‍ കൂടി വരികയാണ്. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയത് കാരണം സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എൻട്രി വീസകൾ നീട്ടി നൽകാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടികൾ. സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് വിദേശികളുടെ …
സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയതോടെ ജനജീവിതം സാധാരണനിലയിലായി. രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും വൈറസ് സാന്നിധ്യം നിലവിലും ശക്തമായി തന്നെ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്ക പരിശോധനകളും രോഗബാധിതരെ ക്വാറന്റീന്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സമഗ്രമായി തുടരുകയാണ്. കുടുംബാംഗങ്ങള്‍ക്കിടയിലാണ് രോഗബാധിതര്‍ കൂടി വരുന്നത്. 2 …
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ കേരളത്തിലേയ്ക്ക് സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. എഫ്ഐആർ തയാറാക്കിയപ്പോൾ നിലവിൽ ദുബായി ഉണ്ടെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റും തിരുത്തും. കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന …
സ്വന്തം ലേഖകൻ: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ മൊഴി. കൊലപാതകം നടത്താന്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൂരജിന്റെ മറുപടി. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: സൗദി സ്ത്രീത്വത്തിന്റെ മുഖമായി മാറിയ, മാറ്റങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ച സൗദി രാജകുടുംബാംഗമായിരുന്നു പ്രിന്‍സസ് അമീറ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സൗദി രാജകുമാരന്‍ അല്‍വലീദിനെ വിവാഹം കഴിച്ച അമീറ സൗദിയില്‍ ഉണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. 2008 ല്‍ തന്റെ 18ാം വയസ്സില്‍ ഒരു അഭിമുഖത്തിനിടയിലാണ് അല്‍വലീദ് രാജകുമാരനെ അമീറ കാണുന്നത്. ഒരു സ്‌കൂള്‍ …
സ്വന്തം ലേഖകൻ: ചെറുകിട – ഇടത്തരം മേഖലയ്ക്ക് വൻ ഇളവുകളുമായി ദുബായിൽ 150 കോടിയുടെ ഉത്തേജക പദ്ധതി. ഇതോടെ കോവിഡിനെ തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ വാണിജ്യ-വ്യവസായ മേഖലയെ പ്രാപ്തമാക്കാൻ 630 കോടിയുടെ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചു. നേരത്തേ 2 ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ …