1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യം; തുടർ ചികിത്സ സ്പോൺസർ നോക്കണം
ഒമാനിൽ പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യം; തുടർ ചികിത്സ സ്പോൺസർ നോക്കണം
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാണെന്നും എന്നാല്‍, തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി. നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ ഏഴാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന …
സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ്; 3 പേര്‍ക്ക് രോഗമുക്തി; മാസ്ക് ശീലമാക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ്; 3 പേര്‍ക്ക് രോഗമുക്തി; മാസ്ക് ശീലമാക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് നെഗറ്റീവായത്. പൊസിറ്റീവായ 14 പേർ പുറത്ത് നിന്ന് …
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; ബ്രിട്ടനില്‍ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; ബ്രിട്ടനില്‍ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും …
ആരോഗ്യ പ്രവർത്തകർക്ക് 1 ലക്ഷം സൌജന്യ ടിക്കറ്റുമായി ഖത്തർ എയർവേയ്സ്; രാത്രി യാത്രാവിലക്കുമായി യുഎഇ
ആരോഗ്യ പ്രവർത്തകർക്ക് 1 ലക്ഷം സൌജന്യ ടിക്കറ്റുമായി ഖത്തർ എയർവേയ്സ്; രാത്രി യാത്രാവിലക്കുമായി യുഎഇ
സ്വന്തം ലേഖകൻ: ലോകം കൊറോണ വൈറസിനോട് പൊരുതുമ്പോൾ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ ഖത്തർ എയർവേയ്സ്. വൈറസ് വ്യാപനത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി ലോകത്തെമ്പാടും ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം അന്താരാഷ്ട്ര യാത്രക്കുള്ള സൌജന്യ ടിക്കറ്റുകളാണ് വിമാന കമ്പനി ആരോഗ്യപ്രവർത്തകർക്കായി സൌജന്യമായി നൽകുന്നത്. അന്താരാഷ്ട്ര നഴ്സ് ദിനമായ മെയ് 12നാണ് കമ്പനിയുടെ പ്രഖ്യാപനം. കൊറോണ …
“ചൈനയിൽ നിന്ന് 20 വർഷത്തിനിടെ പരന്നത് 5 വൈറസുകൾ,” തുറന്നടിച്ച് യുഎസ് സുരക്ഷാ ഉപദേഷ്ടാവ്
“ചൈനയിൽ നിന്ന് 20 വർഷത്തിനിടെ പരന്നത് 5 വൈറസുകൾ,” തുറന്നടിച്ച് യുഎസ് സുരക്ഷാ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ നേതാക്കളുടെ ചൈനയ്‌ക്കെതിരെയുള്ള ആരോപണം തുടരുന്നു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒ ബ്രെയിന്‍ ആണ് ഇപ്പോള്‍ ചൈനയക്കെതിരെ ആരോപണം നടത്തിയത്. കൊറോണ വൈറസ് ഉത്ഭവത്തിന് ചൈനയ്ക്കാണ് ഉത്തരവാദിത്വം എന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ച വ്യാധികളാണ് ചൈനയില്‍ ഉത്ഭവിച്ചതെന്നും ഇതിന് …
യുഎസ്, ചൈന പോരിനിടെ ഡബ്ല്യു.എച്ച്.ഒയുടെ വാര്‍ഷിക യോഗം; സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ
യുഎസ്, ചൈന പോരിനിടെ ഡബ്ല്യു.എച്ച്.ഒയുടെ വാര്‍ഷിക യോഗം; സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടനയുടെ 73-ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിംഗ് മെയ് 22 ന് നടക്കും. ഈ കൂടിക്കാഴ്ചയില്‍ വെച്ച് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് …
വന്ദേ ഭാരത്: കേരളത്തിലേക്ക് ഇന്ന് കുവൈത്ത്, ജിദ്ദ വിമാനങ്ങൾ; എത്തുന്നത് 307 പ്രവാസികൾ
വന്ദേ ഭാരത്: കേരളത്തിലേക്ക് ഇന്ന് കുവൈത്ത്, ജിദ്ദ വിമാനങ്ങൾ; എത്തുന്നത് 307 പ്രവാസികൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയവരെ മടക്കി കൊണ്ടുവരുന്നതിനായുള്ള വന്ദേ ഭാരത് പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ കേരളത്തിലേക്ക് ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ. കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിമാനങ്ങൾ എത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ്. ആകെ 307 പ്രവാസികളാണ് രണ്ട് ഫ്ലൈറ്റിലുമായി നാടണയുന്നത്. കൊറോണ …
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി; 41 പേർ ചികിത്സയിൽ
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി; 41 പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. …
രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്
രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചത്തത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 നെതിരായ പരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ …
ബ്രിട്ടനിൽ പുതിയ ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
ബ്രിട്ടനിൽ പുതിയ ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ചട്ടങ്ങളിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ച ബ്രിട്ടനിൽ നിബന്ധനകൾക്ക് വ്യക്തതയായി. ട്രെയിനുകളിലും ബസുകളിലും സഞ്ചരിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആളുകൾ കൂട്ടമായി എത്തുന്ന സൂപ്പർ മാർക്കറ്റുകളിലും തിരക്കേറിയ കടകളിലും മാസ്ക് നിർബന്ധമാക്കും. സർക്കാർ ഇന്നലെ പുറത്തിറക്കിയ 50 പേജുള്ള സോഷ്യൽ ഡിസ്റ്റൻസിങ് മാർഗരേഖയിലാണ് ഈ നിർദേശം ഉള്ളത്. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നീ …